Movlog

Film News

ഐസ്ക്രീം കഴിക്കാൻ കാവ്യയ്ക്ക് ആഗ്രഹം, അതിനായി കാവ്യ ചെയ്തത് പറഞ്ഞു ജയസൂര്യ!

കാവ്യ മാധവനെ കുറിച്ച് ജയസൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകർ ശ്രദ്ധ നേടിയിരിക്കുന്നത്. ആഹാരത്തിനോട് താല്പര്യം ഉള്ള ആൾ ആണ് കാവ്യ. എന്നാൽ തടി കൂടും എന്ന് പറഞ്ഞു കാവ്യയുടെ അച്ഛനും അമ്മയും ആഹാര കാര്യത്തിൽ അവൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്റെ അനുജത്തിയെ പോലെയാണ് കാവ്യ എനിക്ക്. കാവ്യയ്ക്കും തിരിച്ച് അങ്ങനെ തന്നെയാണ്. ഒരിക്കൽ ഞങ്ങൾ ഒരു സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി ഊട്ടിയിൽ പോയിരുന്നു. അപ്പോൾ അവിടെ വെച്ച് ഒരു ദിവസം കാവ്യയ്ക്ക് ഐസ്ക്രീം കഴിക്കണം എന്ന് ഒരു ആഗ്രഹം. കാവ്യ നേരെ എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു, ചേട്ടാ എനിക്ക് ചേട്ടൻ ഒരു ഐസ്ക്രീം വാങ്ങി തരണം, എന്നിട്ട് ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാണ് എന്ന് എന്റെ അച്ഛനും അമ്മയും കേൾക്കെ പറയണം എന്നും പറഞ്ഞു.

കാവ്യ പറഞ്ഞത് പോലെ ഞാൻ ഐസ് ക്രീം വാങ്ങി അച്ഛനും അമ്മയും കേൾക്കെതന്നെ നിനക്കു വേണ്ടി ഞാൻ വാങ്ങിയത് ആണെന്ന് പറഞ്ഞു കാവ്യയ്ക്ക് കൊടുത്തു. അയ്യോ ഇതൊന്നും വേണ്ടായിരുന്നല്ലോ എന്ന് പറഞ്ഞു അതും വാങ്ങി കാവ്യ അകത്തേക്ക് പോയി. കാവ്യ പറഞ്ഞിട്ടാണ് വാങ്ങിയത് എന്ന് പറഞ്ഞാൽ ഐസ് ക്രീം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിക്കില്ല. അതിനു വേണ്ടിയാണ് എന്റെ സഹായം ചോദിച്ച് കാവ്യ വന്നത് എന്നും ജയസൂര്യ പറഞ്ഞു,

അത് കൂടാതെ തന്നെ വർക്ക് ഔട്ട് ചെയ്യാനും നല്ല മടിയുള്ള കൂട്ടത്തിൽ ആണ് കാവ്യ എന്നും ജയസൂര്യ പറഞ്ഞു. വർക്ക് ഔട്ട് ചെയ്യാൻ വേണ്ടി ട്രേഡ് മിൽ ഒക്കെ കാവ്യ വാങ്ങിയിച്ചിട്ട് ഒരിക്കൽ ഞാൻ അവരുടെ വീട്ടിൽ പോയപ്പോൾ ആ മെഷീനിൽ തുണി ഉണക്കാൻ ഇട്ടിരിക്കുന്നതാണ് കാണുന്നത് എന്നും ജയസൂര്യ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top