Movlog

Kerala

സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നുവെങ്കിൽ അതിനു ഉത്തരവാദിത്തം ഇരയായ സ്ത്രീകൾ തന്നെയാണ് ; നടി വാസ്തവിക അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാവുന്നു

മലയാള സിനിമയിലെ യുവനടി നടനും നിർമാതാവും കൂടിയായ വിജയ് ബാബുവിനെതിരെ നൽകിയ ബലാത്സംഗ പരാതി അന്വേഷണം പുരോഗമിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ നിരവധി പേരാണ് വിജയ് ബാബുവിനെ പിന്തുണച്ചും വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ ഇതാ മലയാള ഹ്വസ ചിത്ര- സിനിമ നടിയായ വാസ്തവിക അയ്യർ പങ്കുവെച്ച കുരിപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമ ലോകത്തെ പീഡനങ്ങൾ ഉത്തരവാദി സ്ത്രീകൾ തന്നെയാണ് എന്ന വാദവുമായിട്ടാണ് എത്തിയിരിക്കുന്നത്. സിനിമയിലെ അവസരത്തിന് വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ വരെ തയ്യാറാണ് എന്നാണ് വാസ്തവിക പറയുന്നത്.

വാസ്തവിക പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ. സിനിമ മേഖല എന്നത് വലിയ ലോകമാണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. അവസരത്തിന് വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാർ ആകുന്നുവെന്നാണ് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്‌. സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നുവെങ്കിൽ അതിനു ഉത്തരവാദിത്തം ഇരയായ സ്ത്രീകൾ തന്നെയാണ്. എല്ലാത്തിനും റെഡി ആണോ എന്ന ചോദ്യത്തിന് റെഡി ആണെന്ന് പറയുന്നു എന്നാണ് വാസ്തവിക പറയുന്നത്.

പിന്നീട് അത് പീഡനമായി മാറുന്നു. മാനം കളഞ്ഞുള്ള അവസരങ്ങൾ വേണ്ടേന്ന് വെച്ചാൽ അവിടെ തീർന്നു പ്രശ്നം. ഇങ്ങനെ റെഡിയായ മിക്ക സ്ത്രീകളും പെൺകുട്ടികളും കാരണമോശമായ ഒരു രീതിയിലും പോകാതെ സിനിമയെ മാത്രം സ്നേഹിക്കുക. കഴിവുള്ള പല കലാകാർക്കും അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന് കൂടി മനസ്സിലാക്കുക. സമൂഹത്തിൽ സിനിമ ഒഴിച്ച് മറ്റ് മേഖലയിൽ നിന്നും സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ ഞാൻ ശെരിക്കും സ്ത്രീകൾക്കൊപ്പമേ നിൽക്കുകയുള്ളു.

എന്നാൾ സിനിമയിൽ നടക്കുന്ന ഇപ്പോൾ രണ്ട് ദിവസമായിരുന്നു മലയാള സിനിമയിലെ പ്രേമുഖ നടൻ നേരിടുന്ന ഇത്തരം സ്ത്രീ പീഡന കേസിൽ ഒരിക്കലും ഞാൻ ഒരു സ്ത്രീകൾക്ക് പിന്തുണ നൽകാൻ എന്റെ മനസ്സ് അനുവദിക്കുകയില്ല. കാരണം സിനിമ മേഖലയിൽ ഒരു സ്ത്രീയുടെ സമ്മതമില്ലാതെ സിനിമയിൽ ഉള്ളവർ സിനിമയിൽ അഭിനയിപ്പിക്കാൻ അവസരം കൊടുക്കാമെന്ന് പറഞ്ഞ് സമ്മതമില്ലാതെ ലൈംഗികയായിട്ടു ഒന്നും ഉപയോഗിക്കുന്നില്ല ആ വ്യക്തിയുടെ സമ്മതത്തോടെയാണ് ഇതൊക്കെ നടക്കുന്നതെന്നാണ് എന്റെ ഒരു വിലയിരുത്തൽ.

കാരണം ഒരു സ്ഥലത്ത് സ്ത്രീ നോ എന്ന് പറയാൻ പഠിച്ചാൽ സിനിമ മേഖലയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശ്നം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാൻ കഴിയുന്നതാണ് എന്നാണ് വാസ്തവിക അയ്യര് തന്റെ കുറിപ്പിലൂടെ വെക്തമാക്കിരിക്കുന്നത്. ഓരോ അവസരങ്ങളും വളരെ വിലപ്പെട്ടതാണ്. അവസരങ്ങൾ വെറുതെ പാഴാക്കി കളയരുതെന്ന് പലരും പറയാറുണ്ട്. എന്നാൾ ഇതുപോലെയുള്ള അവസരങ്ങൾ തീർച്ചയായി പാഴാക്കി കളേയണ്ടതാണ് എന്നാണ് വാസ്തവിക അയ്യര് തന്റെ കുറിപ്പിലൂടെ ലക്ഷ്യമിടുന്നത്. Sent from my iPhone

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top