Movlog

Faith

അന്ന് അവൾക്കൊരു മകളുണ്ട്. അവളുടെ സങ്കടം സഹിക്കാൻ കഴിയുന്നതായിരുന്നില്ല-വിവാഹമോചിതയായ ഒരു സ്ത്രീയെ എന്തുകൊണ്ടാണ് താൻ വിവാഹം ചെയ്തത് എന്ന് തുറന്നു പറയുകയാണ് ജനാർദ്ദനൻ!

വിവാഹമോചിതയായ ഒരു സ്ത്രീയെ എന്തുകൊണ്ടാണ് താൻ വിവാഹം ചെയ്തത് എന്ന് തുറന്നു പറയുകയാണ് ജനാർദ്ദനൻ. തനിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം ചെയ്തു തന്നില്ല എന്നും അവൾ വിവാഹമോചിതയായി എത്തിയപ്പോൾ താൻ വിവാഹം ചെയ്യുകയായിരുന്നു എന്നും ജനാർദ്ദനൻ പറയുന്നു. ബന്ധു ആയിരുന്നു അവർ. ചെറുപ്പം മുതലേ എനിക്ക് അവളെ ഇഷ്ടമായിരുന്നു. എന്നാൽ വീട്ടുകാർ വിവാഹം ചെയ്തു തന്നില്ല. ശേഷം അവൾ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ടു വർഷം മാത്രമേ ബന്ധം നീണ്ടു നിന്നുള്ളൂ. വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. വീട്ടിൽ വന്ന ശേഷം അതീവ ദുഃഖത്തിൽ ആയിരുന്നു. അന്ന് അവൾക്കൊരു മകളുണ്ട്. അവളുടെ സങ്കടം സഹിക്കാൻ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് താൻ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് തന്റെ ഭാര്യയാകുന്നത്. തങ്ങൾ സന്തോഷത്തോടെയാണ് ജീവിച്ചത്.അവൾക്ക് ഒപ്പം ഒരുപാട് ജീവിക്കാൻ സാധിച്ചില്ല. അവൾ മരിച്ചിട്ട് 15 വർഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളർത്തി. ഇപ്പോഴും ആ തളർച്ച ഉണ്ട്. അവളുടെ മകളും ഒപ്പം ഉണ്ട്. അവളിൽ എനിക്കുണ്ടായ മകളും ഉണ്ട്. അവർ സ്നേഹത്തിലും സന്തോഷത്തിലും ആണ്. ഇനി തനിക്കുള്ള ആഗ്രഹം ആർക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണെന്നും ജനാർദ്ദനൻ പറയുന്നുണ്ട്.. മലയാള സിനിമയിൽ മികച്ച കുറച്ചു വേഷങ്ങൾ അവതരിപ്പിച്ച താരമാണ് ജനാർദ്ദനൻ.

വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് ഹാസ്യ കഥാപാത്രത്തിലേക്ക് മാറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ താരം ഹാസ്യ കഥാപാത്രങ്ങളും മികച്ചതാക്കാൻ തുടങ്ങി. ഒരുകാലത്ത് മലയാള സിനിമയിൽ ജനാർത്ഥനൻ ഇല്ലാതെ സാധിക്കില്ല എന്ന അവസ്ഥയായിരുന്നു.

അത്രത്തോളം മികച്ച കഥാപാത്രങ്ങളായിരുന്നു മലയാളസിനിമയിൽ ജനാർദ്ദനൻ ചിത്രങ്ങൾ. പിന്നീട് താരം വിരളമായി മാറി. ഒരു കാലം പിന്നീട് ആയിരുന്നു. സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു. ഒരു പക്ഷേ അദ്ദേഹത്തെ ഭാര്യയുടെ വിയോഗം അത്രമാത്രം തളർത്തി ഉണ്ടായിരിക്കാം.. അതുകൊണ്ടാവും ഏറ്റവും പ്രിയപ്പെട്ട സിനിമയിൽ നിന്ന് പോലും അദ്ദേഹം ഒന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്.

അത്ര മാത്രം അകന്നു ജനാർത്ഥനൻ..പിന്നീട് കാലം പോയപ്പോഴാണ് കഥാപാത്രങ്ങളിൽ മാറ്റം വരുത്താൻ തുടങ്ങിയത്.. കഥാപാത്രം പിന്നീട് ഹാസ്യ കഥാപാത്രത്തിലേക്ക് ചേക്കേറിയതോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.. നിരവധി ആരാധകരാണ് താരത്തിന് പിന്നീട് ഉണ്ടായിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top