Movlog

India

തലൈവർ രജനികാന്തിന്റെ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു ! ആരോഗ്യ നിലയെ സംബന്ധിച്ച ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ

കഴിഞ്ഞ ദിവസമായിരുന്നു തമിഴകത്തിന്റെ തലൈവർ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. ദാദ സാഹേബ് ഫാൽകെ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഡൽഹിയിലേക്ക് പോയ രജനികാന്ത് വ്യാഴാഴ്ചയായിരുന്നു മടങ്ങിയെത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ തലവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ താരത്തിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ നിറയെ രജനികാന്ത് പെട്ടെന്ന് സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനകൾ ആയിരുന്നു.

ഗുരുതരമായ തലവേദനയെ തുടർന്ന് ആയിരുന്നു രജനികാന്തിനെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന വാർത്തകൾ പ്രചരിച്ചോടെ ആരാധകരുടെ ആശങ്ക വർധിച്ചു. എന്നാൽ ആരാധകർക്ക് സന്തോഷമേകുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ആണ് ആശുപത്രി അധികൃതർ പുറത്തു വിട്ടത്.

തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റീവസ്ക്കുലറൈസെഷൻ എന്ന ശസ്ത്രക്രീയ ആയിരുന്നു താരത്തിന് ചെയ്തത്. ഇത് വിജയകരം ആണെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണ് എന്നും കാവേരി ആശുപത്രി അധികൃതർ വ്യക്തമാക്കി. ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ആശ്വാസകരമായ വാർത്ത പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ഭാര്യക്കും, മക്കൾക്കും, പേരക്കുട്ടികൾക്കും ഒപ്പം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “അന്നാത്തെ” യുടെ സ്‌പെഷൽ പ്രീമിയർ കണ്ടതിന്റെ സന്തോഷം മകളുടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെച്ച് മണിക്കൂറുകൾക്ക് ശേഷം ആയിരുന്നു താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ചെന്നൈയിലെ പ്രൈവറ്റ് സ്‌ക്രീനിങ്ങിൽ കുടുംബത്തോടൊപ്പം ആയിരുന്നു രജനികാന്ത് സിനിമ കണ്ടത്.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ഉയർന്ന പുരസ്‌കാരം ആയ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിനിടയിൽ ആണ് ഇങ്ങനെ ഒരു ദുഃഖം താരത്തിന്റെ ജീവിതത്തിൽ വന്നു ചേർന്നത്. 67മത്തെ ദാദാസാഹേബ് ഫൽകെ പുരസ്‌കാരം നേടിയത് ഏറ്റുവാങ്ങുന്നതിനായി ഡൽഹിൽ ആയിരുന്നു താരം. ഒക്ടോബർ 27നായിരുന്നു രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ “അന്നാത്തെ”യുടെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.

നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം ആണ് തമിഴകത്തിന്റെ തലൈവരുടെ ഒരു ചിത്രം റിലീസ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഏറെ ആകാംഷയോടെ ആണ് “അന്നാത്തെ”യുടെ റിലീസിനായി തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ കാത്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top