Movlog

Movie Express

ഭാര്യയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി നടൻ ജോജു ജോർജ് .

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തി പിന്നീട് വില്ലനായും,ഹാസ്യതാരമായും , സഹനടനായും ,നായകനിരയിലേക്ക് ഉയർന്ന ഒരു താരമാണ് ജോജു ജോർജ്. “ജോസഫ്” എന്ന സിനിമയിലൂടെ നായകനായി എത്തിയ ജോജു അവിസ്മരണീയ പ്രകടനമാണ് ആ സിനിമയിൽ കാഴ്ചവച്ചത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ജോജുവിനെ  തേടിയെത്തിയത്.വില്ലൻ വേഷങ്ങളും ഹാസ്യ വേഷങ്ങളും  ഒരുപോലെ മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ ആവുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജോജു ജോർജ്.

ഭാര്യക്കും മക്കൾക്കുമൊപ്പം ഉള്ള കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ നിരന്തരം എത്താറുണ്ട് ജോജു . ഇപ്പോളിതാ ഭാര്യ അബ്ബയ്ക്ക് ജോജു നൽകിയ  പിറന്നാൾ സർപ്രൈസ്  വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ജോജു  തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭാര്യ തനിക്കായി ഒരുക്കിവെച്ച കുടുംബാന്തരീക്ഷം ആണ് തന്റെ  വിജയത്തിന് കാരണമെന്ന് ജോജു  മുമ്പ് പറഞ്ഞിരുന്നു. നിരവധി താരങ്ങളാണ്  ജോജുവിന്റെ  ഭാര്യക്ക് പിറന്നാൾ ആശംസകൾ ആയി മുന്നോട്ടുവന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top