Movlog

Movie Express

അയാളോടുള്ള പ്രണയം ഞാൻ കൂട്ടുകാരികളോട് പോലും പറഞ്ഞിരുന്നില്ല – പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു കാവ്യ മാധവന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു.

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് കാവ്യ മാധവൻ. “പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച കാവ്യാമാധവൻ നിരവധി സിനിമകളിലാണ് ബാലതാരമായി അരങ്ങേറിയത്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ മലയാളികൾ സ്നേഹിക്കുന്ന കാവ്യ മാധവൻ, ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെയാണ് നായികയായി ചുവടുവെയ്ക്കുന്നത്. ആദ്യസിനിമയിൽ നായകനായെത്തിയ ദിലീപ് തന്നെ കാവ്യയുടെ യഥാർത്ഥ ജീവിതത്തിലും നായകൻ ആവുകയായിരുന്നു. ഇപ്പോഴിതാ ഒരു പഴയ അഭിമുഖത്തിൽ കാവ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഒരു ചേച്ചി കാവ്യയോട് രാഹുലിനെ കുറിച്ച് പറഞ്ഞത്. രാഹുൽ ആരാണോ എന്താണ് ചെയ്യുന്നതോ എന്നൊന്നും കാവ്യയ്ക്ക് അറിയില്ലായിരുന്നു. ആ ചേച്ചി പറഞ്ഞ അറിവ് മാത്രമായിരുന്നു കാവ്യക്ക് ഉള്ളത്. എന്നാൽ ചേച്ചിയുടെ വർണന കാരണം ആ വ്യക്തിയോട് ഒരു താൽപര്യവും കൗതുകവും ഉണ്ടായിരുന്നു കാവ്യയ്ക്ക്. കാവ്യ എവിടെപ്പോയാലും എന്ത് ചെയ്താലും ആ വ്യക്തി അറിയുന്നുണ്ടായിരുന്നു. കാവ്യ അണിയുന്ന ഓരോ വസ്ത്രങ്ങളെ കുറിച്ചും ചേച്ചിയോട് അഭിപ്രായം പറയാറുണ്ടായിരുന്നു. പിന്നീട് ഒരിക്കൽ രാഹുൽ മരിച്ചു എന്ന് ആ ചേച്ചി പറഞ്ഞു. അത് കേട്ട് കാവ്യ ഒരുപാട് വിഷമിച്ചു. എന്നാൽ തനിക്ക് അയാളോട് പ്രണയമുണ്ടായിരുന്നു എന്ന് മറ്റുള്ളവർക്ക് തോന്നിയാൽ മോശമല്ലേ എന്ന് കാവ്യ ഭയന്നു.

കാരണം ആ കാലത്ത് പ്രണയം മോശം കുട്ടികൾ മാത്രം ചെയ്യുന്ന ഒരു കാര്യമായിരുന്നു. അതുകൊണ്ട് സങ്കടം ഉള്ളിൽ ഒതുക്കി ആരോടും ഒന്നും പറഞ്ഞില്ല കാവ്യ. കൂട്ടുകാരികളോട് പോലും കാവ്യം ഒന്നും പങ്കു വച്ചില്ല. രാഹുലിനെ ഒരിക്കലെങ്കിലും കാണണമെന്ന് കാവ്യ ആഗ്രഹിച്ചിരുന്നു. എന്നാൽ വിധി അതിന് കാവ്യയെ അനുവദിച്ചില്ല. ശാലീന സൗന്ദര്യവും അഭിനയപാടവം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് കാവ്യാമാധവൻ. ബാലതാരമായി സിനിമയിലെത്തിയ കാവ്യ മാധവൻ രണ്ടു പതിറ്റാണ്ടിലേറെ സിനിമയിൽ സജീവമായിരുന്നു. ശക്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത കാവ്യമാധവൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആദ്യ വിവാഹം. എന്നാൽ ആ വിവാഹം ഒരു പരാജയമായിരുന്നു. പിന്നീട് ആയിരുന്നു ജനപ്രിയ നായകൻ ദിലീപും ആയിട്ടുള്ള കാവ്യയുടെ വിവാഹം. ഇവർക്ക് ഒരു മകളുണ്ട്, മഹാലക്ഷ്മി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top