Movlog

Movie Express

കാവ്യാമാധവൻ തിരികെ സിനിമയിലേക്ക് എത്തുന്നു?

മലയാള സിനിമ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു നടിയാണ് കാവ്യ മാധവൻ. നിരവധി ആരാധകരാണ് ഇന്നും കാവ്യയ്ക്ക് സിനിമയിലുള്ളത്. നീണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള കാവ്യയെ കുട്ടിക്കാലം മുതൽ തന്നെ പ്രേക്ഷകർ കണ്ടു വരുന്നതാണ്. അതുകൊണ്ട് തന്നെ കാവ്യയോട് ഒരു പ്രത്യേക സ്നേഹം ഓരോ പ്രേക്ഷകർക്കും ഉണ്ട് എന്നതാണ് സത്യം. ഇപ്പോഴിതാ വീണ്ടും കാവ്യയുടെ ഒരു സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലാകുന്നത്. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുക ആണോ കാവ്യ എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ ചോദിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം കാവ്യ തിരിച്ചുവരവിനൊരുങ്ങുന്നതിനു മുന്നോടിയായി ആണോ ഇത്രയും സ്റ്റൈലിഷ് ആയിട്ടുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.

കറുത്ത ഷർട്ടും ജീൻസും അണിഞ്ഞാണ് മോഡേൺ ലൂക്കിലുള്ള കാവ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. പതിവ് തെറ്റിക്കാതെ ചിരിച്ച മുഖം ആയി തന്നെയാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ചെന്നൈനെയിൽ ആർട്ടിസ്റ്ററിയിൽ നിന്നും ഉള്ള താരത്തിന്റെ മനോഹരമായ ഒരു ചിത്രമാണ് വൈറലായത്. താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് ചിത്രം പ്രചരിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ കാവ്യാ മാധവൻ സജീവമല്ലെങ്കിലും ഫാൻസ് പേജുകളിലൂടെ ആരാധകരിലേക്ക് താരം തന്റെ വിശേഷങ്ങൾ എത്തിക്കാറുണ്ട്.

അടുത്ത സമയത്തായിരുന്നു ദിലീപ് അരുൺ ഗോപി ചിത്രത്തിന്റെ പൂജയ്ക്ക് വേണ്ടി എത്തിയത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദിലീപ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ കാവ്യ സിനിമയിലേക്ക് തിരിച്ചു വരാൻ വേണ്ടി തുടങ്ങുകയാണോ എന്നാണ് ഈ ചിത്രം കണ്ട പ്രേക്ഷകർ ചോദിക്കുന്നത്. ഒരിക്കലേലും കാവ്യ തിരികെ വരുമോ എന്ന ചോദ്യത്തിന് ദിലീപ് പറഞ്ഞത് അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും, തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ആണ്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താൻ എന്നും ഇപ്പോൾ അഭിനയത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നുമൊക്കെ കാവ്യയും പറഞ്ഞിട്ടുണ്ടായിരുന്നു.

കാവ്യയുടെ പുതിയ ചിത്രങ്ങൾ കണ്ടുകൊണ്ട് പ്രേക്ഷകർ ഇപ്പോൾ വലിയ രീതിയിൽ അമ്പരപ്പിലാണ് എന്നതാണ് സത്യം. മഹാലക്ഷ്മിയെ എഴുത്തിന് ഇരുത്തിയ സമയത്തും കാവ്യ മാധവൻ തടിച്ച പ്രകൃതത്തിൽ ആയിരുന്നു അമ്പലത്തിൽ എത്തിയത്. വലിയ മാറ്റങ്ങളൊന്നും തന്നെ ശരീരത്തിൽ കാവ്യയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഫിറ്റ്നസ് ഒക്കെ നടത്തി വളരെയധികം മെലിഞ്ഞ് രീതിയിലാണ് താരം എത്തിയിരിക്കുന്നത്. അതുതന്നെയാണ് ആളുകളിൽ സംശയം ഉളവാക്കാനുള്ള കാരണവും. ഈ പുതിയ മേക്കോവറിന്റെ പിന്നിൽ താരം സിനിമയിലേക്ക് തിരികെ വരാനുള്ള ഉദ്ദേശം ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top