Movlog

Kerala

മുതിർന്ന പൗരർക്ക് ധനസഹായം നൽകുന്ന സംസ്ഥാന സർക്കാരിന്റെ “നവജീവൻ ” പദ്ധതി.

നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ ആണ് തൊഴിലില്ലായ്മ അനുഭവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുന്ന ഒരുപാട് ആളുകളുമുണ്ട്. ഈ വിഭാഗത്തിലുള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയുമായി എത്തുകയാണ് സംസ്ഥാന സർക്കാർ. “നവജീവൻ ” എന്ന പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലായ്മയും അനുഭവിക്കുന്ന ആളുകൾക്ക് ധനസഹായം നൽകുവാൻ ആണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഈ പദ്ധതിയിലൂടെയുള്ള വായ്പയുടെ വിതരണം ഫെബ്രുവരി 6 മുതൽ ആരംഭിച്ചിരുന്നു. അതിനോടൊപ്പം പുതിയ അപേക്ഷകൾ സമർപ്പിക്കുവാനും സാധിക്കും.

ബാങ്ക് വായ്പയുടെ 25 ശതമാനം സബ്‌സിഡി അനുവദിക്കും. പരമാവധി 12 ,500 രൂപയായിരിക്കും സബ്‌സിഡി ലഭിക്കുക. കാറ്ററിംഗ്, പലചരക്ക് കട, വസ്ത്രം റെഡിമേഡ് ഷോപ്പ്, കുട നിർമാണം, ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്, മെഴുകുതിരി നിർമാണം, സോപ്പ് നിർമാണം, തയ്യൽ കട, ഡി ടി പി ഇന്റർനെറ്റ് കഫേ തുടങ്ങിയ പ്രാദേശികമായ വിജയസാധ്യതയുള്ള സംരംഭങ്ങൾ ആരംഭിക്കുവാൻ ഈ വായ്പാസഹായങ്ങൾ അനുവദിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇനിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

50 വയസ് മുതൽ 65 വയസിനിടയിൽ പ്രായമുള്ളവർക്കാണ് ധനസഹായം ലഭിക്കുന്നത്. കേരളം ബാങ്ക് മുഖേന വായ്പ ലഭ്യമായിട്ടുള്ളവർക്ക് ഉള്ള ധനസഹായത്തിന്റെ വിതരണം ആണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. അമ്പത് വയസ് കഴിഞ്ഞിട്ട് യാതൊരു വരുമാന മാർഗം ഇല്ലാത്തവർക്ക് സ്വന്തം കാലിൽ നില്ക്കാൻ ഉള്ള അവസരമാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. അപേക്ഷ സമർപ്പിക്കുന്നവർക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്ൽ റജിസ്‌ട്രേഷൻ നിലവിൽ ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. അപേക്ഷ സമർപ്പിക്കുന്ന വർഷത്തിലെ ജനുവരി 1 അടിസ്ഥാനമാക്കി ആണ് വായ്പാപരിധി നിശ്ചയിക്കുക. മാത്രമല്ല വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് എന്നും ഉണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top