Movlog

Faith

വീട്ടിൽ നിന്ന് ടാറ്റ പറഞ്ഞു ഉമ്മ നൽകി പോയ അമ്മയുടെ ചേതനയറ്റ ശരീരം ! ആ നിമിഷങ്ങൾ ഇന്നും ഉൾകൊള്ളാൻ സാധിക്കാതെ ജൂഹി

ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പര ആയിരുന്നു “ഉപ്പും മുളകും”. ബിജു സോപാനം, നിഷ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ, കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പര ആയിരുന്നു “ഉപ്പും മുളകും”. ബാലുവും നീലുവും അവരുടെ മക്കൾ ആയ മുടിയനും, ലച്ചുവും, കേശുവും, ശിവാനിയും, പാറുക്കുട്ടിയും എല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആയിരുന്നു മലയാളികൾക്ക്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീശടക്കി അഞ്ചു വർഷത്തിലേറെ ഈ പരമ്പര സംപ്രേഷണം ചെയ്തിരുന്നു.

സ്ഥിരം കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി അമ്മായിഅമ്മ പോരും അവിഹിത ബന്ധങ്ങളും ഒന്നുമില്ലാത്ത ഹൃദയഹാരിയായ ഒരു കുടുംബ പരമ്പര ആയിരുന്നു ഉപ്പും മുളകും. മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹവും കരുതലും, സഹോദരങ്ങൾക്കിടയിലെ സ്നേഹവും കുറുമ്പും അങ്ങനെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സീരിയൽ ആയിരുന്നു ഉപ്പും മുളകും. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആയിരുന്നു അപ്രതീക്ഷിതമായി പരമ്പര അവസാനിച്ചത്.

ആദ്യം മുതൽ അവസാനം വരെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുൻപന്തിയിൽ നിന്നിരുന്നു. യാതൊരു മുന്നറിയിപ്പും നൽകാതെ പരമ്പര അവസാനിപ്പിച്ചത് ആരാധകരെ ഒരുപാട് വേദനിപ്പിച്ചു. പരമ്പര വീണ്ടും തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഉപ്പും മുളകും താൽക്കാലികമായി ഇടവേള എടുക്കുന്നു എന്നായിരുന്നു അണിയറപ്രവർത്തകർ പുറത്തു വിട്ടത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കവർന്ന പരമ്പര യൂട്യൂബിലും വമ്പൻ ഹിറ്റായിരുന്നു. അണു കുടുംബത്തിലേക്ക് മാറിയ കേരളീയ കുടുംബാന്തരീക്ഷത്തിൽ ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തെ പോലുള്ള വലിയ കുടുംബം മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയി മാറി. ഇവരെക്കൂടാതെ ബാലുവിന്റെ അച്ഛൻ മാധവൻ തമ്പി ,നീലുവിന്റെ അച്ഛൻ കുട്ടൻപിള്ള, സഹോദരൻ ശ്രീക്കുട്ടൻ മറ്റു ബന്ധുക്കൾ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവയെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ആയിരുന്നു പരമ്പരയിൽ അവതരിപ്പിച്ചത്.

ലച്ചുവിന്റെ കല്യാണ എപ്പിസോഡുകളും പാറു കുട്ടിയുടെ വരവും ഏറെ വിജയകരമായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ 2021 ജനുവരി 15 നായിരുന്നു സീരിയൽ അവസാനിപ്പിച്ചത്. പരമ്പര അവസാനിക്കുന്നതിന് കുറച്ചു മുമ്പ് തന്നെ ലച്ചുവിനെ അവതരിപ്പിച്ച ജൂഹി രസ്തോഗി പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ഇത് പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരുന്നു. 2021 സെപ്റ്റംബറിൽ ആയിരുന്നു ജൂഹിയുടെ ജീവിതത്തിലേക്ക് ഒരു തീരാദുഖം കടന്നു വന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്‌ടമായ ജൂഹിക്കും സഹോദരനും അമ്മയായിരുന്നു താങ്ങും തണലും ആയത്. ജൂഹിയുടെ ‘അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരിച്ചത് വേദനയോടെ ആണ് മലയാളികൾ സ്വീകരിച്ചത്. മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആയിരുന്നു വാഹനാപകടം. സ്കൂട്ടറിന് പിന്നാലെ ഒരു ലോറി വന്ന് ഇടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു ഭാഗ്യലക്ഷ്മിയും മകനും.

ലോറി ശരീരത്തിൽ കയറി തൽക്ഷണം തന്നെ ഭാഗ്യലക്ഷ്മി മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരൻ ചിരാഗ് രസ്തോഗി രക്ഷപ്പെട്ടു. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അലറി വിളിച്ചുകൊണ്ട് ഓടിവരുന്ന ജൂഹിയുടെ വീഡിയോ ഒരു നൊമ്പര കാഴ്ചയായി മാറിയിരുന്നു. ജൂഹി സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ആയിരുന്നു അച്ഛൻ രഘുവീർ ശരൺ രസ്തോഗി അന്തരിച്ചത്. പാവക്കുട്ടിയെ പോലെ ഉള്ള മകളെ നോക്കി ഗുഡിയ നീ ഒരു കലാകാരി ആകണം എന്ന് അച്ഛൻ പറയുമായിരുന്നു.

എന്നാൽ വർഷങ്ങൾക്കിപ്പുറം ഉപ്പും മുളകും പരമ്പരയിലൂടെ ജൂഹി നടിയായപ്പോൾ അത് കാണാൻ അച്ഛൻ ഇല്ലായിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിൽ ചേട്ടൻ ചിരാജിനൊപ്പം അമ്മയുടെയും അച്ഛന്റെയും ഓർമകളിലൂടെ കടന്നു പോകുമ്പോൾ ജൂഹി വിതുമ്പുന്നു. ജൂഹിയെ ഗുഡിയ എന്നും സഹോദരനെ ചിണ്ടു എന്നായിരുന്നു മാതാപിതാക്കൾ വിളിച്ചിരുന്നത്. ഈ ഒറ്റപ്പെടലിന്റെ വേദന ഒരിക്കലും മാറില്ലെങ്കിലും ജീവിതത്തിൽ തളർന്നിരിക്കരുത് എന്നും നമ്മുടെ വിഷമത്തിന് പരിഹാരം കാണാൻ നമുക്കെ സാധിക്കൂ എന്ന് ജൂഹിയുടെ ‘അമ്മ മക്കളോട് പറഞ്ഞിട്ടുണ്ട്.

അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ ആയിരുന്നു ജൂഹിയുടെ ‘അമ്മ മക്കളെ വളർത്തിയത്. അച്ഛന്റെ വിയോഗത്തിന് ശേഷം അച്ഛന്റെ ബിസിനസും വീട്ടിലെ കാര്യങ്ങളും ജൂഹിയുടെ ഷൂട്ടിംഗ് ഡേറ്റും വരെ നോക്കിയിരുന്നത് ജൂഹിയുടെ ‘അമ്മ ഭാഗ്യലക്ഷ്മി ആയിരുന്നു. കൂട്ടുകാരെ പോലെ ആയിരുന്ന അമ്മയും മകളും അങ്ങോട്ടുമിങ്ങോട്ടും എഡോ എന്നായിരുന്നു വിളിച്ചിരുന്നത്. ജീവിതത്തിൽ ഇപ്പോഴും ഇൻഡിപെൻഡന്റ് ആകണം എന്ന് ജൂഹിയോട് ‘അമ്മ ഉപദേശിക്കുമായിരുന്നു.

അതിന്റെ പൊരുൾ ഇന്ന് ജൂഹിക്ക് പൂർണമായും മനസ്സിലാകുന്നുണ്ട്. ‘അമ്മ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജൂഹിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം അമ്മയ്ക്ക് ഷൂട്ടിങ്ങിന് വരാൻ സാധിച്ചിരുന്നില്ല. എങ്കിലും വെള്ളം കുടിക്കണം, ഭക്ഷണം കഴിക്കണം, ഉറക്കം തൂങ്ങിയിരിക്കരുത് എന്നെല്ലാം പറഞ്ഞ് ‘അമ്മ ജൂഹിയെ വിളിച്ചിരുന്നു. അന്ന് ആ കോൾ ജൂഹി റെക്കോർഡ് ചെയ്തിരുന്നു. അമ്മയെ മിസ് ചെയ്യുമ്പോൾ എല്ലാം അത് കേട്ട് അമ്മയുടെ വാത്സല്യം ജൂഹി അറിയും.

കൊച്ചിയിലെ ജൂഹിയുടെ ഫ്ലാറ്റ് മുഴുവനും ‘അമ്മ ഭാഗ്യലക്ഷ്മിയുടെ ഓർമ്മകൾ ആണ്. ഷൂട്ടിന് പോയി തിരിച്ചു വരുമ്പോൾ വെറുതെയെങ്കിലും ഫ്ലാറ്റിൽ അമ്മയുണ്ടായിരുന്നെങ്കിൽ ഇഷ്ടമുള്ള ഭക്ഷണം എല്ലാം ഒരുക്കി കാത്തിരിക്കുന്നുണ്ടാവും എന്ന് ജൂഹി ചിന്തിക്കും. എന്നാൽ വാതിലിനു എത്തി ബാഗിൽ താക്കോൽ എടുക്കുമ്പോൾ ആണ് ‘അമ്മ ഇനി ഇല്ല എന്ന യാഥാർഥ്യം തിരികെയെത്തുന്നത്. കഴിഞ്ഞ വര്ഷം സെപ്റ്റംബർ പതിനൊന്നിന് ആണ് ജൂഹിയുടെ ‘അമ്മ ഈ ലോകത്തോട് വിട പറഞ്ഞത്.

ചോറ്റാനിക്കരയിലെ വീട്ടിലേക്ക് സഹോദരനൊപ്പം പോയതായിരുന്നു ജൂഹിയുടെ ‘അമ്മ. കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് സഹോദരൻ ജൂഹിയെ വിളിച്ചു ആശുപത്രിയിലേക്ക് വാ എന്ന് പറഞ്ഞു കരയുന്നു. അച്ഛന്റെ വിയോഗത്തിന് ശേഷം സഹോദരൻ കരഞ്ഞ് ജൂഹി കണ്ടിട്ടേയില്ല. സഹോദരന്റെ കരച്ചിൽ കേട്ട് ജൂഹിയുടെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടിൽ നിന്ന് ടാറ്റ പറഞ്ഞു ഉമ്മ നൽകി പോയ അമ്മയുടെ ചേതനയറ്റ ശരീരം ആണ് ജൂഹി പിന്നെ കാണുന്നത്. വീട്ടിൽ നിന്നും ഇറങ്ങി നിമിഷങ്ങൾ കൊണ്ട് ‘അമ്മ ഇല്ലാതായി എന്ന സത്യം ഇപ്പോഴും ജൂഹിക്ക് വിശ്വസിക്കാൻ ആകുന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top