Movlog

Uncategorized

രജനി ചാണ്ടിയെ കുറിച്ചുള്ള ജസ്ല മാടശ്ശേരിയുടെ കുറിപ്പ് വൈറലാകുന്നു !

കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരിക്കുന്ന ഒരു ചിത്രമാണ് രജനീ ചാണ്ടിയുടേത്. ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഈ പ്രായത്തിലും ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയ താരത്തിന് പിന്തുണയും വിമർശനങ്ങളുമായി ഒരുപാട് ആളുകൾ എത്തുന്നുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്ത “ഒരു മുത്തശ്ശി ഗദ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് രജനി ചാണ്ടി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയതോടെ രജനിയെ കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങി മലയാളികൾ.

ഇപ്പോളിതാ രജനിയെ കുറിച്ച് ജസ്ല മാടശ്ശേരി എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രജനി ആന്റി ഒരു ഫയർ ആണ് എന്ന് ജസ്ല പറയുന്നു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന ഒരു മിഥ്യാധാരണ യെ പൊളിച്ചെഴുതിയ ശക്തയായ സ്ത്രീയാണ് അവർ. “ഒരു മുത്തശ്ശി ഗദ” എന്ന സിനിമയിൽ മികച്ച അഭിനയമാണ് അവർ കാഴ്ചവെച്ചത് എന്ന് ആളുകൾ പറയുമ്പോൾ തനിക്ക് ചിരി വരുമായിരുന്നു എന്ന് ജസ്ല പറയുന്നു. കാരണം രജിനി ചാണ്ടിയെ അറിയുന്നവർക്ക് മനസിലാകും ആ സിനിമയിൽ അവർക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ല എന്ന്. ആ സിനിമയിൽ കണ്ടിട്ടുള്ള ചുറുചുറുക്കും ആത്മവിശ്വാസവും അവരുടെ സ്വാഭാവികമായ രീതി മാത്രമാണ്.

വളരെ അധികം ആത്മവിശ്വാസമുള്ള ഒരു സ്ത്രീയാണ് രജനി ചാണ്ടി. എങ്കിലും അവർ സെൻസിറ്റീവ് ആണെന്ന് അവരോടൊപ്പം ഒരു ദിവസം ചിലവച്ചപ്പോൾ ജസ്ല തിരിച്ചറിഞ്ഞു. പെട്ടെന്ന് ചിരിക്കുകയും അതുപോലെ പെട്ടെന്ന് സങ്കടം വരികയും ചെയ്യുന്ന ഒരു സ്ത്രീ. ചെറിയൊരു സങ്കടം വന്നപ്പോൾ അവരുടെ കണ്ണുനിറഞ്ഞു. ഇത് കണ്ടു ജസ്ല ചോദിച്ചു ,”അയ്യോ എന്റെ പൊന്നാന്റി ഇത്ര സ്മാർട്ട് അല്ലേ എന്നിട്ട് കരയുന്നോ എന്ന്.? അവരെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണെങ്കിലും ആ പറഞ്ഞതിൽ ജസ്ലയ്ക്ക് കുറ്റബോധം തോന്നി. കാരണം കരച്ചിൽ വന്നാൽ കരയുക തന്നെ വേണം. കരയുന്നവർ സ്മാർട്ട് അല്ലാതാകുന്നില്ല. അപ്പോൾ രജനി ചാണ്ടി മറുപടി നൽകി. എനിക്ക് പല കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. എന്റെ പ്രായം അതിനൊന്നും എനിക്കൊരു ബാധ്യതയല്ല. പ്രായമാകുന്നത് ശരീരത്തിന് അല്ലേ മനസ്സിൽ അല്ലല്ലോ എന്നായിരുന്നു അവരുടെ മറുപടി.

വളരെ ലളിതവും അതുപോലെ സൗന്ദര്യമുള്ള ഒരു വ്യക്തിത്വമാണ് രജനി ആന്റി എന്നും അവരെ അധിക്ഷേപിക്കരുത് എന്നും തന്റെ കുറിപ്പിലൂടെ ജസ്ല പറയുന്നു . ഒരു ഫോട്ടോ ഷൂട്ടിന്റെ പേരിൽ രജനി ചാണ്ടിയെ പുരുഷന്മാർ മാത്രമല്ല കുലസ്ത്രീകൾ എന്നവകാശപ്പെടുന്നവരും ചീത്ത വിളിക്കുന്നു. കാലം സ്വയം മനസ്സിൽ തീർത്ത ഒരു പൊട്ടക്കിണറ്റിന്റെ അകത്താണ് ഇത്തരക്കാർ ഇന്നും ലോകത്തെ കാണുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും ലാലേട്ടനും കവ് ബോയ് ഫോട്ടോഷൂട്ട് നടത്തിയാൽ കൈയ്യടിച്ചു പ്രശംസിക്കുന്നവരാണ് ഒരു സ്ത്രീ അത് ചെയ്യുമ്പോൾ അധിക്ഷേപിക്കുന്നത്. പ്രായത്തെ അതിജീവിച്ചവർ, പ്രായം വിഴുങ്ങാത്ത നരസിംഹങ്ങൾ എന്നൊക്കെ സൂപ്പർതാരങ്ങളെ അഭിനന്ദിക്കുന്നവർ എന്തുകൊണ്ട് രജനി ചാണ്ടിയുടെ ആത്മവിശ്വാസവും താൽപര്യവും ഉൾക്കൊള്ളുന്നില്ല എന്ന് ജസ്ല ചോദിക്കുന്നു.

മലയാളിക്ക് പകരം ഒരു മദാമ്മ ആയിരുന്നു ഫോട്ടോഷൂട്ട് നടത്തിയതെങ്കിൽ വൗ എന്ന കമന്റ് അടിക്കുന്നവർ ആണ് മലയാളിയായ ഒരു ശക്തയായ സ്ത്രീയെ ഉൾക്കൊള്ളാത്തത് . നമ്മുടെ നാട് ഇനിയും വളരണം. മനസ്സുകൾ മാറി ചിന്തിക്കാൻ ശ്രമിക്കണം . ലോകത്തെ അറിയണം . ഇടുങ്ങിയ ചിന്താഗതിയും ചീഞ്ഞുനാറുന്ന സദാചാരവും നമ്മൾ ഉണ്ടാക്കി തീർത്ത കുറെ മിഥ്യാധാരണകളും ഒന്നുമല്ല യാഥാർത്ഥ്യം. രജനി ആന്റിയിൽ ഞാൻ അഭിമാനംകൊള്ളുന്നു എന്നും ഒരുപാട് സ്നേഹം ഉണ്ടെന്നും ജസ്ല മാടശേരി കുറിച്ചു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top