Movlog

Movie Express

അകെ കുതിർന്ന പാഡുകൾ – വീർത്ത വയർ – പ്രസവാനന്തരം ആദ്യാനുഭവം അനുഭവിച്ച കാജൽ തുറന്നു പറയുന്നു.

2004ൽ”ക്യൂ ഹോ ഗയ നാ” എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച താരമാണ് കാജൽ അഗർവാൾ. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും തെന്നിന്ത്യൻ സിനിമകളിലൂടെയാണ് കാജൽ അഗർവാൾ ശ്രദ്ധേയമാവുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായിട്ടുള്ള താരം തമിഴിലെയും തെലുങ്കിലെയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “മെർസൽ”, “മഗധീര”, “തുപ്പാക്കി”, “ജില്ല” തുടങ്ങി വമ്പൻ ഹിറ്റായ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരറാണിയായി മാറുകയായിരുന്നു കാജൽ അഗർവാൾ.

2020 ഒക്ടോബർ 30 നായിരുന്നു ഗൗതം കിച്ച്ലു എന്ന ബിസിനസുകാരനുമായ കാജൽ അഗർവാൾ വിവാഹിതയായത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളിൽ ആയിരുന്നു വിവാഹം. ഗർഭകാലത്തും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ഏപ്രിൽ 19നാണ് കാജൽ അഗർവാളിന് ഒരു മകൻ പിറന്നത്.

ഇപ്പോഴിതാ പ്രസവത്തിനു ശേഷം തന്റെ അനുഭവം ആദ്യമായി ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. പ്രസവ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളും കുഞ്ഞുണ്ടായപ്പോൾ അനുഭവിച്ച സന്തോഷവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ കുറിപ്പ് തന്നെയാണ് താരം പങ്കുവെച്ചത്. ഒരുപാട് അത്ഭുതത്തോടെയും ആഹ്ലാദത്തോടെയും ആണ് മകൻ നീലിനെ ഈ ലോകത്തേക്ക് താരം സ്വാഗതം ചെയ്യുന്നത്. വളരെ ദൈർഘ്യമേറിയതും സന്തോഷം നിറഞ്ഞതും അത്ഭുതകരവുമായ യാത്രയായിരുന്നു മകന്റെ ജനനം.

ജനിച്ചു നിമിഷങ്ങൾക്കകം ഗർഭസ്ഥ സ്രവത്തിലും പ്ലാസന്റയിലും പൊതിഞ്ഞ് എത്തിയ മകനെ നെഞ്ചോട് ചേർത്തപ്പോൾ ഉണ്ടായ അനുഭൂതി പറഞ്ഞറിയിക്കുന്നതിനും അപ്പുറം ആണെന്ന് താരം വ്യക്തമാക്കി. അഗാധമായ സ്നേഹവും സന്തോഷവും എന്താണെന്ന് ആ നിമിഷത്തിൽ മനസ്സിലായി. ഹൃദയം അപ്പോൾ ശരീരത്തിന് പുറത്താണെന്ന് വരെ തോന്നിപ്പോയി. ഇനി വരും കാലവും അതങ്ങനെ തന്നെ ആയിരിക്കുമെന്ന് കാജൽ ഹൃദയസ്പർശിയായ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

പ്രസവത്തിനു തൊട്ടു മുൻപുള്ള ഉറക്കമില്ലാത്ത രാത്രികളെ കുറിച്ചും കാജൽ വിവരിക്കുന്നുണ്ട്. പ്രസവത്തിനു മുമ്പുള്ള ഉറക്കമില്ലാത്ത മൂന്നു രാത്രികൾ വളരെ കഠിനകരമായിരുന്നു. രക്തം വാർന്നു പോകുന്നതും, വലിഞ്ഞു മുറുകി ഇരിക്കുന്ന വയറും, നനഞ്ഞ പാഡുകളും, ബ്രസ്റ്റ് പമ്പുകൾ, അനിശ്ചിതത്വം, എല്ലാം ശരിയായ രീതിയിൽ നടക്കുമോ എന്ന് ആകുലത കൂടാതെ മരുന്നുകൾ നൽകുന്ന ഉൽക്കണ്ഠ ഇതിലൂടെ എല്ലാം താരം കടന്നു പോയിരുന്നു.

എന്നാൽ ആകുലതകളോടൊപ്പം തന്നെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ കൂടിയായിരുന്നു അത്. മധുരമുള്ള ആലിംഗനങ്ങളും ഉമ്മകളും നിറഞ്ഞ പ്രഭാതങ്ങൾ, അമ്മയെ മനസ്സിലായത് പോലെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്നത്, അവർ രണ്ടുപേരും മാത്രമുള്ള ശാന്ത സുന്ദരമായ നിമിഷങ്ങൾ, ഒരുമിച്ച് വളരുന്നു, ഒരുമിച്ച് പഠിക്കുന്നു, പുതിയ കാര്യങ്ങൾ അറിയുന്നു തുടങ്ങി മനോഹരമായ അനുഭവങ്ങളിലൂടെ അതിസുന്ദരമായ ഒരു യാത്ര മകനോടൊപ്പം സഞ്ചരിക്കുകയാണ് കാജൽ ഇപ്പോൾ.

പ്രസവാനന്തരം ഇത്രയേറെ ആകർഷകം അല്ലെങ്കിലും അത് മനോഹരമാക്കാൻ നമ്മൾ ശ്രമിക്കണമെന്ന് താരം കുറിച്ചു. താരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന “ആചാര്യ” എന്ന തെലുങ്ക് ചിത്രത്തിൽ ആയിരിക്കും കാജൽ അഗർവാൾ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്‌ത്‌ മലയാള സിനിമയിൽ റെക്കോർഡ് വിജയം നേടിയ “ലൂസിഫർ”ന്റെ തെലുങ്ക് പതിപ്പാണ് ഈ ചിത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top