Movlog

Kerala

എയർ ഇന്ത്യയുടെ വിമാനത്തിൽ മലയാളി യുവതിക്ക് പ്രസവവേദന ! ലണ്ടൻ -കൊച്ചി എയർ ഇന്ത്യ വിമാനം ലേബർ റൂം ആയി

പണ്ടുകാലങ്ങളിൽ പ്രസവം എല്ലാം വീടുകളിലായിരുന്നു. ഇന്നത് ആശുപത്രികൾ ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത് വിമാനത്തിൽ നിന്നുമുള്ള ഒരു പ്രസവ കഥയാണ്. എയർ ഇന്ത്യയുടെ ലണ്ടൻ കൊച്ചി വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആകാശ കണ്മണിയെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

ചൊവ്വാഴ്ച രാത്രി 210 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് അപൂർവമായ സംഭവം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി ഏഴ് മണിയോടെ ആയിരുന്നു വിമാനം പുറപ്പെട്ടത്. ഭക്ഷണം കഴിച്ച് അല്പസമയത്തിനുള്ളിൽ തന്നെ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങുകയായിരുന്നു. തുടർന്ന് ക്യാബിൻ ജീവനക്കാരെ വിവരമറിയിച്ചു. വിമാനത്തിൽ ഡോക്ടർമാർ ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ചപ്പോൾ രണ്ട് ഡോക്ടർമാരെ കണ്ടെത്തി.

കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന നാല് നഴ്സുമാരും ഡോക്ടർമാരെ സഹായിക്കാൻ എത്തിയതോടെ എയർ ഇന്ത്യ വിമാനം ലേബർ റൂം ആയി മാറുകയായിരുന്നു. ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന വിമാനത്തിലെ ഗാലി അങ്ങനെ മരിയയുടെ പ്രസവമുറി ആയി മാറി. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ച് മരിയയ്ക്ക് പ്രസവിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. അടിയന്തര ഘട്ടത്തിൽ ആശ്രയം ആയത് വിമാനത്തിൽ ഉള്ള ഫിസിഷ്യൻ കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റുകളും ആയിരുന്നു.

ഏഴുമാസം ഗർഭിണിയായിരുന്ന മരിയയ്ക്ക് പെട്ടെന്നായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. യാത്രക്കാരുടെ ആകാംക്ഷകൾക്കും ഭയങ്ങൾക്കും വിരാമമിട്ട് ഒരു ആൺകുഞ്ഞിന് ജന്മം നൽകി മരിയ. ഏഴാം മാസത്തിലെ പ്രസവം ആയിരുന്നെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും മൂന്നു മണിക്കൂറിനുള്ളിൽ യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതോടെ കരിം കടലിനു കുറുകെ ബൾഗേറിയൻ വ്യോമ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വിമാനം ജർമനിയിലെഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഷോമ സൂർ, ആർ നാരംഗ് എന്നീ പൈലറ്റുമാർ ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. എയർ ഇന്ത്യയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് ആയിരുന്നു ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടാൻ അനുമതി നേടിയത്. അങ്ങനെ രണ്ടു മണിക്കൂറിനുള്ളിൽ ഫ്രാങ്ക്ഫർട്ടിലേക്ക് വിമാനം എത്തുകയായിരുന്നു. രാത്രി 11 മണിക്ക് യുവതിയെയും കുഞ്ഞിനെയും ഇറക്കുവാൻ ആയി വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തി. അപ്പോഴേക്കും എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ തന്നെ അടിയന്തര മെഡിക്കൽ സഹായം ഉറപ്പു വരുത്തിയിരുന്നു.

വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ റിമോട്ട് ബേയിലേക്ക് യുവതിയെയും കുഞ്ഞിനെയും ഒപ്പമുണ്ടായിരുന്ന ഒരു ബന്ധുവിനെയും മാറ്റി വിമാനത്തിൽ നിന്ന് ഇറക്കി ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങിയതിനെ തുടർന്ന് ആറു മണിക്കൂർ വൈകിയായിരുന്നു വിമാനം കൊച്ചിയിൽ എത്തിയത്. സാധാരണ പുലർച്ചെ 3.45ന് കൊച്ചിയിൽ എത്തേണ്ട വിമാനം 9.45 ന് കൊച്ചിയിൽ ഇറങ്ങി.

ആകാശങ്ങളിൽ പിറന്നുവീണ കുട്ടിയുടെ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. യുവതിയുടെ സുഖപ്രസവത്തിനെ ധീരമായി നേരിടുകയും കൃത്യമായ ഇടപെടലുകളും നടത്തിയ പൈലറ്റുകൾക്കും, ക്യാബിൻ ക്രൂവിനെയും, യാത്രക്കാരെയും കൊച്ചിയിലെ വിമാനത്താവള അധികൃതർ ആദരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top