Movlog

Film News

ജോർജ്കുട്ടിക്ക് വീണ്ടും പണി വരുന്നു ! ഇത്തവണ പിടിത്തരില്ലെന്നു കാർത്തിക്ക് ശങ്കർ !

ലോക്ക് ഡൗൺ കാലത്ത് വെബ് സിരീസിലൂടെ ഏറെ ശ്രദ്ധേയനായ താരം ആണ് കാർത്തിക് ശങ്കർ. കാർത്തിക് ശങ്കറും അമ്മയും തകർത്തഭിനയിച്ച വെബ് സീരീസ് മലയാളികൾ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്. ഷോർട്ട് ഫിലിമുകളുടെ രാജകുമാരൻ എന്നാണ് കാർത്തിക്കിനെ മലയാളികൾ വിശേഷിപ്പിക്കുന്നത്. ലോക്ക് ഡൗണിൽ സ്വന്തം വീട്ടിൽ അമ്മയെയും, അച്ഛനെയും, വല്യച്ചനെയും വെച്ച് ചെറിയ വീഡിയോകൾ ഉണ്ടാക്കി ശ്രദ്ധേയനായ താരം ആണ് കാർത്തിക്. സ്വന്തമായി പഠിച്ചെടുത്ത എഡിറ്റിംഗും, സൗണ്ട് മിക്സിങ്ങും ഉപയോഗിച്ച് ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോകൾ ആണ് താരം പങ്കു വെക്കാറുള്ളത്. ലോക്ക് ഡൗൺ കാലത്ത് അമ്മയെ സഹായിക്കാൻ ആയി അടുക്കളയിൽ എത്തി പണി കിട്ടിയ കാർത്തിക്കിന്റെ വീഡിയോ കോടി കണക്കിന് ആളുകൾ ആയിരുന്നു കണ്ടിരുന്നത്.

പ്രേക്ഷകരുടെ ആവശ്യപ്രകാരം ആയിരുന്നു ഇതിന്റെ തുടർ ഭാഗങ്ങൾ കാർത്തിക് ചിത്രീകരിച്ചത്. അവയും വൈറൽ ആവുകയായിരുന്നു. ഇപ്പോഴിതാ കാർത്തിക് പങ്കു വെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. “വരുണിന്റെ ബോഡി എവിടെടി” എന്ന അടിക്കുറിപ്പോടെ എസ്തറിനൊപ്പം ഉള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് കാർത്തിക് ശങ്കർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ” ദൃശ്യം” എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരം ആണ് എസ്തർ അനിൽ. എസ്തറിനോടൊപ്പം ഉള്ള കാർത്തിക്കിന്റെ ചിത്രം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയിരുന്നു.

വളരെ രസകരമായ കമന്റുകൾ ആണ് ഇവരുടെ ചിത്രത്തിനെ തേടിയെത്തുന്നത്. ഐ ജി ഗീത പ്രഭാകരന്റെ മകൻ വരുൺ പ്രഭാകർ ഇവളുടെ ചേച്ചിയെ ഒന്ന് കാണാൻ പോയതായിരുന്നു. ആറു വർഷമായി അവന്റെ ബോഡി അന്വേഷിക്കുകയാണ് കേരള പോലീസ്. ഇപ്പോൾ അവളുടെ അനിയത്തിയെ കൊണ്ട് നീ പോവുകയാണെങ്കിൽ നിന്റെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം എന്നാണ് ഒരു ആരാധകർ കമന്റിട്ടത്. അസ്ഥി പോലും ബാക്കി കിട്ടില്ല, നീ തീർന്നെടാ എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. കുഴി എടുക്കാനും അസ്ഥി ശേഖരിക്കാനും കണ്ണടച്ച് കാത്തിരിക്കാനുമുള്ള ആരോഗ്യവും സാമ്പത്തികവും എനിക്കില്ല എന്ന് ജോർജുകുട്ടി എന്നായിരുന്നു മറ്റൊരു കമന്റ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top