Movlog

Movie Express

പണത്തിനു വേണ്ടി മാത്രമാണ് സിനിമയിൽ ഇഷ്ടമില്ലാത്ത കഥാപാത്രങ്ങൾ പോലും ചെയ്യുന്നതെന്ന് വെളിപ്പെടുത്തി കനി കുസൃതി.

ഒരുപാട് അംഗീകാരങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ സിനിമയായിരുന്നു സജിൻ ബാബു സംവിധാനം ചെയ്ത “ബിരിയാണി” എന്ന ചിത്രം. കനി കുസൃതി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം കരസ്ഥമാക്കി. റോമിൽ നടന്ന 20 മത്തെ ഏഷ്യാറ്റിക ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി ഈ സിനിമ. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് നിരവധി പുരസ്‌കാരങ്ങൾ ആണ് ലഭിച്ചത്.

“കേരള കഫേ” എന്ന സിനിമയിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് ഇടയിൽ ശ്രദ്ധേയമാവുന്നത്. തിരുവനന്തപുരം സ്വദേശിയായ കനി കുസൃതി ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്. നാടകങ്ങളിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഇതിനുമുമ്പും സിനിമയോടും നാടകത്തോടും അഭിനയത്തോടുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട് താരം. പണത്തിനു വേണ്ടി മാത്രമാണ് സിനിമകൾ ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത കഥാപാത്രങ്ങളും ചെയ്യാറുണ്ടെന്നും താരം വെളിപ്പെടുത്തി.

കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് കനി. അഭിനയിക്കാനുള്ള ഫാഷൻ ഒന്നുമില്ലാത്ത കനി നാടകങ്ങൾ ചെയ്തിരുന്നത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എങ്കിലും പണത്തിനു വേണ്ടിയാണ് സിനിമയിൽ തുടരുന്നത് എന്ന് കനി വെളിപ്പെടുത്തി. ഫിസിക്കൽ ആക്ടിംഗ് ഇഷ്ടമുള്ള താരം ഇത് പഠിക്കുവാനായി പാരീസിൽ പോയിട്ടുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top