Movlog

Health

മുട്ട കഴിക്കുന്നത് ഗുണകരമാണോ അതോ ദോഷമാണോ?

ഒരുപാട് ആളുകൾക്കുള്ള സംശയമാണ് മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണോ അതോ ദോഷമാണോ എന്ന്. കുറെ കാലങ്ങളായി ആളുകൾ കരുതി വെച്ചിരിക്കുന്ന ഒരു ധാരണയാണ് മുട്ട കഴിക്കുന്നതിലൂടെ കൊളസ്‌ട്രോൾ ഉണ്ടാവുമെന്നും അതിനാൽ മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നും. സാച്ചുറേറ്റഡ് ഫാറ്റ് കാരണം ഹാർട്ടിന് ബ്ലോക്കും, കോളസ്ട്രോളും ,ഹൃദയാഘാതം പോലുള്ള രോഗങ്ങൾ ഉണ്ടാവുന്നു എന്ന പഠനങ്ങൾ വന്നപ്പോൾ മുതലാണ് മുട്ടയെ വില്ലൻ ആയി മലയാളികൾ കണ്ടു തുടങ്ങിയത്. എന്നാൽ പിന്നീടുള്ള പഠനങ്ങൾ ഇത് തെറ്റാണെന്നു തെളിയിച്ചെങ്കിലും ആളുകൾ ഇന്നും ആ മിഥ്യാധാരണയിൽ കഴിയുകയാണ്.

20 തൊട്ട് 25 ശതമാനം കൊഴുപ്പ് മാത്രമാണ് ഭക്ഷണത്തിലൂടെ വരുന്നത് ഉള്ളൂ.70 ശതമാനത്തിലേറെ കൊഴുപ്പ് ശരീരത്തിലേക്ക് എത്തുന്നത് കാർബോഹൈഡ്രേറ്റിലൂടെ ആണ്. പൂർണമായും പച്ചക്കറി കഴിക്കുന്ന ആളുകൾക്കും കൊളസ്ട്രോളും ബ്ലോക്കും തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നു. ഇതിലൂടെ തന്നെ മനസിലാക്കാം കൊളസ്‌ട്രോൾ ഉണ്ടാക്കുന്നത് മുട്ട അല്ല മറിച്ച് കാർബോഹൈഡ്രേറ്റ്സ് ആണ്. അരി ആഹാരം, കിഴങ്ങു വർഗങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയാണ് ഇതിനുള്ള പ്രധാന കാരണം. എന്നാൽ അതിനെ കുറിച്ച് നോക്കാതെ എപ്പോഴെങ്കിലും കഴിക്കുന്ന മുട്ടയെ ആണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്.

ദിവസവും മുട്ട കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാവില്ല. എന്നാൽ അരി ആഹാരങ്ങളുടെയും മധുര പലഹാരത്തിന്റെയും അളവ് ക്രമാതീതമായി കുറയ്ക്കണം എന്ന് മാത്രം. അമിതമായ കാലറി ശരീരത്തിലേക്ക് കയറാതെ ശ്രദ്ധിക്കണം. അതിനോടൊപ്പം വ്യായാമം നിർബന്ധമായും ചെയ്യണം. വളരെ ആരോഗ്യപ്രദമായ ഒരു ഭക്ഷണം ആണ് മുട്ട. എന്നാൽ പൈൽസ്, പ്രോട്ടീൻ അലർജി ഉള്ളവർ മുട്ട അധികം കഴിക്കരുത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top