Movlog

Faith

കണ്ണൻ സാഗർ മനസ്സ് തുറക്കുന്നു ! ആ നടിയുടെ വാക്കുകൾ മനസ്സിനെ ഏറെ വേദനിപ്പിച്ചു

മലയാളികൾക്ക് ഏറെ സുപരിചിതനായ ഹാസ്യ താരം ആണ് കണ്ണൻ സാഗർ. “ചാർളി”, “മന്ദാരം”, “മേരാ നാം ഷാജി” എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കണ്ണൻ സാഗർ പങ്കു വെച്ച ഏറ്റവും പുതിയ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അച്ഛൻമാരുടെ ദിനത്തിൽ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുകയായിരുന്നു താരം.

കണ്ണൻ സാഗറിന്റെ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ഫാദർസ് ഡേയിൽ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ സ്വന്തം അച്ഛനെ കുറിച്ച് പങ്കു വെച്ച ഓർമ്മകൾ കണ്ണൻ സാഗറിനെ വേദനിപ്പിച്ചു.

അച്ഛൻ എന്ന സത്യത്തെ കുറിച്ച് എല്ലാവർക്കും ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടാവും. വാതോരാതെ സ്വന്തം അച്ഛന്റെ വാത്സല്യത്തെ കുറിച്ച് മക്കൾ പറഞ്ഞു കൊണ്ടിരിക്കും. പലപ്പോഴും കവികളും സിനിമകളിലും അമ്മമാരുടെ നിസ്വാർത്ഥമായ പരിശുദ്ധ സ്നേഹത്തെ കുറിച്ച് വാഴ്ത്തുമ്പോൾ അച്ഛന്റെ സ്നേഹത്തെ കുറിച്ച് അധികമൊന്നും ചർച്ച ചെയ്യുന്നത് കാണാറില്ല. ജീവിതത്തിലെ പ്രതിസന്ധികളും സങ്കടങ്ങളും ഉള്ളിലൊതുക്കി മക്കൾക്ക് യാതൊരു കുറവും വരുത്താതെ സ്നേഹിക്കുന്ന വാത്സല്യ നിധിയാണ് അച്ഛൻ .

സ്വന്തം മക്കൾ ഉന്നതിയിൽ എത്തണം എന്ന് കരുതാത്ത ഒരു അച്ഛനും ഈ ഭൂമിയിൽ ഉണ്ടാവില്ല. ജീവിതത്തിൽ മുന്നോട്ട് പോകുവാനുള്ള മക്കളുടെ പ്രചോദനം ആണ് അവരുടെ മാതാപിതാക്കൾ. താനും രണ്ടു മക്കൾക്ക് അച്ഛൻ ആണെന്നും കണ്ണൻ സാഗർ തന്റെ കുറിപ്പിലൂടെ പങ്കു വെക്കുന്നു. അഛന്മാരുടെ ദിനത്തിൽ ലോകത്തിലെ എല്ലാ അച്ഛൻമാർക്കും ആശംസകൾ അറിയിക്കുകയാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top