Movlog

Movie Express

വരദയും ഞാനും പിരിഞ്ഞാൽ നിനക്കൊക്കെ എന്താ ? നീയൊക്കെയാണോ എന്നെ കെട്ടിച്ചു വിട്ടത് ?

സീരിയൽ താരമായ ജിഷ്ണുവും വരദയുമാണ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം. ഇരുവരും വിവാഹമോചിതർ ആവാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജിഷിൻ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്. ഈ അഭിമുഖത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ചാണ് ജിഷിൻ സംസാരിക്കുന്നത്. അതിൽ നടിയെ ആ ക്ര മി ച്ച സംഭവവും ഉൾപ്പെടുന്നുണ്ട്. നടിയെ ആ ക്ര മി ച്ച സംഭവത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്നും എന്താണ് പറയാനുള്ളത് എന്നും ചോദിച്ചപ്പോൾ ജിഷിൻ പറഞ്ഞത് കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കാര്യം ആയതുകൊണ്ട് തന്നെ അതിനെക്കുറിച്ച് താൻ ഒന്നും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ്.

പക്ഷേ തനിക്ക് അറിയാവുന്ന ദിലീപേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം താൻ മനസ്സിലാക്കിയിട്ടുള്ള ദിലീപേട്ടനെ അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല. പിന്നെ മനുഷ്യരല്ലേ നമുക്ക് ആരെയും കുറിച്ചും ഒന്നും പറയാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഞാൻ ആ കാര്യത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്നില്ലന്ന് പറയുന്നുണ്ട്. ഈ ഒരു പ്രശ്നം നടന്ന സമയം തന്നെ പോലീസിൽ പറയാൻ അതിജീവിത കാണിച്ച ധൈര്യം പ്രേശംസ അർഹിക്കുന്നുണ്ട്. അതിൽ ഞാൻ അവർക്കൊപ്പം തന്നെയാണ് എന്നും പറയുന്നുണ്ട്. എനിക്ക് ആ കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. പക്ഷേ അത് ഞാൻ ആരോടും പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം എന്റെ നിലപാട് ഞാൻ പങ്കു വെച്ചാൽ അത് തീർച്ചയായും വളച്ചൊടിക്കപ്പെടും എന്ന് എനിക്ക് ഉറപ്പാണ്.

അതുകൊണ്ടാണ് ഞാൻ പറയാത്തത് എന്നും ജിഷിൻ പറയുന്നുണ്ടായിരുന്നു. വിവാ ഹ മോ ച ന വാർത്തകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നും അവതാരിക ചോദിച്ചിരുന്നു. അവതാരകയുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു ജിഷിൻ നൽകിയത്. ഞാനും ഭാര്യയും തമ്മിൽ വി വാ ഹ മോ ചി ത രാ യാൽ എന്ത് ഇല്ലെങ്കിലെന്ത് മറ്റുള്ളവരെ അത് ബാധിക്കുന്ന കാര്യമല്ല. പിന്നെ അക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ട കാര്യമുണ്ടോ. ഇതിനുള്ള മറുപടി എന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്രം അവസാനിക്കും എന്നത്. ഏറ്റവും ക്ലാസ് മറുപടിയാണ് അത്. അതിനപ്പുറത്ത് ഞാനെന്താണ് ഇനി ഈ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടത്. വീണ്ടും അവതാരിക നിങ്ങൾ തമ്മിൽ ഇപ്പോൾ പ്രശ്നങ്ങൾ വല്ലതുമുണ്ടോ.?

നല്ലതായി ആണോ ജീവിച്ചു പോകുന്നത് എന്ന് ചോദിച്ചപ്പോൾ എന്താണ് ഇത് ഞാൻ നിങ്ങളുടെ ജീവിതത്തെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചോ.? നിങ്ങളുടെ ഭർത്താവും നിങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഞാൻ ചോദിച്ചോ എന്നാണ് ചോദിച്ചത്. അതിനു ശേഷം വിവാഹമോചിതരായിട്ടില്ല ആകുമ്പോൾ അറിയിക്കാമെന്നും പറയുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ സംസാരിക്കുവാൻ ജിഷിൻ ആഗ്രഹിക്കുന്നില്ല എന്ന് സംസാര രീതിയിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top