Movlog

Movie Express

ലിവിങ് ടുഗെദറിനെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്ന് ജിനു ജോസഫ്

ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും വേറിട്ട ലുക്കിൽ എത്തി മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ജിനു ജോസഫ്. “ബിഗ് ബി” എന്ന മമ്മൂട്ടി ചിത്രത്തിലൂടെ 2007ൽ അഭിനയരംഗത്തെത്തിയ താരം “കേരള കഫേ”, “അൻവർ”, “സാഗർ ഏലിയാസ് ജാക്കി”, “ചാപ്പാകുരിശ്”, “ഉസ്താദ് ഹോട്ടൽ”, “ഇയോബിന്റെ പുസ്തകം”, “റാണി പത്മിനി”, “വൈറസ്” തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

“ഉസ്താദ് ഹോട്ടൽ”, “വൈറസ്”, “അഞ്ചാംപാതിര” എന്നീ ചിത്രങ്ങളിലെല്ലാം ജിനു ചെയ്ത കഥാപാത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗൗരവമാർന്ന വേഷങ്ങൾ മാത്രമല്ല ഹാസ്യം കലർന്ന കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച നടനാണ് ജിനു ജോസഫ്. ഏതു വേഷത്തിൽ എത്തുമ്പോഴും വളരെ സ്റ്റൈലിഷ് ആയി സ്ക്രീനിലെത്തുന്ന ജിനുവിന് ആരാധകരേറെയാണ്.

അടുത്തിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ “ഭീമന്റെ വഴി” എന്ന ചിത്രത്തിലും വളരെ വ്യത്യസ്തമായ വേഷത്തിലായിരുന്നു ജിനു പ്രത്യക്ഷപ്പെട്ടത്.

മികച്ച അഭിനയമാണ് ഈ ചിത്രത്തിലും താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് താരത്തിന്റെ വാക്കുകളാണ്. വിവാഹത്തെക്കുറിച്ചും തന്റെ ഭാര്യയെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. പ്രണയവിവാഹമായിരുന്നു താരത്തിന്റെത്. ബംഗളൂരുവിൽ വെച്ചായിരുന്നു ഭാര്യ ലിയയെ ജിനു ആദ്യമായി കാണുന്നത്. ആദ്യം ഉള്ള പരിചയം പിന്നീട് സൗഹൃദവും പ്രണയത്തിലേക്കും എത്തുകയായിരുന്നു.

ജിനുവിനേക്കാൾ 14 വയസ്സ് കുറവാണ് ഭാര്യ ലിയയ്ക്ക്. ഒരു വർഷത്തോളം ലിവിങ് ടുഗെദർ കഴിഞ്ഞതിനു ശേഷമാണ് ഇവർ വിവാഹിതരായത്. 2012 നവംബർ 14 നായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. മാർക്ക് ആന്റണി ജോസഫ് എന്നാണ് മകന്റെ പേര്. 2020 ഒക്ടോബർ മൂന്നിനായിരുന്നു മകന്റെ ജനനം. വളരെ സ്റ്റൈലിഷ് വേഷങ്ങളിലെത്തിയ ജിനുവിന്റെ വ്യത്യസ്തമായ ഒരു അവതാരമായിരുന്നു “ഭീമന്റെ വഴി” എന്ന ചിത്രത്തിൽ കണ്ടത്.

തനി നാടൻ കഥാപാത്രമായി ജിനു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കുഞ്ചാക്കോ ബോബൻ നായകനായി അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഭീമന്റെ വഴി”.

“തമാശ” എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ അഷ്റഫിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതിയ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലും താരം എത്തുന്നുണ്ട്.

15 വർഷമായി സിനിമയിൽ സജീവമാണ് ജിനു ജോസഫ്. പലരും കഷ്ടപ്പെട്ടും ഒരുപാട് ആഗ്രഹിച്ചും ആണ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സിനിമയിൽ എത്തണമെന്ന് ജിനു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ബിഗ് ബിയുടെ സംവിധായകൻ അമൽ നീരദ് ആയിരുന്നു ജിനുവിന് അവസരം നൽകുന്നത്. ജിനുവിനെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു കില്ലാറിന്റെ ശരീരപ്രകൃതിയാണ് തോന്നിയതെന്ന് അമൽനീരദ് പറഞ്ഞു. ചിന്നുവിന്റെ ആദ്യ സിനിമ ബിഗ് ബി ആണെന്ന് പലർക്കുമറിയില്ല.

ബിഗ് ബിയിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ പലരും വിശ്വസിക്കാറില്ല എന്നും താരം പറയുന്നു. ഇതുവരെ ചെയ്തിട്ടുള്ള കോട്ടും സൂട്ടും ധരിച്ചുള്ള വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രമായിരുന്നു “ഭീമന്റെ വഴിയിൽ” ജിനു ജോസഫ് ചെയ്തത്. ഈ കഥാപാത്രം ചെയ്യുന്നതിനായി ചെമ്പൻ വിനോദ് അടക്കമുള്ളവർ സഹായിച്ചിരുന്നു എന്ന് പറയുന്നു. ഇപ്പോൾ മകനും ഭാര്യയുമായി വളരെ സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top