Movlog

Kerala

അധിക നിയന്ത്രണങ്ങൾ ജൂൺ 5 മുതൽ ഒമ്പതുവരെ ! ഈ കടകൾ അടയ്ക്കണം ! ബാങ്ക് അക്കൗണ്ടിന് 10000 രൂപ.സൗജന്യ വീട് സർക്കാർ

വീടില്ലാത്ത ആളുകൾക്ക് സംസ്ഥാന സർക്കാർ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകദേശം അഞ്ചു ലക്ഷത്തോളം വീടുകൾ വെച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി അർപ്പിച്ചു ഉള്ള പ്രമേയ ചർച്ചയിൽ നിയമസഭയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഈയൊരു വർഷത്തിൽ തന്നെ ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾക്ക് വീട് വെച്ച് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ കൂടുതൽ അർഹർ ആയിട്ടുള്ള ആളുകളെ ഉൾപ്പെടുന്നതായിരിക്കും. അതോടൊപ്പം മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻപദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

പെൻഷൻ തുക 2500 രൂപയായി വർധിപ്പിക്കും. മുപ്പത് ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. ജൻധൻ അക്കൗണ്ട് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കും. ഒരു കുടുംബത്തിന് ഒരാൾക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടുകൂടി 2014 ഓഗസ്റ്റ് 28ന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. ഏതൊരാൾക്കും ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ഏതൊരു ശാഖയിലും സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഡെബിറ്റ് കാർഡ്, ഇൻഷ്വറൻസ് കവറേജ്, ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി അങ്ങനെ ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് ഈ ജൻധൻ അക്കൗണ്ട് വഴി തുടങ്ങുന്നതോടെ ലഭിക്കും.

മാത്രമല്ല ജൻധൻ അക്കൗണ്ട് ഉടമകൾക്ക് എസ് ബി ഐ രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും അനുകൂല പദ്ധതി നടപ്പിലാക്കുന്നുണ്ട്. സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങളും, പ്രത്യേകിച്ചും കിസാൻ സമ്മാൻ നിധി, പെൻഷൻ, ഉജ്വൽ യോജന പദ്ധതി പ്രകാരം ഉള്ള സൗജന്യ ഗ്യാസിന്റെ ആനുകൂല്യം എന്നിവയെല്ലാം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഏറെ പ്രയോജനകരമായി തന്നെ ഈ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല എന്നത് മറ്റൊരു സവിശേഷതയാണ്. എളുപ്പത്തിലുള്ള പണമിടപാടും സാധ്യമാണ്. ആറുമാസം ബാങ്ക് അക്കൗണ്ട് മികച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഓവർ ഗ്രാഫ്റ്റ് സംവിധാനം നിങ്ങൾക്ക് ലഭ്യമാകും. ഇതുവഴി 10,000 രൂപയാണ് നിങ്ങൾക്ക് ഓവർ ഡ്രാഫ്റ്റ് ആയി ലഭിക്കുക.

സംസ്ഥാനത്തെ കോവിട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുവാനായി അധിക നിയന്ത്രണങ്ങൾ ജൂൺ 5 മുതൽ ഒമ്പതുവരെ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രവർത്തന അനുമതി ഉള്ള വിപണന സ്ഥാപനങ്ങൾ ജൂൺ നാലിന് രാവിലെ 9 മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ 9 വരെ ഇവർക്ക് പ്രവർത്തനാനുമതി ഉണ്ടാകില്ല. ഇതിൽ പ്രധാനമായും അവശ്യവസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് മാത്രമേ ജൂൺ 5 മുതൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ. ജൂൺ നാലിന് പാഴ് വസ്തു വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാം. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ തുടങ്ങിയവ 50% ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതൽ പ്രവർത്തിക്കാം. നേരത്തെ ഇത് ജൂൺ 7 മുതൽ എന്ന് ആയിരുന്നു നിശ്ചയിച്ചിരുന്നത്.

സംസ്ഥാനത്തിനകത്ത് യാത്ര അനുമതിയുള്ള ആളുകൾ,ഡെലിവറി ഏജന്റ്മാർ ഉൾപ്പെടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. എന്നാൽ സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവർ ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് കരുതണം. മൂന്നാം തരംഗം സംസ്ഥാനത്ത് ഉണ്ടാവുകയാണെങ്കിൽ നേരിടാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. പ്രായമായ റബ്ബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനും, പുതിയ റബ്ബർ തൈ വെച്ച് പിടിപ്പിക്കുന്നതിനും അനുമതി നൽകുന്നതാണ്. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് പ്രവർത്തനാനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിനിടയിലും ഓൺലൈൻ പഠനം ആരംഭിച്ചതോടെ കൂടി കെഎസ്എഫ്ഇ വിദ്യാശ്രീ ലാപ്ടോപ്പ് വിതരണം വേഗത്തിൽ ലഭിക്കും. എച്ച്പി ലെനോവോ കമ്പനികളുടെ ലാപ്ടോപ്പുകൾ എത്തിയാൽ ജൂലൈയോടെ എല്ലാ അപേക്ഷകർക്കും നൽകുന്നതാണ്. 4199 ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ എത്തിച്ചിട്ടുണ്ട് എങ്കിലും അപേക്ഷകർക്ക് എത്തിച്ചേരാൻ ആകുന്നില്ല. മൂന്നു ദിവസങ്ങളിൽ ബ്രാഞ്ചുകൾ തുറക്കുന്നുള്ളൂ.. കരാർ പോലും വെക്കാതെ അപേക്ഷകർക്ക് കൊടുക്കുവാൻ തയ്യാറാണെന്ന് ബ്രാൻചുകൾ അറിയിച്ചിട്ടുണ്ട്. ബസ് ഓടിത്തുടങ്ങിയ അപേക്ഷകർ എത്തും എന്നാണ് പ്രതീക്ഷ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top