Movlog

Film News

“കള” മൂവി റിവ്യൂ

Kala-movie-review

നമ്മൾ ഇന്ന് വന്നിരിക്കുന്നത് കള എന്ന മൂവിയുടെ റിവ്യൂമായാണ് രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ ആണ് നായികനായി എത്തുന്നത് ദിവ്യപിള്ള ആണ് നായിക കൂടാതെ ലാൽ സ്രെദ്ധയമായ വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ത്രില്ലർ സ്വഭാവത്തിൽ  ഒരുക്കിയിരിക്കുന്ന  ചിത്രം  97 കാലഘട്ടത്തിൽ  നടക്കുന്ന കഥകൂടിയാണ്  രണ്ട് മണിക്കൂർ ദൈർഖ്യമുള്ള സൈക്കോളജിക്കൽ മൂവി കൂടിയാണ് ആണ് കള. ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയുള്ള ഒരു കഥയാണ് ചിത്രം പറയുന്നത് ടോവിനോ ചിത്രത്തിൽ ഷാജി എന്ന കഥപാത്രമാണ് അവതരിപ്പിക്കുന്നത്. ഷാജിയുടെ കുടുംബത്തെ   ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ പോകുന്നത്. കൂടതെ ചിത്രത്തിൽ ഓരോ സീനുകളിലും ത്രില്ലടിപ്പിക്കുന്ന വിധമാണ് സൗണ്ട് എഫക്ടുകൾ കൊടുത്തിരിക്കുന്നത്.

അത് പടത്തെ വേറെ ലെവലിൽ എത്തിക്കുന്നു.  ചിത്രം ഏറെ വൈലൻസ് നിറഞ്ഞതാണെങ്കിലും ടോവിനോയുടെ അഭിനയത്തെ പ്രശംസിക്കാതെ വയ്യ അത്രയ്ക്ക് മനോഹരണമായാണ് ടോവിനോ ഷാജി എന്ന കഥപാത്രം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഫൈറ്റ് സീനുകൾ എല്ലാം തന്നെ ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നു അത്രയ്ക്ക് മനോഹരമായാണ് ഓരോ ഷോർട്ടുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു ആക്ഷൻ പാക്കേജ് ചിത്രം കാണാൻ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കള എന്ന ചിത്രത്തിന് ടിക്കറ്റ് എടുക്കാം. ഒരുപാട് അപകട  ഷോർട്ടുകൾ നിറഞ്ഞ ചിത്രം കൂടിയാണ് കള. ഒരു നാട്ടിൻ പ്രതേശത്തു നടക്കുന്ന കഥയാണെങ്കിലും അതിലെ ഉള്ളടക്കം പ്രേഷകരെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ ചിത്രത്തിനെ ഇന്റർവെൽ പഞ്ച് മാരകം എന്ന് തന്നെ പറയാവുന്നതാണ്. അതുപോലെ തന്നെ ചിത്രത്തിനെ ക്ലൈമാക്സ് ഒരു രക്ഷയുമില്ല ചിത്രം കണ്ടിറങ്ങുന്ന ഓരോ വ്യക്തിക്കും വേറൊരു അനുഭൂതിയാണ് ചിത്രം നൽകുന്നത്. ജൂവിസ് പ്രൊഡക്ഷൻ നിർവഹിക്കുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് യദു പുഷ്പാകരനും എഡിറ്റർ ചമൻ ചാക്കോ ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top