Movlog

Faith

സിബിഐ 5 ഷൂട്ടിംഗ് 2 ആഴ്ചത്തേക്ക് നിർത്തി വെച്ചു ! മമ്മുക്കയ്ക്ക് കോവിഡ്

കഴിഞ്ഞ കുറച്ചു കാലമായി നമ്മുടെ കൂടെ ഉള്ള പകർച്ചവ്യാധി ഓരോ തരംഗമായി വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ഇതിനു ഒരു അവസാനം എന്നാണ് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ചെറിയ ലക്ഷണങ്ങളിൽ തുടങ്ങി ജീവൻ അപഹരിക്കുന്ന അവസ്ഥ വരെ ഉണ്ടായി എന്നത് എന്തെന്നില്ലാത്ത ഒരു അവസ്ഥ തന്നെയാണ്. ലോകം അപ്പാടെ ഒരു ഹെൽത്ത് ക്രിട്ടിക്കൽ സ്റ്റേജ് അഭിമുകീകരിച്ചാണ് പോയിക്കൊണ്ടിരിക്കുന്നത്.

കോവിഡ് പുതിയ രൂപമായി കൂടുതൽ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ മേഖലകളും വീണ്ടും ഒരു അടച്ചിടൽ സാധ്യതയിൽ ആണ് നിലനിൽക്കുന്നത്. ഇപ്പോൾ പുറത്ത് വരുന്ന ഒരു വാർത്തയാണ് മമ്മുക്ക ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സെറ്റിൽ കോവിഡ് പോസിറ്റീവ് പകർച്ച ഉണ്ടായിട്ടുണ്ട് എന്നുള്ളത്. കഴിഞ്ഞ ദിവസം അടച്ചിട്ട ac മുറികളിൽ ആണ് ഷൂട്ട് നടന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

മമ്മുക്കയ്ക്ക് ചെറിയ ഒരു തൊണ്ടവേദന വന്ന സാഹചര്യത്തിൽ ടെസ്റ്റ് ചെയ്ത സമയത്താണ് കൊറോണ പോസിറ്റീവ് ആണ് എന്ന് ഉറപ്പു വരുത്തിയത്. മമ്മുക്കയുടെ ഏറ്റവും പ്രതീക്ഷ ഉള്ള കൂട്ടുകെട്ടിൽ ഇറങ്ങാൻ ഇരിക്കുന്ന ചിത്രം കൂടിയാണ് സിബിഐ 5. ഈ ചിത്രത്തിന്റെ ഷൂട്ട് ലൊക്കേഷനിൽ ആണ് മമ്മുക്ക ഉണ്ടായിരുന്നത്. നിലവിൽ മമ്മുക്ക വീട്ടിൽ സെല്ഫ് കോറെന്റിനിൽ ആയിട്ടാണ് നിൽക്കുന്നത് എന്ന് സോഷ്യൽ മീഡിയ വഴി അദ്ദേഹം അറിയിച്ചു.

മമ്മുക്ക കുറിച്ച വരികൾ ഇങ്ങനെ “Despite taking all the necessary precautions I have tested Covid Positive yesterday. Besides a light fever I am otherwise fine. I am self isolating at home as per the directions of the concerned authorities. I wish for all of you to stay safe. Mask at all times and take the utmost care.”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top