Movlog

Kerala

ഷോപ്പിങ് മാളുകളിലെ പാർക്കിംഗ് ഫീസിനെ കുറിച്ചുള്ള ഒരു അന്വേഷണം – ഈ കൊള്ളപിരിവ് എന്ത് കൊണ്ട് ?

ഇന്ന് മാളുകൾ ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. ലുലു മാൽ, ഹൈലൈറ്റ് മാൽ തുടങ്ങിയ വലിയ മാളുകൾ മുതൽ ചെറിയ മാളുകൾ വരെ ഇന്ന് നാട്ടിൽ ഉണ്ട്. നമ്മുടെ എല്ലാ ആവശ്യങ്ങളും ഒരു കെട്ടിടത്തിനുള്ളിൽ തന്നെ ലഭിക്കുന്ന സൗകര്യങ്ങൾ ആണ് മാളുകൾ നൽകുന്നത്. വലിയ മാളുകളിൽ മൾട്ടിപ്ളെക്സ് തിയേറ്ററുകളും ഉണ്ടാവും. മിക്ക മാളുകളിലും പാർക്കിങ്ങിനായി പ്രത്യേക സ്ഥലവും ഉണ്ടാവും. ഇവിടെ വണ്ടി പാർക്ക് ചെയ്യുന്നതിന് മാൾ അധികൃതർ പണം ഈടാക്കുകയും ചെയ്യും. 10 രൂപ തൊട്ട് 50 രൂപ വരെ കാർ പാർക്ക് ചെയ്യുന്നതിന്റെ സമയം അനുസരിച്ച് ഈ പാർക്കിങ് ഫീസ് ചിലപ്പോൾ കൂടുകയും ചെയ്യും.

ഇത് പാർക്കിംഗ് ഏരിയയുടെ മെയിന്റനൻസിനാണ് എന്ന് കരുതി ആളുകൾ ഒന്നും പറയാതെ ഈ പാർക്കിംഗ് ഫീസ് അടക്കുകയും ചെയ്യും. എന്നാൽ മാളുകളിലും ആശുപത്രികളിലും പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണോ? ഗുജറാത്തിൽ മാളുകളിൽ പാർക്കിംഗ് ഫീസ് വാങ്ങിക്കുന്നതിനെ ചോദ്യം ചെയ്‌ത്‌ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. കൂടിയ പാർക്കിംഗ് ഫീസ് കാരണം പലപ്പോഴും കാറുകൾ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യാതെ പുറത്തു പാർക്ക് ചെയ്ത് ട്രാഫിക് ബ്ലോക്ക് ആയി ആക്സിഡന്റുകൾ കൂടുന്നത് ആയിരുന്നു ഇതിന് കാരണം ആയി ചൂണ്ടി കാണിച്ചത്.

കേരളത്തിൽ റവന്യു അധികൃതരും മാളുകളിലെ പാർക്കിംഗ് ഫീസ് ചെയ്തിരുന്നു. കേരളം മുനിസിപ്പൽ ബിൽഡിങ് നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പാർക്കിംഗ് ഫീസ് ഈടാക്കുന്നത് എന്ന് അധികൃതർ ചൂണ്ടികാണിച്ചു. ഒരു കൊമേർഷ്യൽ കെട്ടിടത്തിന് മതിയായ പാർക്കിംഗ് സ്ഥലം ഉണ്ടെങ്കിൽ മാത്രമേ കെട്ടിടത്തിനുള്ള പെർമിറ്റ് ലഭിക്കുകയുള്ളൂ. എന്നാൽ ഇതിനെ കുറിച്ച് അറിവില്ലാത്തതിനാൽ ആണ് മാളിൽ എത്തുന്നവർ പാക്കിങ് ഫീസ് നൽകുന്നത്. ഇത് കോർപറേഷൻ നിയമങ്ങൾക്ക് വിരുദ്ധമാണ്. എങ്കിലും നിമയങ്ങൾ കണ്ടില്ലെന്ന മട്ടിൽ ഇന്നും മാൾ അധികൃതർ പാർക്കിംഗ് ഫീസ് ഈടാക്കുന്നു.

അടുത്തിടെ സൗത്ത് മുനിസിപ്പൽ ദൽഹി കോർപറേഷൻ മാളുകൾക്കും ആശുപത്രികൾക്കും പാർക്കിംഗ് ഫീസ് ഈടാക്കുന്നതിന് ലൈസൻസ് റദ്ധാക്കുമെന്ന് അറിയിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമ പ്രകാരം മാളുകളും ആശുപത്രികളും പാർക്കിംഗ് ഫീസ് ഈടാക്കാൻ പാടുള്ളതല്ല. എന്നാൽ ഉപഭോക്താക്കളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് മാൾ അധികൃതർ. ഇപ്പോഴിതാ ഷോപ്പിങ് മാളിലെ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് അന്വേഷിക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സാധനം വാങ്ങിച്ചാലും ഇല്ലെങ്കിലും ഷോപ്പിങ് ഫീസ് ഈടാക്കുന്ന പ്രവണത ആണ് മാളുകളിൽ കാണുന്നത്.

പാർക്കിങ്ങിൽ വാഹനം കയറ്റുമ്പോൾ ചെയ്യുന്ന സ്കാനിങ്ങും മറ്റു നടപടിക്രമങ്ങൾക്കും കോടികൾ ചിലവിടുന്ന ഉപകരണങ്ങൾ ആണ് ഉപയോഗിക്കുന്നത്. അതിനാൽ ആണ് പാർക്കിംഗ് ഫീസ് നിർബന്ധമായും ഈടാക്കുന്നത് എന്നാണ് മാൾ അധികൃതരുടെ വാദം. അന്വേഷണത്തിന്റെ ഭാഗമായി മേയറിന്റെ വിശദീകരണം തേടിയപ്പോൾ പാർക്കിംഗ് ഏരിയ ഉണ്ടെന്ന് പ്ലാനിൽ കാണിക്കുന്നത് കൊണ്ട് മാത്രം ആണ് പെർമിറ്റ് നൽകുന്നത് എന്ന് മേയർ വ്യക്തമാക്കി. അതിനാൽ അധികൃതർ ഒരിക്കാളും പാർക്കിംഗ് ഫീസ് വാങ്ങിക്കാൻ പാടില്ല. വലിയൊരു സ്ഥാപനം നടത്തുന്നവർ നിയമപ്രകാരമായി ഒരിക്കലും പാർക്കിംഗ് ഫീസ് വാങ്ങിക്കാൻ പാടില്ല എന്ന് മേയർ കൂട്ടിച്ചേർത്തു.

നിയമം എല്ലായിടത്തും ഒരു പോലെ ആയത് കൊണ്ട് മേയറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് എവിടെയും ഷോപ്പിങ് മാളുകളിൽ പാർക്കിംഗ് ഫീസ് വാങ്ങുവാൻ പാടില്ല. സാധനം വാങ്ങാൻ വരുന്ന ആളുകളെ പിഴിയുന്ന ഈ പ്രവണത ഇനിയെങ്കിലും അവസാനിക്കണം. ആളുകളുടെ അറിവില്ലായ്മ തന്നെ ആണ് ഈ പ്രവണത വർധിച്ചു വരാനുള്ള കാരണം. ഷോപ്പിങ് മാളുകളിലെ പാർക്കിംഗ് ഫീസ് നിയമപ്രകാരം ആണെന്ന് ആണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾക്ക് പ്ലാൻ നൽകിയാണ് ഇത്തരം ഷോപ്പിങ് മാളുകൾക്ക് പെർമിറ്റ് ലഭിക്കുന്നത്.

ഈ പ്ലാൻ പാസ് ആക്കി കെട്ടിപ്പൊക്കുന്ന ഷോപ്പിങ് മാളുകൾ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാം പാടില്ല. ഒരു ഉപഭോക്താവ് ഇതിനെതിരെ ചോദ്യം ചെയ്തും നടപടി ഉണ്ടാകുന്നില്ലെങ്കിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കാം. പരാതിയുള്ളവർ കോർപ്പറേഷൻ ഓഫീസിൽ പരാതി രേഖപ്പെടുത്തിയാൽ വേണ്ട നടപടികൾ സ്വീകരിക്കും. പുറത്തു വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിലും കോർപ്പറേഷന് മാളുകൾക്ക് എതിരെ നടപടികൾ സ്വീകരിക്കാവുന്നതാണ്. വീഡിയോ കടപ്പാട് – മീഡിയ വൺ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top