Movlog

Faith

നടി അമൃതയുടെ മകൾ വാഹനാപകടത്തിൽ മരിച്ചു ! കണ്ണീരടക്കാൻ സാധിക്കാതെ സഹതാരങ്ങളും

ആരാധക ലോകത്തെ ഞെ ട്ടിക്കുന്ന ഒരു വിയോഗവാർത്ത ഇപ്പോൾ പുറത്തുവരുന്നത്. പ്രശസ്ത കന്നഡ താരം അമൃതയുടെ മകൾ സമന്വിയാണ് അപ്രതീക്ഷിതമായി ഈ ലോകത്തോട് വിട പറഞ്ഞത്. നന്നമ്മ സൂപ്പർസ്റ്റാർ എന്ന റിയാലിറ്റി ഷോയിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ താരമാണ് സമന്വി. അമൃതയുടെ മകളാണ് സമന്വി. ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ ആണ് സമന്വി മരണപ്പെട്ടത്. ഷോപ്പിംഗ് കഴിഞ്ഞു അമൃതയും മകളും ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം നടന്നത്.

കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്നമ്മ സൂപ്പർസ്റ്റാർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃതയും മകളും താരങ്ങളായത്. അമൃതയ്ക്ക് ആദ്യം ജനിച്ച കുഞ്ഞും ജനിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ആണ് ഇപ്പോൾ സമന്വിയും യാത്രയായത്. ജനുവരി 13ന് നടന്ന റോഡ് അപകടത്തിലാണ് ആറുവയസ്സുകാരി സമന്വി മരിച്ചത്.

ബംഗളുരുവിൽ കോണങ്കുന്റെ ക്രോസിൽ വെച്ച് ഒരു ലോറി ഇവരുടെ ഇരുചക്രവാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു. മകൾ സമന്വി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ആണെന്ന് അമൃത വിശ്വസിച്ചിരുന്നു. ആദ്യ കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമായിരുന്നു അവരുടെ ജീവിതത്തിലേക്ക് സമന്വി കടന്നു വന്നത്. പ്രസവത്തിനു ശേഷം ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ആയിരുന്നു ആദ്യത്തെ കുഞ്ഞിനെ അവർക്ക് നഷ്ടമായത്.

ജനിച്ചു കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നിയോനേറ്റൽ ഐസിയുവിൽ വെച്ചായിരുന്നു ആദ്യത്തെ കുഞ്ഞിനെ ഇവർക്കു നഷ്ടമായത്. ആദ്യ കുഞ്ഞിന്റെ വേർപാട് ഈ ദമ്പതികൾ അതിജീവിക്കുമ്പോഴാണ് സമന്വി ഇവരുടെ ജീവിതത്തിൽ എത്തി ജീവിതം തന്നെ മാറ്റി മറിക്കുന്നത്. അമൃതയുടെയും ഭർത്താവിന്റെയും ജീവിതത്തിലേക്ക് സന്തോഷം കൊണ്ടു വന്ന താരമായിരുന്നു സമന്വി. അതുകൊണ്ടു തന്നെ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയിട്ടും അനുഗ്രഹമായിട്ടും ആയിരുന്നു സമന്വിയെ കരുതിയത്.

നന്നമ്മ സൂപ്പർ സ്റ്റാർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് അമൃതയും സമന്വിയും പ്രേക്ഷകരുടെ പ്രിയങ്കരരാകുന്നത്. അടുത്തിടെയായിരുന്നു അമൃതയും സമന്വിയും ഷോയിൽ നിന്നും പിന്മാറിയത്. രണ്ടാമതും ഗർഭിണിയായ അമൃത ഗർഭകാലത്ത് റിയാലിറ്റി ഷോയിലെ ടാസ്കുകൾ നല്ലതുപോലെ ചെയ്യാൻ കഴിയില്ലെന്ന് തോന്നിയതിനാൽ ആണ് ഷോയിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇവർ ഷോയിൽ നിന്നും പുറത്തുവന്നത്.

സമന്വയുടെ ആഗ്രഹത്തിന് വേണ്ടി ആയിരുന്നു രണ്ടാം കുഞ്ഞു വേണമെന്ന തോന്നൽ അമൃതയ്ക്ക് ഉണ്ടായത്. സഹോദര സ്നേഹം എന്താണെന്ന് മകൾ അറിയാൻ വേണ്ടി ആയിരുന്നു രണ്ടാമത് ഒരു കുഞ്ഞിനു വേണ്ടി തയ്യാറെടുത്തത്. എന്നാൽ തന്റെ കുഞ്ഞുവാവയെ ഒന്ന് കാണുവാൻ കാത്തു നിൽക്കാതെ ചേച്ചി യാത്രയായി. നിരവധി കന്നഡ താരങ്ങളാണ് സമന്വിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top