Movlog

Faith

തെക്കൻ കേരളം പ്രളയ സമാനം ! വെള്ളത്തിൽ മുങ്ങി താഴ്ന്ന പ്രദേശങ്ങൾ – 4 മരണം – 15 ഓളം ആളുകളെ കാണാതായി

അറബിക്കടലിൽ രൂപപ്പെട്ട അതി തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് റെഡ്, ഓറഞ്ച് അലേർട്ട് മാറി മാറി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ് എന്നാണ് ലഭിക്കുന്ന അറിയിപ്പ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. ചെറിയ വെള്ളക്കെട്ടാണ് എന്ന് കരുതി വാഹനങ്ങൾ ഇറക്കുന്നത് വലിയ അപകടത്തിലേക്ക് എത്തിക്കും. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ഡാമുകൾ മിക്കവയും കുറഞ്ഞ തോതിൽ ആണെങ്കിൽ കൂടി ഉയർത്തി തുടങ്ങിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ താഴ്ന്ന പ്രദേശങ്ങളെ മുക്കും എന്നാണ് അറിയിപ്പ്. ആയതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുവാൻ നിർദ്ദേശം നൽകി കഴിഞ്ഞു എന്നാണ് മന്ത്രി അറിയിക്കുന്നത്.

ശബരിമല മാസപൂജയ്ക്കായി തുറന്ന സാഹചര്യത്തിൽ തീർത്ഥാടകരോട് ഒരു കാരണവശാലും പമ്പ നദിയിൽ ഇറങ്ങരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതു നിമിഷവും കക്കി ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകാം എന്നാണ് അറിയുന്നത്. കക്കി പമ്പയുടെ ആലപ്പുഴ ജില്ലയിലോടെ ആണ് അറബിക്കടലിൽ എത്തുന്നത്, ഇതുമൂലം പത്തനംതിട്ടയും ആലപ്പുഴയും പ്രശ്‌ന ബാധിത പ്രദേശങ്ങൾ ആണ്. നിലവിൽ പത്തനംതിട്ടയും ആലപ്പുഴയും, കോന്നിയും എല്ലാം വെള്ളത്തിനടിയിലാണ്. തൊടുപുഴയിൽ കാർ ഓടിച്ചു വെള്ളക്കെട്ടിൽ പെട്ട പെൺകുട്ടി മരണപെട്ടു എന്ന വാർത്ത പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിന്റെ വ്യാപ്തി മണിക്കൂറുകൾ കഴിയും തോറും കൂടി കൂടി വരുന്നുണ്ട്. നിലവിൽ 10 പേരെ കാണാതാവുകയും നാല് മരണങ്ങൾ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top