Movlog

Health

സ്ട്രെച്ച് മാർക്സ് അകറ്റാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ഗർഭകാലത്ത് ചില സ്ത്രീകൾക്കും ,വണ്ണം വെയ്ക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് സ്ട്രെച്ച് മാർക്സ് .അത് പോലെ അമിത വണ്ണം പെട്ടെന്ന് കുറയ്ക്കുന്നതും ചര്മത്തില് പാടുകൾ ഉണ്ടാക്കുന്നു .ഇത്തരം പാടുകൾ അകറ്റാൻ ആയി ചർമത്തിനെ ഈർപ്പം ഉള്ളതാക്കുന്നതാണ് ഉത്തമം .അതിനോടൊപ്പം പോഷകാഹാരങ്ങൾ കഴിക്കുകയും ചിട്ടയായ വ്യായാമം ചെയ്യുന്നതും നല്ലതാണ് . ഷിയാ ബട്ടര്‍, കൊക്കോ ബട്ടര്‍ എന്നിവ അടങ്ങിയ മോയ്സചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കുന്നത് നല്ലതാണ് .ദിവസവും പാല്‍പ്പാട കൊണ്ട് മസാജ് ചെയ്യുന്നതും സ്ട്രെച്ച് മാർക്സ് അകറ്റാൻ സഹായിക്കുന്നു .സ്ട്രെച്ച് മാർക്സ് അകറ്റാൻ മറ്റൊരു ഉപാധിയുണ്ട് .വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്ന് . വിറ്റാമിൻ കാപ്‍സ്യൂളും ,മോയ്സചറൈസിംഗ് ക്രീമും ആണ് ഇതിനായി ആവശ്യമുള്ളത് .ഇത് രണ്ടും യോജിപ്പിച്ച് ചര്മത്തില് പുരട്ടുന്നത് സ്ട്രെച്ച് മാർക്സിനെ അകറ്റാൻ ഗുണകരമാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top