Movlog

Kerala

കേരളത്തിൽ പ്രളയപെയ്ത്ത് ! ജില്ലാ അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിച്ചു കളക്ടർമാർ !

അതിശക്തമായ മഴയാണ് കേരളത്തിൽ പല ഭാഗങ്ങളിലും. തെക്കും വടക്കും ഇല്ലാതെ തുലാവർഷം പെയ്തിറങ്ങുമ്പോൾ ഡാമുകളും പുഴകളും താഴ്ന്ന പ്രദേശങ്ങളും മൊത്തം വെള്ളം കൊണ്ട് സമൃദ്ധമായി എന്ന് മാത്രമല്ല കേരളത്തെ പ്രളയ കെടുതിയിലേക്ക് എത്തിക്കുന്ന തരം പ്രതിഭാസം ആയിട്ടാണ് കണക്കാക്കുന്നത്. തെക്ക് തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം പത്തനംതിട്ട തുടങ്ങി ജില്ലകൾ മിക്ക താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ട് കൊണ്ട് ബുദ്ധിമുട്ടുകയാണ്.

എറണാകുളം ജില്ലയിൽ പെയ്യുന്ന അതിശതമായ മഴയിൽ നാളെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസ്സന് മാത്രമാണ് അനുമതി കൊടുത്തിരിക്കുന്നത്. കൂടാതെ മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച (നവംബർ 15) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്. വിദ്യാർത്ഥികളുടെ യാത്രയും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം.

അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് യാത്രയും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ക്ളാസുകൾ ഓൺലൈനിൽ മാത്രമാക്കി ചുരുക്കുന്നത് എന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15.11.2021) തിങ്കളാഴ്ച ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു .

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15 തിങ്കള്‍) അവധി. രണ്ടുദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 15 തിങ്കള്‍) അവധി പ്രഖ്യാപിച്ച് ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.

അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. ജില്ലയിൽ കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തിരുവല്ലം പാറവിള, കാലടി അറ്റുപുറം, അമരവിള എന്നീ സ്ഥലങ്ങൾ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടമയിടുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അവധിക്കാലം എന്നത് കുട്ടികൾക്ക് ഒരു മനോഹര കാലം തന്നെ ആണ് . പഠനത്തിന്റെ ഭാരങ്ങൾ ഒന്നുമില്ലാതെ കളിച്ചു രസിച്ചു നടക്കാൻ വേണ്ടി അവധികൾക്കായി കുട്ടികൾ കാത്തിരിക്കുന്നു .ഇത്തവണ പ്രകൃതി കുട്ടികളുടെ ആഗ്രഹം സാധിക്കും വിധം പ്രവർത്തിക്കുകയാണ് .നിർത്താതെ പെയ്യുന്ന മഴ കാരണം പല ജില്ലകളിലെയും സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു .തങ്ങളുടെ ജില്ലയ്ക്കു അവധി പ്രഖ്യാപിക്കുമോ എന്നത് അറിയുവാൻ വേണ്ടി വാർത്ത കാണുന്ന ഒരു സംഘം കുട്ടികളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top