Movlog

Kerala

എസ്എസ്എൽസി പരീക്ഷ മാറ്റി ! പുതുക്കിയ തിയതി ഏപ്രിൽ 8 മുതൽ – സമയക്രമം പുറത്ത് ! #SSLCTIMETABLE

KERALA-SSLC-NEW-TIME-TABLE

ഈ മാസം 17 മുതൽ തുടങ്ങേണ്ട എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവിശ്യപെട്ടതിനെ തുടർന്നാണ് നടപടി. പരീക്ഷകൾ നടത്തേണ്ട അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവും ഉള്ളതിനാൽ ആണ് പരീക്ഷകൾ നീട്ടിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. മാർച്ച് മാസത്തിലാണ് പല ഘട്ടങ്ങളായി പരിശീലന പരിപാടികൾ നടത്തുന്നത്. പരീക്ഷയ്ക്ക് ഇൻവിജിലേഷൻ നിൽക്കുന്ന അധ്യാപകർക്കും പരീക്ഷാസമയത്ത് സ്കൂളിന്റെ ചുമതല ഉള്ള അധ്യാപകർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയിട്ടുണ്ട്. ഈ കാര്യങ്ങൾ ഒരേ ദിവസം വന്നാൽ പരീക്ഷ നടത്തിപ്പിനെ ബാധിക്കും. അധ്യാപകർ നിർബന്ധമായും ഈ പരിശീലന പരിപാടികളിൽ പങ്കെടുക്കണം എന്ന നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. ഈ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് സർക്കാർ പരീക്ഷകൾ നീട്ടിവെക്കാൻ ആവശ്യപ്പെടുന്നത്.

അവസാന നിമിഷം പരീക്ഷകൾ മാറ്റി വയ്ക്കുന്നത് വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിൽ ആക്കുമെന്ന് ആണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ വാദം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കരുതെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനു കത്തയച്ചിട്ടുണ്ട്. ഏപ്രിൽ ആറിനാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 17 മുതൽ 30 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്

എന്നാൽ ഇപ്പോൾ പുതുക്കിയ തിയതി പ്രകാരം ഏപ്രിൽ 8 മുതൽ ഏപ്രിൽ 29 വരെ ആയി ആണ് പരീക്ഷ നടത്തുക. പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങി. മൂന്ന് പരീക്ഷകൾ രാവിലെയും ആറു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 8 നു ഉച്ചയ്ക്ക് 1.40 മുതൽ വൈകിട്ട് 3.30 വരെ ഒന്നാം ഭാഷ പാർട്ട് 1, ഏപ്രിൽ 9 നു ഉച്ചയ്ക്ക് 2.40 മുതൽ വൈകിട്ട് 4.30 വരെ മൂന്നാം ഭാഷ, ഏപ്രിൽ 12 നു ഉച്ചയ്ക്ക് 1.40 മുതൽ വൈകിട്ട് 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്, ഏപ്രിൽ 15 നു രാവിലെ 9.40 മുതൽ ഉച്ചയ്ക്ക് 12.30 വരെ സോഷ്യൽ സയൻസ്, ഏപ്രിൽ 19 നു രാവിലെ 9.40 മുതൽ ഉച്ചയ്ക്ക് 11.30 വരെ ഒന്നാം ഭാഷ പാർട്ട് 2, ഏപ്രിൽ 21 നു രാവിലെ 9.40 മുതൽ ഉച്ചയ്ക്ക് 11.30 വരെ ഊർജതന്ത്രം, ഏപ്രിൽ 23 നു രാവിലെ 9.40 മുതൽ ഉച്ചയ്ക്ക് 11.30 വരെ ജീവശാസ്ത്രം, ഏപ്രിൽ 27 നു രാവിലെ 9.40 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗണിതശാസ്ത്രം, ഏപ്രിൽ 29 നു രാവിലെ 9.40 മുതൽ ഉച്ചയ്ക്ക് 11.30 വരെ രസതന്ത്രം എന്നിങ്ങനെ ആണ് ടൈം ടേബിൾ.

ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകർക്കാണ് പ്രിസൈഡിങ് ഓഫീസർ ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തവണ ഇലക്ഷനിൽ പതിനയ്യായിരത്തോളം അധികം വോട്ടുകൾ വരുന്നത് കൊണ്ട് തന്നെ ധാരാളം ഉദ്യോഗസ്ഥരുടെ സഹായം തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമുണ്ട്. അതിനാൽ സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ അധ്യാപകർക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നിരിക്കുന്നത്. ഈ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ട് വെച്ചത് . നേരത്തെ അധ്യാപകരുടെ സംഘടനയും പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top