വിചിത്രമായ ജീവിതത്തിനു വേണ്ടി ആളുകൾ പോകുന്ന നിരവധി സ്ഥലങ്ങളാണ് നമ്മുടെ ലോകത്തുള്ളത്. അത്തരത്തിൽ ഈ ലോകത്തിൽ ആരും വസ്ത്രം ധരിക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കാൻ സാധിക്കും.? ആരും ആശ്ചര്യപ്പെട്ടു പോകുന്ന അത്തരത്തിലൊരു സ്ഥലത്തെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. സാധാരണയായി ആളുകൾ വസ്ത്രം ധരിച്ച് മാത്രമേ വീടിന് പുറത്തിറങ്ങു, കീറിയ വസ്ത്രം ധരിക്കുന്നവരും വസ്ത്രം ധരിക്കാത്തവരുമായ ആളുകളെ നമ്മൾ കാണുമ്പോൾ അവരെ നമ്മളിൽ പലരും ദരിദ്രർ ആയി ആയിരിക്കും ചിത്രീകരിക്കുക. എന്നാൽ ഇപ്പോൾ ഒരു ഗ്രാമത്തിലെ തന്റെതായ പാരമ്പര്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററികളും ഹൃസ്വ ചിത്രങ്ങളുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
അത്തരത്തിൽ ഒരു ഗ്രാമത്തിൽ ജനങ്ങൾ വർഷങ്ങളായി വസ്ത്രമില്ലാതെ ആണ് ജീവിക്കുന്നത് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ ഗ്രാമത്തിൽ താമസിക്കുന്ന ആളുകൾക്ക് എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ട് എങ്കിലും ചില വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിലാണ് ഇവിടെയുള്ള ആളുകൾ വസ്ത്രം പൂർണമായും ധരിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് എന്നാണ് അറിയുന്നത്. ഈ ഗ്രാമത്തിൽ കൊച്ചു കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള ആരും തന്നെ വസ്ത്രം ഉപയോഗിക്കാറില്ല.
ബ്രിട്ടണിലെ ഈ ഗ്രാമം ആവട്ടെ ഏറ്റവും പഴയ കോളനികളിൽ ഒന്നായി ആണ് അറിയപ്പെടുന്നതും. പ്രകൃതിഭംഗിയുടെ ഒരു മനോഹാരിത ഇവിടെ കാണാൻ സാധിക്കും. വളരെ മനോഹരമായി നിർമ്മിച്ച വീടുകൾ, നീന്തൽകുളങ്ങൾ തുടങ്ങി ഏതൊരാളുടെയും കണ്ണിനും മനസ്സിനും ദൃശ്യഭംഗി നൽകുന്ന കാര്യങ്ങളും ഇവിടെയുണ്ട്. എന്നാൽ സവിശേഷമായ ഈ ഗ്രാമത്തിൽ 99 ലേറെ വർഷങ്ങൾ ആയി ആളുകൾ വസ്ത്രമില്ലാതെ ആണ് ജീവിക്കുന്നത് എന്നത് മാത്രമാണ് പ്രത്യേകതയായി പറയാനുള്ളത്.
നമ്മുടെ ലോകത്തിൽ തന്നെ ചില പ്രദേശങ്ങളിൽ ഇത്തരത്തിൽ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കൂട്ടുപിടിച്ച് വ്യത്യസ്തമായ ജീവിതം നയിക്കുന്നവർ നിരവധിയാണ്. ഇപ്പോഴും പ്രാചീനമായ ചില വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും കൂട്ടു പിടിക്കുന്നവരാണ് ഇത്തരം ആളുകൾ. അപരിഷ്കൃതമായ ഒരു സമൂഹം ഇന്നും നമ്മുടെ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് ഇത്തരം വാർത്തകൾ. യാതൊരു വിധത്തിലും ആർക്കും വിശ്വസിക്കുവാൻ പോലും സാധിക്കാത്ത രീതിയിലാണ് ഇത്തരം വാർത്തകൾ എത്തുന്നത്. മാറ്റം വരേണ്ടത് തന്നെയാണ് ഇത്തരം രീതികൾ ഒക്കെ തന്നെ. ഈ ഒരു കാലഘട്ടത്തിൽ ഇത്തരം രീതികൾ പിന്തുടരുന്നവർ ഉണ്ടായി എന്ന് കേൾക്കുമ്പോൾ പകുതിയിലധികം ആളുകൾക്കും അത് വിശ്വസിക്കുവാൻ വലിയ ബുദ്ധിമുട്ട് തന്നെയായിരിക്കും .
