Movlog

Kerala

മികച്ച നടനുള്ള അവാർഡ് തനിക്കാണെന്നു അറിഞ്ഞപ്പോൾ ജയസൂര്യയുടെ വീട്ടിൽ സംഭവിച്ചത് ! വീഡിയോ കണ്ടോ – എക്‌സ്‌ക്‌ളൂസീവ്

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏത് അറ്റം വരെയുള്ള രൂപമാറ്റങ്ങൾ നടത്താനും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാനും യാതൊരു മടിയുമില്ലാത്ത താരമാണ് ജയസൂര്യ. ഒരു മിമിക്രി താരമായി കലാരംഗത്തെത്തി പിന്നീട് വളരെ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ ജയസൂര്യ അങ്ങേയറ്റം കഠിനാധ്വാനം ചെയ്തു പരിശ്രമിച്ചു തന്നെയാണ് ഇന്ന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും സഹനടനിലേക്കും പിന്നീട് നായകനിരയിലേക്കും ഉള്ള അദ്ദേഹത്തിന്റെ വളർച്ച മലയാളികൾ കണ്ടിട്ടുള്ളതാണ്.

1999ൽ “പത്രം” എന്ന സിനിമയിൽ ചെറിയ വേഷത്തിലൂടെ എത്തിയ ജയസൂര്യ വിനയൻ സംവിധാനം ചെയ്ത “ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന ചിത്രത്തിലാണ് ആദ്യമായി നായകനാകുന്നത്. പിന്നീട് “സ്വപ്നക്കൂട്”, “പുലിവാൽ കല്യാണം”, “ചതിക്കാത്ത ചന്തു”, “ചോക്ലേറ്റ്”, “ഗുലുമാൽ” തുടങ്ങിയ ചിത്രങ്ങളിൽ നായകനായി തിളങ്ങിയ ജയസൂര്യ കൂടുതലും ഹാസ്യ സ്വഭാവമുള്ള കഥാപാത്രങ്ങളായിരുന്നു കൈകാര്യം ചെയ്തത്. “ക്ലാസ്മേറ്റ്സ്” എന്ന ചിത്രത്തിലൂടെയായിരുന്നു നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് ജയസൂര്യ തെളിയിച്ചത്.

പിന്നീട് “കോക്‌ടെയ്ൽ”, “കങ്കാരു”, “ഇയ്യോബിന്റെ പുസ്തകം” എന്നീ ചിത്രങ്ങളിൽ അവിസ്മരണീയമായ പ്രകടനമാണ് വില്ലൻ കഥാപാത്രങ്ങളായി താരം ചെയ്തത്. “പുണ്യാളൻ അഗർബത്തീസ്” എന്ന ചിത്രത്തിലൂടെ നിർമ്മാതാവായും പിന്നണി ഗായകനായും ജയസൂര്യ സിനിമയിൽ തിളങ്ങി. ഇതിനുമുമ്പ് 2018ൽ ” ഞാൻ മേരിക്കുട്ടി”, “ക്യാപ്റ്റൻ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യയ്ക്ക് ഇത്തവണ പ്രജീഷ് സെന്ന് സംവിധാനം ചെയ്ത “വെള്ളം” എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.

“വെള്ളം” എന്ന സിനിമ പ്രദർശനത്തിന് എത്തിയപ്പോൾ തന്നെ ജയസൂര്യയുടെ അഭിനയമികവിനെ പ്രശംസിച്ച് കൊണ്ടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. വിവിധ ഭാവാവിഷ്കാരങ്ങളെ അനായാസമായി അവതരിപ്പിച്ച അഭിനയമികവിന് അവാർഡ് എന്നായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി സാക്ഷ്യപ്പെടുത്തിയത്. മദ്യപാനാസക്തിയിൽ നിന്ന് വിമുക്തൻ ആകാൻ കഴിയാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ സംഭവവികാസങ്ങളെ ആയിരുന്നു ചിത്രം ആവിഷ്കരിച്ചത്. മുരളി നമ്പ്യാർ എന്ന മദ്യപാന ആസക്തനെയാണ് ജയസൂര്യ അനായാസമായി ചിത്രത്തിൽ അവതരിപ്പിച്ചത്.

മുരളി കുന്നുംപുറത്ത് എന്ന വ്യക്തിയുടെ ജീവിത കഥയെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം ഒരുക്കിയത്. കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് അവാർഡ് പ്രഖ്യാപന വീഡിയോ കാണുന്ന ജയസൂര്യയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വാർത്തയിൽ മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ ആണെന്ന് പറയുമ്പോൾ കുടുംബം മുഴുവനും ആർത്തുല്ലസിക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ മക്കളായ അദ്വൈതും വേദയും അവാർഡ് പ്രഖ്യാപിച്ച നിമിഷം ജയസൂര്യയെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജയസൂര്യയ്ക്ക് ജയ് വിളിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണുന്നുണ്ട്. ഈ സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അവാർഡ് സമർപ്പിക്കുന്നു എന്നാണ് ജയസൂര്യ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top