Movlog

Health

കാലിലെ രക്തക്കുഴലിൽ ബ്ലോക്കിന്റെ ലക്ഷണങ്ങൾ അവഗണിക്കരുത്.

ഹൃദയത്തിലെ ബ്ലോക്കുകളെ കുറിച്ചും അതിനു തേടേണ്ട ചികിത്സാരീതികൾ കുറിച്ചുമെല്ലാം എല്ലാവർക്കും അറിയാം. ആൻജിയോപ്ലാസ്റ്റി, ബൈപാസ് എന്നീ മെഡിക്കൽ പടങ്ങൾ എല്ലാം ഇപ്പോൾ ഏവർക്കും സുപരിചിതമാണ്.

എന്നാൽ കാലിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുന്നതിനെ കുറിച്ച് അധികമാളുകൾക്ക് അറിവില്ല. ഹൃദയത്തിൽ ബ്ലോക്കുള്ള പല ആളുകൾക്കും കാലുകളിലെ രക്തക്കുഴലിലും ബ്ലോക്കുണ്ടായേക്കാം. ഹൃദയത്തിൽ ബ്ലോക്കുണ്ടാവുന്ന അതെ കാരണങ്ങൾ കൊണ്ടാണ് കാലിലെ രക്തക്കുഴലുകളിലും ബ്ലോക്ക് ഉണ്ടാവുന്നത്.

പുകവലിക്കുന്നവർക്കും പ്രമേഹം, രക്ത സമ്മർദം, കൊളസ്‌ട്രോൾ ഉള്ളവർക്കുമാണ് കാലിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് കണ്ടു വരുന്നത്. കാലിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ നടക്കുമ്പോൾ കാൽ കടച്ചിൽ വരുന്നു. പിന്നീട് ഇത് കാലിൽ നിന്നും ഉയർന്നു മറ്റു ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ആദ്യം കുറെ ദൂരം നടന്നാൽ അനുഭവിക്കുന്ന പ്രയാസങ്ങൾ കുറച്ചു ദൂരം നടകുമ്പോഴേക്കും അനുഭവപ്പെടാൻ തുടങ്ങും. പിന്നീട് അത് നടക്കൊന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോൾ പോലും അനുഭവപ്പെടാൻ തുടങ്ങും.

കാലിലെ ബ്ലോക്ക് കണ്ടെത്താൻ ആയി ആദ്യം ഡോപ്ലർ ടെസ്റ്റ് ചെയ്യുന്നു. ഈ പരിശോധനയിൽ പ്രശ്നം കണ്ടെത്തിയാൽ കാലിന്റെ ആഞ്ജിയോഗ്രാം ചെയ്യുന്നു. ഇതിലൂടെ കാലിലെ ബ്ലോക്കുകൾ എവിടെയാണെന്ന് കണ്ടെത്തുന്നു.

ചെറിയ ബ്ലോക്കുകൾ ആണെങ്കിൽ മരുന്നിലൂടെയും ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വരുന്നതിലൂടെയും ബ്ലോക്കകറ്റാൻ സാധിക്കും. വലിയ ബ്ലോക്കുകൾ ആണെങ്കിൽ പെരിഫെറൽ ആഞ്ചിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വരും. ഹൃദയത്തിന്റെ ബ്ലോക്കുകളുടെ ചികിത്സയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കാലുകളിൽ സ്റ്റണ്ട് ഉപയോഗിക്കുന്നത് വിരളമാണ്.

ഇതോടെ കാലിലേക്കുള്ള രക്തയോട്ടം കൂടുകയും പ്രയാസങ്ങൾ അകലുകയും ചെയ്യുന്നു. കാലിൽ രക്തയോട്ടം കുറയുന്ന ആളുകൾക്ക് കാലിൽ വ്രണങ്ങൾ കൂടുതൽ ഉണ്ടാകും. ഈ മുറിവുകൾ ഉണങ്ങാതിരിക്കുമ്പോൾ അത് പഴുക്കുകയും പിന്നീട് മറ്റു ശരീര ഭാഗത്തേക്ക് വ്യാപിക്കാതിരിക്കാൻ കാൽ മുറിച്ചു മാറ്റേണ്ടതാണ് വരുന്നു.

ഇതെല്ലം ഒഴിവാക്കാൻ കാലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. പ്രമേഹം, രക്ത സമ്മർദം ഉള്ളവർ കാലിൽ ഉണ്ടാവുന്ന ചെറിയ മുറിവുകൾ പോലും ശ്രദ്ധിക്കുകയും വേണമെങ്കിൽ വൈദ്യ സഹായം തേടുകയും വേണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top