Movlog

Faith

ദിലീപിന്റെ ഐ ഫോൺ പരിശോധിച്ച സാങ്കേതിക വിദഗ്ദന്റെ അ പ കട മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ!

കഴിഞ്ഞ കുറച്ചു നാളുകൾ ആയി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വാർത്തയാണ് ദിലീപിന്റെ കേസ്.

മലയാള സിനിമയിലെ പ്രമുഖ നടി case അഞ്ചു വർഷം പിന്നിടാനാകുന്ന വേളയിൽ കേ സിനെ കുറിച്ചുള്ള നിർണായകമായ ഓരോ തെളിവുകൾ ആണ് പുറത്തു വരുന്നത്. ഈ കേ സിൽ 2017ൽ ജനപ്രിയ നടൻ ദിലീപിനെ അ റ സ്റ്റ് ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തെ ജയിൽ ജീവിതത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുമ്പോഴായിരുന്നു സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്.

ദിലീപിന്റെ വീട്ടിൽ നിന്നും രഹസ്യമായി എടുത്തിട്ടുള്ള റെക്കോർഡിങ്ങുകൾ പുറത്തു വിട്ടായിരുന്നു ബാലചന്ദ്ര കുമാർ ദിലീപിനെതിരെ രംഗത്തെത്തിയത്. ഇതോടെ തുടരന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു കോടതി. ഇത് കൂടാതെ നടി കേ സിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിനായി ഗൂ ഢാലോചന നടത്തി എന്ന് മറ്റൊരു കേ സ് കൂടി ദിലീപിനെതിരെ രജിസ്റ്റർ ചെയ്തു.

ഈ കേ സുമായി ബന്ധപ്പെട്ട് ദിലീപിനെയും കൂട്ടരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ നടി അപകീർത്തിപ്പെടുത്തുവാൻ ദൃശ്യങ്ങൾ പകർത്തിയ കേ സിൽ എട്ടാമത്തെ പ്രതിയായ ദിലീപിന്റെ ഐ ഫോൺ പരിശോധിച്ച സാങ്കേതിക വിദഗ്ധന്റെ അപ്രതീക്ഷിത മരണത്തിൽ ആവശ്യപ്പെടുകയാണ് ബന്ധുക്കൾ. അ പ ക ടത്തിൽ മരിച്ച ഉദ്യോഗസ്ഥന്റെ കേസിൽ അന്വേഷണ ആവശ്യപ്പെട്ട് അങ്കമാലി പോ ലീസിൽ പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.

തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിൽ (42) ആണ് അ പ ക ട ത്തി ൽ മ രിച്ചത്. സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും വെളിപ്പെടുത്തിയിരുന്നു. അ പ ക ട ത്തി ൽ കൊ ല്ല പ്പെട്ട സലീഷിന്റെ ഭാര്യയുടെയും മക്കളുടെയും അഭിപ്രായം മനസിലാക്കിയതിന് ശേഷം ആയിരുന്നു സഹോദരൻ ശിവദാസ് വെട്ടിയാട്ടിൽ അങ്കമാലി പോലീസിൽ പരാതി നൽകിയത്.

അങ്കമാലി പോലീസ് ഈ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഉറങ്ങിപോയത് കാരണം ആണ് അപകട മരണം ഉണ്ടായത് എന്നായിരുന്നു അന്ന് സലീഷിന്റെ കേ സ് രജിസ്റ്റർ ചെയ്‌തത്. സാധാരണ അപകടമെന്ന് നിലയിൽ കേ സ് അന്വേഷണം പൂർത്തിയാക്കി ലോക്കൽ പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേ സ് ആയതുകൊണ്ട് കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കാൻ പൊലീസ് നിയമോപദേശം തേടി.

സലീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലായിരുന്നു ദിലീപിന്റെ ഐഫോൺ സർവീസ് ചെയ്തിരുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 30ന് ആണ് അങ്കമാലി ടെൽക്കിന് സമീപം സലീഷ് വാഹനാപകടത്തിൽ മ രി ച്ചത്. സലീഷ് സഞ്ചരിക്കുന്ന കാറിന്റെ അരികിലൂടെ അമിതവേഗത്തിൽ പാഞ്ഞ വണ്ടിയിൽ ഇടിക്കാതിരിക്കാൻ സ്റ്റീയറിംഗ് തിരിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എങ്കിലും അതിൽ അസ്വാഭാവികതയൊന്നും പോലീസിന് തോന്നിയിരുന്നില്ല.

അന്ന് സംഭവത്തിൽ സംശയമൊന്നും ബന്ധുക്കളും പ്രകടിപ്പിച്ചില്ല. എന്നാൽ ഇപ്പോൾ ന ടി യെ ആ ക്രമി ച്ച കേ സി ലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം സിനിമാരംഗത്തുള്ളവർ തന്നെ സലീഷിന്റെ അപകടത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സലീഷിന്റെ മരണത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുന്നോട്ടു വന്നത്.

കേസുമായി ബന്ധപ്പെട്ട് സലീഷിന്റെ ബന്ധുക്കളെയും സഹപ്രവർത്തകരെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. തിരുവോണത്തിന്റെ തലേന്ന് ഓണം പ്രമേയമായി സലീഷ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പ്രകാശനം ചെയ്‌ത്‌, ഒപ്പമുണ്ടായിരുന്ന സഹോദരന്റെ കുട്ടിയെ കുടുംബവീട്ടിൽ ആക്കി, ഓണസദ്യയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം നടന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top