Movlog

India

തീയേറ്ററുകൾ തുറക്കുവാൻ കേരള സർക്കാർ തീരുമാനിച്ചു

വളരെ ചർച്ച ചെയ്ത വിഷയമാണ് തിയേറ്ററുകളും കൊറോണയും. തിയേറ്റർ തുറക്കുന്നത് സംബന്ധിച്ചു കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കേരളത്തിൽ മാത്രം അനുമതി ഉണ്ടായിരുന്നില്ല. ഇതാ ഇപ്പോൾ മുഖ്യമന്ത്രി ആണ് മാധ്യമങ്ങളോട് തിയേറ്റർ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത് . പുതുവർഷത്തിൽ അഞ്ചാം തിയതി മുതൽ കേരളത്തിലെ തീയേറ്ററുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ് തീരുമാനം. സർക്കാർ ഈ വിഷയത്തിൽ കൂടുതൽ ആലോചിച്ചു ആണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പകുതി സീറ്റുകളിൽ മാത്രം ആളുകളെ കയറ്റിക്കൊണ്ടു തിയേറ്റർ തുറക്കാം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ തീയേറ്ററുകൾക്ക് ഉണ്ടാകുന്ന നഷ്ടത്തിനുള്ള ഇളവുകൾ പരിഗണിച്ചിട്ടില്ല. ഇതിനോടുള്ള പ്രതികരണം വരും ദിവസങ്ങളിൽ അറിയാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top