Movlog

Kerala

വൈറലായി കസ്തൂരിമാൻ താരം റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയ വീഡിയോ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പര “കസ്തൂരിമാൻ”ലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റബേക്ക സന്തോഷ്. റബേക്ക വിവാഹിതയാവുന്നു എന്ന വാർത്തകൾ കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. യുവസംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് റബേക്കയുടെ വരൻ. ശ്രീജിത്തുമായുള്ള പ്രണയം റബേക്ക ഇതിനു മുമ്പ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഏറെ നാളുകളായുള്ള പ്രണയം ആണ് വിവാഹത്തിലെത്തുന്നത്. ശ്രീജിത്തിനു ഒപ്പമുള്ള ചിത്രങ്ങൾ റബേക്ക സമൂഹമാധ്യമങ്ങളിൽ മുമ്പ് പങ്കുവെച്ചിരുന്നു. “മാർഗ്ഗംകളി” എന്ന സിനിമയുടെ സംവിധായകനായ ശ്രീജിത്ത് വിജയൻ എഴുത്തുകാരനും സിനിമാട്ടോഗ്രാഫർ കൂടിയാണ്.

വാലന്റ്റൈൻസ് ദിനത്തിൽ നടന്ന താരത്തിന്റെ വിവാഹനിശ്ചയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പ് ലെഹെങ്കയിൽ അതീവ സുന്ദരിയായ താരം കയ്യിൽ ചുവപ്പ് വളകളും കഴുത്തിൽ ഹെവി ചോക്കറും ആണ് ധരിച്ചിരുന്നത്. ചുവന്ന റോസുകൾ കൊണ്ട് ആണ് ഹെയർ സ്റ്റൈൽ ചെയ്തത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് റബേക്കാ. പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് എന്നുള്ള വാർത്ത താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹത്തിലേക്ക് കടക്കുന്നത്.

തൃശൂർ സ്വദേശിനിയായ റബേക്ക “കുഞ്ഞിക്കൂനൻ”ലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. അഭിനയത്തിന് പുറമെ മികച്ച ഒരു അവതാരക കൂടിയാണ് താരം. “കസ്തൂരിമാനി”ലെ കാവ്യ എന്ന കഥ വക്കീൽ കഥാപാത്രം റെബേക്കയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറുകയായിരുന്നു. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളായ കാവ്യയ്ക്കും ജീവയ്ക്കും പ്രേക്ഷകർ നൽകിയ പിന്തുണ ചെറുതല്ല. ശ്രീറാം ആണ് പരമ്പരയിൽ ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധക പിന്തുണയുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top