Movlog

Faith

ഗായത്രി സുരേഷിന്റെ വാഹനം ഇടിച്ച സംഭവം ! താരത്തിന്റെ കൂടെ ഉണ്ടായിരുന്നതിനെ കുറിച്ച് അധിക്ഷേപം- തുറന്ന് പറഞ്ഞു ജിഷിൻ

കഴിഞ്ഞ കുറച്ചു കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ഗായത്രിയും സുഹൃത്തും അടങ്ങിയിട്ടുള്ള ഒരു വീഡിയോ ആണ്. ചുറ്റുമുള്ളവർ അവരെ ചീത്ത വിളിക്കുമ്പോൾ ആവർത്തിച്ചുകൊണ്ട് മാപ്പ് പറയുന്ന താരത്തിന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. സുഹൃത്തുക്കളെ കാണുവാനായി ഞായറാഴ്ച കാക്കനാട് എത്തിയ ഗായത്രി, കഫെയിൽ സുഹൃത്തുക്കൾക്കൊപ്പം കുറച്ചു സമയം ചിലവഴിച്ചതിനുശേഷം അപ്പാർട്ട്മെന്റിലേക്ക് സുഹൃത്തിനോടൊപ്പം പോവുകയായിരുന്നു. ഗായത്രിയുടെ സുഹൃത്തായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

മുന്നിലുള്ള കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ മറ്റൊരു കാർ എതിർവശത്തു നിന്നും വരികയും, ഓവർടേക്ക് ചെയ്തു കൊണ്ടിരുന്ന കാറിന്റെ സൈഡ് മിററിൽ ഇടിക്കുകയുമായിരുന്നു. എന്നാൽ റോഡിലെ തിരക്കും വണ്ടി ഇടിച്ചതിലുള്ള പരിഭ്രാന്തിയിലും, വണ്ടി നിർത്തുന്നതിന് പകരം അവിടെ നിന്നും വേഗത്തിൽ കടന്നുകളയുകയായിരുന്നു. ഇതോടെ ഓവർടേക്ക് ചെയ്ത കാറിലുണ്ടായിരുന്ന കുടുംബം ഗായത്രിയുടെ കാർ പിന്തുടരുകയും തുടർന്ന് കാറിൽ ഉള്ളവരും ചുറ്റുംകൂടിയ നാട്ടുകാരും അവരെ ചീത്ത പറയാൻ തുടങ്ങുകയും ആയിരുന്നു.

നിർത്താതെ പോയത് തെറ്റാണെന്ന് താരം തുറന്ന് സമ്മതിക്കുന്നു. അര മണിക്കൂറോളം ചെയ്ത തെറ്റിന് താരം മാപ്പ് പറഞ്ഞുവെങ്കിലും പോലീസ് എത്തുന്നതുവരെ അവരെ പിടിച്ചു നിർത്തണമെന്ന ചിന്താഗതിയിൽ ആയിരുന്നു നാട്ടുകാർ. പോലീസ് എത്തിയതും ഗായത്രിയോട് കാറിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ഇരുകൂട്ടരും സംസാരിച്ച് സംഭവം അവിടെ വെച്ച് ഒത്തുതീർപ്പ് ആക്കുകയും ആയിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഗായത്രി സുരേഷ് മദ്യപിച്ചു വാഹന അപകടമുണ്ടായി എന്ന വാർത്തകളായിരുന്നു.

ആളുകൾക്ക് ഏത് വാർത്തയും വളച്ചൊടിച്ച് പ്രചരിപ്പിക്കാൻ ഉള്ള ഇടം ആയി മാറിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഗായത്രി സുരേഷ് രംഗത്തെത്തിയിരുന്നു. ഇതു പോലൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ആളുകൾ കുറച്ചു കൂടി മാന്യത പുലർത്തണം എന്ന് താരം പറയുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഒരു പെൺകുട്ടിയാണ് താനെന്ന് ഓർക്കണം എന്നും താരം പറയുന്നു. സമൂഹ മാധ്യമങ്ങളിൽ ഗായത്രിക്കെതിരെ രൂക്ഷമായ വിമർശനവും ട്രോളുകളും ആണ് നിറയുന്നത്.

സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ രണ്ടു ദിവസത്തേക്ക് ഉണ്ടാകും അതിനുശേഷം അവർക്ക് പുതിയ ഒരു ഇരയെ കിട്ടുമ്പോൾ ഒക്കെ മറന്നു പോകുമെന്ന് ഗായത്രി പറയുന്നു. ഗായത്രി ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമാണ് ഈ വിഷയം സംഭവബഹുലമായി മാറിയത്. ഒരു താരം ആയതിനാൽ വീഡിയോ എടുത്തു പ്രചരിപ്പിക്കാൻ ആയിരുന്നു എല്ലാവർക്കും തിടുക്കം. 20 മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് മാറി മാറി മാപ്പ് പറഞ്ഞെങ്കിലും ഈ വിഷയത്തെ ഒരു വാർത്തയാക്കാൻ ആയിരുന്നു അവിടെയുള്ളവർ ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് താരം പറയുന്നു.

ഇപ്പോഴിതാ ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽ പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താനല്ലെന്ന് വ്യക്തമാക്കുകയാണ് സീരിയൽ നടൻ ജിഷിൻ മോഹൻ. നിരവധി ഓൺലൈൻ മാധ്യമങ്ങളാണ് ഗായത്രിക്ക് ഒപ്പമുണ്ടായിരുന്ന സീരിയൽ നടൻ ജിഷിൻ ആണെന്ന തലക്കെട്ടോടെ വാർത്തകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തീർത്തും വ്യാജമാണെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും ജിഷിൻമോഹൻ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ലൈവിലൂടെ ആണ് ജിഷിൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുപോലെ വാർത്തകൾ വളച്ചൊടിച്ച് കൊടുക്കുമ്പോൾ തനിക്കും ഒരു കുടുംബം ഉണ്ടെന്ന് ഓർക്കണം. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുകയാണ് വേണ്ടത് എന്നാൽ അതിനൊന്നും സമയം ഇല്ലെന്നും താരം വ്യക്തമാക്കി. ഇത്തരം വീഡിയോകൾക്ക് കീഴിൽ വരുന്ന കമന്റുകൾ ആണ് ജിഷിനെ ഇങ്ങനെ ഒരു ലൈവ് വീഡിയോ പങ്കു വെക്കുവാൻ പ്രേരിപ്പിച്ചത്. വരദയുടെ ഭർത്താവ് ജിഷിൻ അല്ലെ, ഇനി അടുത്തത് ഇവരുടെ ഡിവോഴ്‌സ് ആയിരിക്കുമല്ലോ തുടങ്ങി അങ്ങേയറ്റം വിഷമിപ്പിക്കുന്ന കമന്റുകൾ ആണ് ഈ വ്യാജ വാർത്തകൾക്ക് ലഭിക്കുന്നത്.

ഇത് കൂടാതെ നിരവധി പേരാണ് സത്യാവസ്ഥ അന്വേഷിക്കാൻ ആയി ജിഷിന്റെ അമ്മയെ വിളിക്കുന്നത്. ഈ സംഭവത്തോട് ഏറെ വിഷമിച്ചിരിക്കുകയാണ് ജിഷിന്റെ അമ്മയും മറ്റു കുടുംബാംഗങ്ങളും. ആളുകൾക്കിടയിൽ ഈ തെറ്റിദ്ധാരണ വ്യാപകമായതോടെ ആണ് അത് തിരുത്താൻ വേണ്ടി ലൈവ് വീഡിയോയിൽ ജിഷിൻ എത്തിയത്. ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന ജിഷിൻ താൻ അല്ലെന്നും ഇനിയെങ്കിലും വാർത്തയുടെ പിന്നില്ലേ സത്യാവസ്ഥ അന്വേഷിക്കാതെ വ്യാജ വാർത്തകൾ പ്രചരിക്കരുത് എന്നും ജിഷിൻ മോഹൻ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top