Movlog

Technology

ഗൂഗിൾ മാപ്പിലെ ആ സ്ത്രീ ശബ്ദം ആരുടെയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇതാണ് ആ ശബ്ദത്തിനുടമ !

സ്മാർട്ട് ഫോണുകളിൽ ഒരുപാട് ഉപയോഗപ്രദം ആയിട്ടുള്ള ആപ്പുകൾ ഉണ്ട്. എന്നാൽ ഗൂഗിൾ മാപ്പിന്റെ സ്ഥാനം ഒന്നു മുകളിൽ തന്നെയാണ്. ഗൂഗിൾ നൽകുന്ന ഒരു വെബ് മാപ്പിംഗ് സേവനമാണ് ഗൂഗിൾ മാപ്പ്. വഴിയറിയാതെ വിഷമിക്കുന്ന യാത്രക്കാർക്ക് ഒരു ആശ്രയമാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പ് ഓൺ ചെയ്തു വാഹനമോടിക്കുമ്പോൾ നിർദ്ദേശം നൽകുന്നത് ഒരു സ്ത്രീ ശബ്ദമാണ്. ഈ സ്ത്രീ ശബ്ദത്തിന്റെ ഉടമ ആരായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

ലോകമെമ്പാടുമുള്ള 400 ദശലക്ഷം ജിപിഎസ് യൂണിറ്റുകളിലും സ്മാർട്ട്ഫോണുകളിലും ദിശകൾ നൽകുന്ന ആ ശബ്ദം “ജിപിഎസ് ഗേൾ” എന്നറിയപ്പെടുന്ന കാരെൻ എലിസബത് ജേക്കബ്സണ്ണിന്റെ ആണ്. 2002ലാണ് ജി പി എസിലെ ടെക്സ്റ്റ് ടു സ്പീക്ക് സിസ്റ്റത്തിൽ അവരുടെ ശബ്ദം ഉപയോഗിച്ചുതുടങ്ങിയത്. പിന്നീട് ജിപിഎസ് ഗേൾ എന്ന വിശേഷണം സ്വന്തമാക്കുകയായിരുന്നു കാരെൻ. ഓസ്ട്രേലിയ സ്വദേശിയായ കാരെൻ ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചുവളർന്നത്.

പരസ്യ കാമ്പയിനുകളിൽ വോയ്സ് ഓവർ ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്ന കാരൻ ഒരു പ്രൊഫഷണൽ ഗായിക കൂടിയാണ്. ലോകമെമ്പാടുമുള്ള കോർപ്പറേറ്റ് ഇവന്റുകളിലെ സജീവ എന്റർടെയ്‌നർ കൂടിയാണ് താരം. ഇപ്പോൾ അമേരിക്കയിൽ ആണ് കാരെൻ താമസിച്ചു വരുന്നത്. തൊഴിലിടങ്ങളിലെ തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് താരം. ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് കാരെനിനെ തേടി എത്തിയിട്ടുള്ളത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top