Movlog

Kerala

മതത്തിന്റെ പേരിൽ ജന്മനാട് ഒറ്റപ്പെടുത്തിയപ്പോൾ ചേർത്ത് പിടിച്ചത് കർണാടക…കേരളത്തേക്കാൾ പ്രിയപ്പെട്ടത് കർണാടക….ജസ്ലയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു…

വ്യത്യസ്തമായ കാഴ്ചപ്പാടുകളും ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ജസ്ല മാടശ്ശേരി. ആക്ടിസിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ജസ്‌ല സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ജസ്ല പങ്കുവയ്ക്കുന്ന പല കുറിപ്പുകളും പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാകാറുണ്ട്. എങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് മുന്നോട്ടു പോവുകയാണ് ജസ്ല മാടശ്ശേരി.

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ ആയിരുന്നു ജസ്ല മാടശ്ശേരി പങ്കെടുത്തത്. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധികളെ തുടർന്ന് സീസൺ2 ഇടയ്ക്ക് വെച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ ഇതാ ജനിച്ച നാട് ഒറ്റപ്പെടുത്തിയപ്പോൾ തന്നെ ചേർത്തുപിടിച്ചത് കർണാടക ആണെന്ന് തുറന്നു പറയുകയാണ് താരം. കർണാടകയോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തുകയാണ് ജസ്ല തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ.

ജസ്ലയുടെ ചിന്താഗതികളുടെ പേരിലും മതം പറഞ്ഞും ജനിച്ച നാട് ഒറ്റപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം തന്നും തൊഴിൽ നൽകിയും സ്നേഹം തന്നും സൗഹൃദങ്ങൾ നൽകിയും സന്തോഷം തന്നും ചേർത്ത് പിടിച്ചത് കർണാടക ആണെന്ന് തുറന്നു പറയുകയാണ് ജസ്ല മാടശ്ശേരി. മറ്റുള്ളവർക്ക് വേണ്ടിയും അവരെ ബോധ്യപ്പെടുത്തുവാനുമായി ജീവിക്കാതെ നമ്മൾ നമ്മൾ ആയിരിക്കുക. ആരെയും ബോധ്യപ്പെടുത്തി കൊണ്ട് നമുക്ക് ഒന്നും നേടാൻ ഇല്ല.

നാട്ടുകാർ നല്ല കുട്ടിയാണെന്ന് സർട്ടിഫിക്കറ്റ് നൽകിയാൽ അത് പുഴുങ്ങി തിന്നാനും കഴിയില്ല അതുകൊണ്ട് ഒരു കാര്യവും ഇല്ല. ജീവിക്കണമെങ്കിൽ സ്വന്തം പണിയെടുത്ത് തന്നെ ജീവിക്കണം എന്ന് തന്നെ പഠിപ്പിച്ച നാട് കർണാടക ആണെന്ന് ജസ്ന പറയുന്നു. പട്ടിണിയുടെ നോവും ആർഭാടത്തിന്റെ സന്തോഷവും ഒക്കെ അനുഭവമായി തന്ന നാട്. ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും കർണാടകയിൽ ജീവിച്ചവർ ഇങ്ങോട്ടേക്ക് തന്നെ മടങ്ങിയെത്തുന്നത് കണ്ടിട്ടുണ്ട്.

ജസ്‌ലയും അങ്ങനെ തന്നെയാണ്. എവിടേക്ക് പോയാലും മനസ്സിനൊന്ന് മുറിവേറ്റാൽ ആദ്യം ഓടിയെത്തുന്നത് ഇവിടെയാണെന്ന് ജസ്ല തന്റെ കുറിപ്പിലൂടെ പറയുന്നു. പെറ്റമ്മയും പോറ്റമ്മയും പ്രിയപ്പെട്ടത് എന്നപോലെ ജനിച്ച നാട് ഒറ്റപ്പെടുത്തിയപ്പോൾ ചേർത്ത് പിടിച്ച നാട് ആയ കർണാടകയും ജസ്ലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഡിഗ്രി കഴിഞ്ഞതിനു ശേഷം ജസ്ലഏറ്റവും കൂടുതൽ ജീവിച്ചതും കർണാടകയിൽ ആണ്. എവിടേക്ക് പോവുകയാണ് എങ്കിലും കർണാടകയിലേക്ക് തിരിച്ചെത്താൻ ജസ്ലയുടെ മനസ്സ് എപ്പോഴും കൊതിക്കും.

അത് ജസ്ലയുടെ മാത്രം അനുഭവമാണെന്നും പലർക്കും പല ഇഷ്ടങ്ങളും അനുഭവങ്ങളും ആയിരിക്കുമല്ലോ എന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഇന്ന് കർണാടകയിലും മതം ഒരു വിഷയം ആയി മാറിയിരിക്കുകയാണ്. അത് താരത്തിനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ കേരളത്തോളം അല്ലെങ്കിൽ കേരളത്തെക്കാൾ പ്രിയമാണ് ജസ്ലയ്ക്ക് കർണാടക. ജസ്ലയുടെ ഏറ്റവും പുതിയ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top