Movlog

Movie Express

തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബിന്ദു പണിക്കറിന്റെ മകൾ കല്യാണി

താരങ്ങളുടെ കുടുംബവിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എന്നും ഇഷ്ടമാണ് .സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി .കല്യാണികുടെ ടിക് ടോക് വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് .അച്ഛൻ സായി കുമാറിനും ‘അമ്മ ബിന്ദു പണിക്കാറിനോടൊപ്പം കല്യാണി പങ്കു വെക്കുന്ന വീഡിയോകൾ എല്ലാം തന്നെ വൈറൽ ആവാറുമുണ്ട് . ലോക്ക് ഡൗൺ കാലത്ത് കല്യാണി ചെയ്ത ചില ഫോട്ടോഷൂട്ടുകൾ ശ്രദ്ധേയമായതോടെ സിനിമയിലേക്ക് പ്രവേശിക്കുകയാണോ താരപുത്രി എന്ന ആകാംക്ഷയിലാണ് ആരാധകർ .എന്നാൽ തന്റെ ആഗ്രഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് കല്യാണി .വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലെന്നും ഇപ്പോഴുള്ളത് പോലെ ഇങ്ങനെ ജീവിച്ചു പോകുവാൻ മാത്രമാണ് താല്പര്യം എന്നും കല്യാണി ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .

പൊതുവെ ഭക്ഷണ പ്രിയ ആയ കല്യാണി അടുക്കളയിൽ പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആൾ ആണ് .ഷെഫ് ആവാനും താല്പര്യം ഉണ്ടെന്നു കല്യാണി മനസ് തുറക്കുന്നു .നല്ല ഓഫർ വരികയാണെങ്കിൽ സിനിമയിലേക്ക് തീർച്ചയായും വരുമെന്ന് കല്യാണി പറയുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top