Movlog

Faith

കാരവനിൽ ഒറ്റയ്ക്ക് ഇരിക്കാൻ പേടി…കാരണം വെളിപ്പെടുത്തി ഇന്ദ്രൻസ്!

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നാല് പതിറ്റാണ്ടുകളോളം ആയി സജീവമായിട്ടുള്ള ഇന്ദ്രൻസ് വില്ലനായും ഹാസ്യതാരം ആയും എല്ലാം തിളങ്ങിയിട്ടുണ്ട്.

ഒരു സിനിമ നടൻ എന്ന യാതൊരു ജാഡകളില്ലാത്ത, നിഷ്കളങ്കനായ ഒരു സാധാരണ മനുഷ്യനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിനെ പോലെ സാധുവായ ഒരു കലാകാരനെ നമുക്ക് മറ്റെവിടെയും കാണാൻ സാധിക്കില്ല. തയ്യൽ മെഷീന്റെ മുന്നിലിരുന്നു ജീവിതം തുന്നിയെടുത്ത ഒരു കലാകാരൻ ആണ് ഇന്ദ്രൻസ്.

വളരെ ചെറിയ വേഷങ്ങളിൽ എത്തിയിരുന്ന താരത്തിന് അഭിനയസാധ്യതയുള്ള ഒരു പറ്റം കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. “അഞ്ചാം പാതിരാ”, “ഹോം”, “വൈറസ്”, “ഓള്” എന്നീ ചിത്രങ്ങളിലെല്ലാം താരത്തിന്റെ അഭിനയപാടവം കണ്ടു ഞെട്ടിയിരിക്കുകയാണ് സിനിമാലോകം പോലും. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല ഗൗരവമാർന്ന വേഷങ്ങളും അവിസ്മരണീയമാക്കി ആരാധകരെ നേടിയെടുക്കുകയാണ് ഇന്ദ്രൻസ്.

“ആളൊരുക്കം ” എന്ന സിനിമയിലെ അവിസ്മരണീയമായ പ്രകടനത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡും നേടി ഈ താരം. 500ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇന്ദ്രൻസിനു സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. 64 വയസുള്ള താരത്തിന്റെ അഭിനയപാടവം പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ് .”ജോൺ ലൂഥർ “,”പടവെട്ട് “,”യുവാൻ “,”മാലിക് ” എന്നിവയാണ് ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ സിനിമകൾ .

ഇന്ദ്രൻസിന്റെ ഏറ്റവും പുതിയ സിനിമകൾ സമൂഹ മാധ്യമങ്ങളിൽ സൃഷ്‌ടിച്ച ഓളം ചെറുതല്ല. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു അവതാരത്തിൽ ആണ് ഇന്ദ്രൻസ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ യുവ മോഡലുകൾക്കൊപ്പം ഇന്ദ്രൻഡ്‌സ് നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ മേക്കോവർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ ഇന്ദ്രൻസ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്.

കാരവനിൽ ഒറ്റയ്ക്കിരിക്കാൻ പേടിയാണെന്ന് ഇന്ദ്രൻസ് പറയുന്നു. മരണം തോളിൽ കൈയിട്ട് തന്റെ കൂടെ തന്നെയുണ്ട് എന്ന് താരം വെളിപ്പെടുത്തി. അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമാണ് ഇന്ദ്രൻസ് കാരവനിൽ കയറാറുള്ളു. അതിനുള്ളിൽ ഇരിക്കുവാൻ ഭയമാണെന്ന് താരം വെളിപ്പെടുത്തി. ആശുപത്രിയിലെ ഐസിയുവിൽ ഇരിക്കുന്നത് പോലെയുള്ള ഒരു പ്രതീതിയാണ് കാരവനിൽ ഇരിക്കുമ്പോൾ എന്നാണ് താരം പറയുന്നത്.

മരണം എപ്പോഴും കൂടെ തന്നെയുണ്ട്. എന്നാലും പിണക്കാതെ മരണത്തെ തോളിൽ കൈയിട്ട് കൂടെ കൊണ്ടു നടക്കുകയാണ് എന്ന് ഇന്ദ്രൻസ് പറയുന്നു. തനിക്ക് ജാഡ ഒന്നും ഇല്ല എന്നും ജാഡ കാണിക്കാൻ മിനിമം ഇത്തിരി ശരീരം എങ്കിലും വേണ്ടേ എന്നും തമാശരൂപേണ താരം പറയുന്നു. ജാഡ കാണിച്ചിട്ട് ഒന്നും കാര്യമില്ല എന്ന് പറയുന്ന താരം താൻ ജാഡ കാണിക്കുന്നത് പുറത്ത് അറിയാത്തതാണോ എന്ന് അറിയില്ല എന്നും പറയുന്നു.

ഫാൻസ്‌ ഷോകളെ കുറിച്ചും തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഇന്ദ്രൻസ്. സിനിമ കാണാൻ വരുന്ന ആരാധകർ ഒക്കെ നല്ലതാണ്. എന്നാൽ നാട്ടുകാർക്ക് ഉപദ്രവം ആകാതെ ഇരിക്കണം എന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. സിനിമ കാണാൻ വരുന്നതിന്റെ ആവേശത്തിൽ ബഹളമൊക്കെ വെക്കുന്ന ആരാധകർ സിനിമ കാണണം എന്ന് ആഗ്രഹിച്ച വരുന്നവരെ കുറിച്ച് ചിന്തിക്കണം. ആവേശത്തിലുള്ള ബഹളമൊക്കെ അവർക്ക് ബുദ്ധിമുട്ടാകും. അത് ആലോചിക്കുമ്പോൾ വിഷമമുണ്ടെന്ന് താരം വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top