Movlog

Kerala

ഗൂഢാലോചന കേസിൽ ദിലീപിനും അഭിഭാഷകൻ രാമൻപിള്ള വക്കീലിനുമെതിരെ പരാതി നല്കാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന് ഐ ടി വിദഗ്ധന്റെ പരാതി…

നടിയെ ആ ക്ര മി ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപും അഭിഭാഷകൻ രാമൻ പിള്ളയ്ക്കും എതിരായി മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധൻ പരാതി നൽകി. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കുവാനായി ദിലീപിനെ അറസ്റ്റ് ചെയ്യുവാൻ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഇതിനുമുമ്പ് ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ക്രൈംബ്രാഞ്ചിന് എതിരായ പരാതിയുമായി ഐടി വിദഗ്ദൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫോണിലെ ഫയലുകൾ ഡിലീറ്റ് ചെയ്തത് അഡ്വക്കേറ്റ് വി രാമൻപിള്ളയുടെ നിർദ്ദേശത്തെത്തുടർന്ന് ആണെന്ന് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് സമ്മർദം ചെലുത്തുന്നു എന്നാണ് ഐടി വിദഗ്ദർ ഹൈക്കോടതിയിൽ അറിയിച്ചത്. 2017ൽ ആയിരുന്നു പ്രമുഖ നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ടത്. കേസിൽ ആദ്യം മുതൽ ഉയർന്ന പേരായിരുന്നു ജനപ്രിയ നായകൻ ദിലീപിന്റേത്.

അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരുപാട് സാക്ഷികൾ കൂറുമാറിയതോടെ ദിലീപിന് അനുകൂലമായി ഉള്ള വിധി വരാൻ ഇരിക്കുകയായിരുന്നു. അപ്പോഴായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ. തുടർന്ന് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചതിന് മറ്റൊരു കേസ് കൂടി ദിലീപിനെതിരെ രജിസ്റ്റർ ചെയ്‌തു. എന്നാൽ ദിലീപിനെതിരെ ഉള്ള ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ഐടി വിദഗ്ധന്റെ പരാതി പരിഗണിച്ചതിനു ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നോട്ടീസ് നൽകാതെ വിളിച്ചു വരുത്തി ചോദ്യം ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. ഐ ടി വിദഗ്ദൻ സമർപ്പിച്ച ഹർജി അടുത്ത മാസം ആയിരിക്കും ഹൈക്കോടതി പരിഗണിക്കുക.

വധഗൂഢാലോചനക്കേസിൽ ദിലീപും, സഹോദരൻ അനൂപും, സഹോദരിയുടെ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു, ബന്ധു അപ്പുണ്ണി എന്നിവർക്കെതിരെ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്‌തത്‌. ഈ കേസിൽ പ്രതികൾക്കെതിരെ കൂടുതൽ നിർണായക തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് അറിയിച്ചു . 12 ഫോണുകളിലേക്ക് അയച്ച വാട്സ്ആപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചു എന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്.

ഈ വിവരങ്ങൾ തിരികെ എടുക്കാൻ ഫോറൻസിക് സഹായം തേടിയിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ ഇരിക്കവേയാണ് ഐടി വിദഗ്ധൻ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായി മുംബൈയിലെ ലാബ് ഉടമ മൊഴി നൽകിയത്. 75000 രൂപ വീതം ഈടാക്കിയാണ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് എന്നും ലാബ് ഉടമ പറഞ്ഞു. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിൻസൺ ചൊവ്വന്നൂർ ആണ് ദിലീപിനെ സഹായിച്ചതെന്നും നശിപ്പിച്ച ഫോൺരേഖകൾ ദിലീപിന്റെ അഭിഭാഷകൻ കണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ജനുവരി 29നായിരുന്നു ഫോണുകൾ കൈമാറാൻ കോടതി ഉത്തരവിട്ടത്. എന്നാൽ മുംബൈയിലേക്ക് അയച്ച 4 ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തു. തുടർന്ന് ലാബിലെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും അതിന്റെ വിശദമായ മൊഴി കൈവശമുണ്ടെന്ന് കോടതിയിൽ അറിയിക്കുകയും ചെയ്തു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് ലഭിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. സ്കൂളിൽ നിന്നും ലഭിച്ച വിവരങ്ങൾ ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു.

ഫോണിലെ വിവരങ്ങൾ പകർത്തിയ ഹാർഡ്ഡിസ്ക് അഭിഭാഷകർക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ലാബിലെ ഹാർഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിനു മുമ്പ് വിൻസൻ ചൊവ്വന്നൂർ മുഖേന ദിലീപിന്റെ അഭിഭാഷകനായിരുന്നു ഫോണുകൾ പോലീസിന് കൈമാറിയത്. ദിലീപിനെതിരെ മൊഴി നല്കാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നതായി ഐ ടി വിദഗ്ദൻ ഹൈ കോടതിയിൽ പരാതി നൽകിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് ആണ് നീങ്ങുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top