Movlog

Movie Express

മുന്നാറിൽ ഹോട്ടലിൽ താമസിച്ച ശേഷം ബില്ല് നൽകാത്തതിനെ തുടർന്ന് കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞു!

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബം ആണ് ജയറാമിന്റേത് .ഒരു കാലത്ത് മലയാള സിനിമയിലെ ഇഷ്ട ജോഡികൾ ആയിരുന്ന ജയറാമും പാർവതിയും ,മക്കൾ കാളിദാസും മാളവികയും എല്ലാം മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗംങ്ങളെ പോലെ പ്രിയപ്പെട്ടവർ ആണ് .ബാലതാരം ആയി കടന്നു വന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ദേശീയ പുരസ്‌കാരം നേടിയ താരം ആണ് കാളിദാസ് ജയറാം. “കൊച്ചു കൊച്ചു സന്തോഷങ്ങൾ” എന്ന സിനിമയിലൂടെ അച്ഛനോടൊപ്പം അഭിനയരംഗത്തേക്ക് ചുവട് വെച്ചു കാളിദാസ് ജയറാം.

“എന്റെ വീട് അപ്പൂന്റേം ” എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് ആയിരുന്നു കാളിദാസിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം 2016ൽ “മീൻ കുഴമ്പും മാൻ പാനായിയും” എന്ന തമിഴ് ചിത്രത്തിലൂടെ നായകൻ ആയി അരങ്ങേറ്റം കുറിക്കുകയായിരുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത “പൂമരം” എന്ന ചിത്രത്തിലൂടെ 2018ൽ നായകൻ ആയി മടങ്ങി വന്നു താരം.

പിന്നീട് “അർജന്റീന ഫാൻസ് കാട്ടൂർകടവ്”, “മിസ്റ്റർ ആൻഡ് മിസ് റൗഡി”, “ഹാപ്പി സർദാർ” തുടങ്ങി നിരവധി ചിത്രങ്ങളിൽ കാളിദാസ് തിളങ്ങിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും സജീവമായ താരം അടുത്തിടെ ചെയ്ത “പാവ കധൈകൾ” എന്ന ചിത്രത്തിലെ വേഷം മികച്ച സ്വീകാര്യത നേടിയിരുന്നു. കാളിദാസിന്റെ അഭിനയ ജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറി ഈ ചിത്രം. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത “പാവക്കതൈകൾ” സുധ കൊങ്കര ആയിരുന്നു സംവിധാനം ചെയ്തത്.

ഈ ചിത്രത്തിൽ ഒരു ട്രാ ൻ സ്ജെ ൻ ഡ ർ കഥാപാത്രത്തെ ആയിരുന്നു കാളിദാസ് ജയറാം അവതരിപ്പിച്ചത്. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ഇതെന്ന് കാളിദാസ് ജയറാം മുമ്പ് പറഞ്ഞിരുന്നു. ട്രാ ൻ സ്ജെ ൻ ഡ ർ എന്നൊരു വലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ സ്‌ക്രീനിൽ ചെയ്യുമ്പോൾ ഒരിക്കലും ആ വിഭാഗത്തിനെ വേ ദനിപ്പിക്കുന്ന രീതിയിൽ തന്റെ പ്രകടനം ആകരുത് എന്ന ഉത്തമ ബോധ്യത്തോടെ ആയിരുന്നു സിനിമയിലുടനീളം പ്രവർത്തിച്ചതെന്നും അത് വലിയൊരു ഉത്തരവാദിത്വം ആയിരുന്നു എന്നും കാളിദാസ് കൂട്ടിച്ചേർത്തു.

ബിൽ തുക നൽകാത്തതിനെ തുടർന്ന് കാളിദാസ് ജയറാം അടക്കമുള്ള സിനിമ സംഘത്തെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞു വച്ചു. ഒരു ലക്ഷം രൂപയിലധികം വരുന്ന റൂം വാടകയും റസ്റ്റോറന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് പ്രശ്നമായത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ തടഞ്ഞു വെക്കുകയായിരുന്നു. തമിഴ് വെബ്സീരീസ് ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു കാളിദാസ് ജയറാമും സംഘവും. ഒടുവിൽ മൂന്നാർ പോ ലീ സ് എത്തി നടത്തിയ ചർച്ചകൾക്കു ശേഷം സിനിമ സംഘം ബിൽ അടക്കുകയും തുടർന്ന് അവരെ വിട്ടയക്കുകയുമായിരുന്നു.

നിരവധി സിനിമാതാരങ്ങൾ ആയിരുന്നു താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് മുന്നോട്ട് വന്നത്. “ജാക്ക് ആൻഡ് ജിൽ”, “ബാക്ക് പേപ്പേഴ്സ്” തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് വിരസതയകറ്റാൻ ആയി കാളിദാസ് ജയറാം കൃഷിയിലേക്ക് ഇറങ്ങിയത് ഏറെ ശ്രദ്ധേയമായിരുന്നു.

ലോക് ഡൗൺ കാലത്ത് സിനിമകൾ കണ്ടു തീർത്തു ബോറടിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു താരപുത്രൻ കൃഷിയിൽ ഒരു കൈ നോക്കിയത്. ചെന്നൈയിലെ വീട്ടിലുള്ള പരിസരങ്ങൾ എല്ലാം പച്ചക്കറിത്തോട്ടങ്ങൾ ആയി മാറ്റി യുവതാരം. മത്തൻ, പാവയ്ക്ക, തക്കാളി, പച്ചമുളക്, വിവിധ തരം പയർ വർഗ്ഗങ്ങൾ തുടങ്ങിയവ നട്ടുപിടിപ്പിക്കുകയും ചെടികളെ പരിപാലിക്കുകയും ചെയ്തുള്ള വിശേഷങ്ങൾ കാളിദാസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കാളിദാസന്റെ ആദ്യത്തെ വിളവെടുപ്പിലെ പച്ചക്കറികൾ കൊണ്ടായിരുന്നു ഇത്തവണത്തെ ഓണസദ്യ. താരത്തിന്റെ പച്ചക്കറിത്തോട്ടത്തിന്റെ വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top