Movlog

Kerala

കേരളത്തിലും സ്കൂളുകൾ ഉടൻ തുറക്കും ! പരിഗണനയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി

കോവിഡ് രൂക്ഷമായ വിളയാട്ടം ആരംഭിച്ചു രണ്ടുവർഷം ആകുന്ന വേളയിൽ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം ആണ് വിദ്യാർത്ഥികൾ. ഓരോ ക്ലാസ്സുകളിലുമായി അരകോടിക്ക് മേലെ വരുന്ന വിദ്യാർത്ഥികൾ പഠനം ഓൺലൈനിലക്ക് മാറ്റിയപ്പോൾ കാര്യക്ഷമമായ രീതിയിൽ പൂർണ്ണമായ സില്ബ്സ് പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. കൃത്യമായ അധ്യാപകരുടെ മേൽനോട്ടം ഉണ്ടെങ്കിൽ ആണ് ഒരു അധ്യയനം പൂർത്തിയാകുകയുള്ളു എന്നത് സത്യമാണ്. എന്നാൽ ദിനം പ്രതി കൂടി വരുന്ന കൊറോണ രോഗികൾക്കിടയിൽ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് സർക്കാർ.

നമ്മളെക്കാൾ വിദ്യാർത്ഥികൾ പഠിക്കുന്ന അയൽ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ ക്ലാസുകൾ പുനരാരംഭിച്ചു കഴിഞ്ഞു. ഇതോടെ സർക്കാരിന് മുകളിലുള്ള സമ്മർദ്ദം കുറയ്ക്കുവാൻ വേണ്ടിയാണ് വിദ്യാർത്ഥികളുടെ ജീവൻ വെച്ചുള്ള ഈ കളി എന്ന് ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ കൃത്യമായ പഠനം നടത്തി വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പഠിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ചു പ്രോട്ടോകോൾ പാലിച്ചു മാത്രമേ സ്കൂളുകൾ തുറക്കുന്നത് ആലോചിക്കൂ എന്ന് മന്ത്രി പറയുന്നു.

നിലവിലെ സാഹചര്യം അനുസരിച്ചു വിദഗ്ദ്ധർ പറയുന്നത് സ്കൂളുകൾ തുറക്കാൻ തടസമില്ലെന്നാണ്. എന്നാൽ വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന വിമർശനങ്ങൾ ഇതുവരെ നേരിട്ടിട്ടില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ സംസാരം. വിദ്യാഭ്യാസ വകുപ്പിൽ എന്ത് ചെയ്താലും വിവാദമാക്കാൻ ശ്രമിക്കുന്ന ചിലർ ഉണ്ടെന്നും കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ നടപടികൾ സ്വീകരിക്കാറുള്ളു എന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top