Movlog

Faith

പി ഡബ്ല്യൂ ഡി അതിഥി ആയി വിളിച്ച പരുപാടിയിൽ മന്ത്രിയുടെ മുന്നിൽ വെച്ചുതന്നെ വിമർശിച്ചു ജയസൂര്യ !

ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി ആകണം ജനാധിപത്യം, എന്നാൽ അത് പണാധിപത്യം ആയും, ഓരോ വിഭാഗക്കാർക്കായും മാത്രം മാറുമ്പോഴോ ? സംഭവിക്കുന്നത് എന്താണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. നമ്മൾ ഓരോ ആളുകളെ ആയി ജയിപ്പിച്ചു വിടുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് നമ്മുടെ ജീവനും സ്വത്തിനും കാവൽ മാത്രമല്ല, നമുക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായ സമയത്ത് കൃത്യമായ കൈകൾ മുഖാന്തരം എത്തേണ്ടതിന്റെ ആവിശ്യകതയുണ്ട് .

എന്നാൽ സംഭവിക്കുന്നത് തിമിരം ബാധിച്ച ഭരണാധികാരികൾ ജനങ്ങളെ മറന്ന് അവരുടെ സ്വന്തം താൽപ്പര്യങ്ങളും അവരുടെ പ്രിയപ്പെട്ട ആളുകളുടെ ഉന്നമനത്തിനും മാത്രമായി പ്രവർത്തിച്ചു വരുന്ന ശൈലിയാണ്. എന്നാൽ ഈ അടുത്ത് അതിൽ നിന്നെല്ലാം ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്ന നമ്മുടെ പി ഡബ്ല്യൂ ഡി മിനിസ്റ്റർ മുഹമ്മദ് റിയാസ് ന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതും എടുത്ത് പറയേണ്ടതും ആണെന്ന് വ്യക്തമാണ്,

മന്ത്രി എന്നാൽ അധികാര തിമിർപ്പിൽ ആസ്വദിച്ചിരിക്കേണ്ട ഒന്നല്ല എന്നും സ്വന്തവും ബന്ധവും അല്ല, ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും തന്നാൽ കഴിയുന്നതിന്റെ ഏറ്റവും മികച്ച ഒരു നടപടി ആയി സ്വീകരിക്കണം എന്ന് കാണിച്ചു തരുന്നു അദ്ദേഹം. പി ഡബ്ല്യൂ ഡി സെക്ഷനിൽ ഉള്ള സർക്കാർ ജോലിക്കാർ എന്നത് അവരുടെ ഇഷ്ടക്കാർക്ക് വേണ്ടി പണി എടുക്കാൻ തുടങ്ങിയാൽ റോഡ് പുഴയാകും, ജനങ്ങൾ കഷ്ട്ടപെടും എന്ന തിരിച്ചറിവ് ഉണ്ടായ മന്ത്രി അദ്ദേഹത്തിന്റെ പരമാവധി പദവി ഉപയോഗിച്ച് എങ്ങനെ ഇവരെ പ്രായോഗികമായി ഉപയോഗിക്കാം എന്ന് നിരീക്ഷിച്ചു വരുന്നത് നിലവിൽ കണ്ടുവരുന്ന ഒരു കാര്യമാണ്.

നിലവിൽ എല്ലാ പി ഡബ്ല്യൂ ഡി റോഡുകൾക്കും പുതുതായി ഒരു പ്രോഗ്രാം ഉണ്ടാക്കുകയാണ് മുഹമ്മദ് റിയാസ് എന്ന മന്ത്രി. ആരാണോ റോഡ് പണി എടുത്ത കോൺട്രാക്ടർ, ആരാണോ ആ സെക്ഷൻ കൈകാര്യം ചെയ്ത പി ഡബ്ല്യൂ ഡി എൻജിനിയർ, തുടങ്ങി മന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചു പരാതികൾ അറിയാക്കാൻ വേണ്ട ബോർഡുകൾ സ്ഥാപിക്കുന്ന പുതിയ കർമ്മ പദ്ധതിയുടെ തുടക്കം ആവിഷ്‌ക്കരിക്കുകയാണ്. ഇതിലൂടെ ജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ടവരുമായി ഇടപെടൽ നടത്താം, സുതാര്യമാകും എന്നതും ശരിയായ കാര്യമാണ്.

നിലവിൽ നമ്മുടെ റോഡുകൾ ഒരു മഴക്കാലം അതിജീവിക്കുന്നത് വിരളമാണ്. ഇത് തന്നെയാണ് പി ഡബ്ല്യൂ ഡി പരിപാടിയുടെ അതിഥി ആയി എത്തിയ ശ്രീ ജയസുര്യയും ചൂണ്ടിക്കാണിച്ചത്. മഴയാണ് പ്രശ്നം എങ്കിൽ ചിറാപുഞ്ചി പോലുള്ള സ്ഥലങ്ങളിൽ ഒരുകാലത്തും റോഡ് എന്നത് സ്വപ്നം ആയിരിക്കും. കാരണങ്ങളും ഒഴിവ് പറയാനും എല്ലാം പ്രശ്നങ്ങളും കാണും, എന്നാൽ അതൊന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. റോഡ് ടാക്സ് കൊടുത്ത് കൊണ്ട് റോഡിൽ ഇറങ്ങുന്ന ഒരാൾ റോഡിലെ കുഴിയിൽ വീണു ജീവൻ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകുന്നത് എത്ര സങ്കടം ഉളവാക്കുന്ന ഒരുകാര്യമാണ്.

മന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ താരം കൃത്യമായി തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇതുപോലൊരു പരുപാടിയിൽ എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല വന്നത്. ഗതികേട്ടിട്ടാണ് ഓരോ കാര്യങ്ങളിൽ ഇടപെടേണ്ടിവന്നിട്ടുള്ളത്. ജയസൂര്യയുടെ വാക്കുകൾ കേൾക്കാം .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top