മലയാള തനിമയുള്ള ശാലീന സൗന്ദര്യം എന്ന് പറയുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്ന മുഖങ്ങളാണ് നടി മോനിഷയുടെതും കാവ്യ മാധവന്റേതും.
വിടർന്ന കണ്ണുകളും നീണ്ട മുടിയും മലയാളത്തനിമയും ഐശ്വര്യമുള്ള സൗന്ദര്യവും കൊണ്ട് മലയാള സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളാണ് ഇവർ. ബാലതാരമായി മലയാള സിനിമയിലെത്തിയ കാവ്യ മാധവൻ മലയാളികളുടെ മുന്നിലായിരുന്നു വളർന്നത്.
അത് കൊണ്ട് തന്നെ ഒരു കുടുംബത്തിലെ കുട്ടിയോടെന്ന പോലുള്ള സ്നേഹം ആണ് മലയാളികൾക്ക് കാവ്യയോട്. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായ “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സൗന്ദര്യം മാത്രമല്ല മികച്ച ഒരു അഭിനേത്രി കൂടിയാണ് താനെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കാവ്യാമാധവൻ തെളിയിച്ചു. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് കാവ്യ.
രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കാവ്യ മാധവൻ തന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ആണ് ജന്മം നൽകിയത്. അഭിനയജീവിതം പോലെ അത്ര ശോഭനീയം ആയിരുന്നില്ല താരത്തിന്റെ ദാമ്പത്യ ജീവിതം. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്ന് വിവാഹം മോചനം നേടുകയായിരുന്നു കാവ്യ. പിന്നീട് ആദ്യ സിനിമയിലെ നായകൻ ദിലീപിനെ കാവ്യ വിവാഹം കഴിക്കുകയായിരുന്നു.
ഒരുപാട് പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞ ഒരു വിവാഹം ആയിരുന്നു ഇവരുടേത്. എന്നാൽ ആ പ്രതിസന്ധികൾ ദിലീപും കാവ്യയും കൈകോർത്ത് കൊണ്ട് അതിജീവിച്ചു. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. 201ൽ വിജയദശമി ദിനത്തിൽ ആണ് ഇവർക്ക് മകൾ മഹാലക്ഷ്മി പിറന്നത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല കാവ്യമാധവൻ എങ്കിലും അപൂർവ്വമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.
കാവ്യയുടെയും കുടുംബത്തെയും വിശേഷങ്ങൾ മാത്രം പങ്കിടുന്ന ഒരു പേജ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ഫോളോവേഴ്സാണ് ഈ പേജ് നേടിയെടുത്തത്.
കാവ്യയുടെ സൗന്ദര്യത്തെ കുറിച്ചുള്ള നിരവധി കുറിപ്പുകൾ ആയിരുന്നു പേജിൽ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ ആ പേജിൽ വന്ന ഒരു കുറിപ്പാണ് ചർച്ചയാവുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് ഇട്ടില്ലെങ്കിലും അക്കാലത്ത് യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ള ഒരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ.
ഇങ്ങനെയാണ് കുറിപ്പ് ആരംഭിക്കുന്നത്. അവൾക്ക് ഭംഗിക്ക് ഒരു പൊട്ടും കണ്മഷിയും തന്നെ ധാരാളമായിരുന്നു എന്ന കുറിപ്പോടെ ആയിരുന്നു കാവ്യയുടെ ചിത്രം പങ്കു വെച്ചത്. അന്ന് മാത്രമല്ല ഇന്നും അങ്ങനെ തന്നെയാണ് എന്ന് പറഞ്ഞു നിരവധി കമന്റുകൾ ആണ് താരത്തിനെ പിന്തുണച്ച് വന്നിരിക്കുന്നത്. കാവ്യയുടെ സൗന്ദര്യം വാനോളം പുകഴ്ത്തുന്നതിനോടൊപ്പം നടി മഞ്ജുവാര്യരെ താഴ്ത്തികെട്ടുക കൂടിയാണ് ഈ കുറിപ്പ്.
ഈ കുറിപ്പിലൂടെ മഞ്ജുവിനെ പരസ്യമായി അപമാനിക്കുകയാണ് കാവ്യയുടെ ആരാധകർ. പ്രായം കൂടും തോറും മഞ്ജു ചെറുപ്പമായി വരുന്നു എന്ന് മഞ്ജുവിന്റെ ആരാധകർ പറയുമ്പോൾ പ്ലാസ്റ്റിക് സർജറിയിലൂടെ നേടിയ സൗന്ദര്യം എന്നാണ് കാവ്യ ആരാധകർ അതിനെ വിമർശിക്കുന്നത്.
” ചതുർമുഖം” എന്ന ചിത്രത്തിന്റെ പ്രൊമോഷന് ഭാഗമായി താരം സ്കർട്ടും ടോപ്പുംഅണിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. സ്കൂൾ കുട്ടിയെ പോലെയുള്ള മഞ്ജുവാര്യരുടെ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചു കാവ്യയുടെ ആരാധകർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.