Movlog

Health

ശരീരത്തിലെ പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ ഒരു വീട്ടുവൈദ്യം

നമ്മുടെ ശരീരത്തിലെ ഊർജ്ജമന്ത്രമാണ് പ്രോട്ടീൻ. ശരീരഭാരം കുറയ്ക്കുവാനായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നവരുണ്ട് .എന്നാൽ പ്രോട്ടീന്റെ അളവ് കുറയുന്നതിലൂടെ ഹോർമോൺ വ്യതിയാനം ,പേശികൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ ഉണ്ടാകാം. പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു .ഇതിലൂടെ മധുരമുള്ള ഭക്ഷണം കഴിക്കാൻ നമ്മൾ പ്രേരിതരാകുന്നു. അങ്ങനെ മധുരമുള്ള ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ചിക്കൻ ,ചീസ് ,സോയാബീൻ, കോളിഫ്ലവർ, മുട്ട, യോഗർട്ട് തുടങ്ങിയവയാണ് നമ്മുടെ ഭക്ഷണരീതികളിൽ ഉൾപ്പെടുത്താവുന്ന പ്രോട്ടീൻ നിറഞ്ഞ ഭക്ഷണങ്ങൾ. മസ്തിഷ്കം ഉൾപ്പെടെയുള്ള ശരീരത്തിലെ പ്രവർത്തനങ്ങളെ വരെ പ്രോട്ടീൻ കുറവ് ബാധിക്കുന്നു. അതുപോലെ പ്രോട്ടീൻ കുറയുമ്പോൾ അമിതമായ ക്ഷീണം ഉണ്ടാകുന്നു. എത്ര ഉറങ്ങിയാലും മതിയാവുന്നില്ല എന്നൊരു തോന്നലും ഉത്സാഹക്കുറവ് ,ജോലി ചെയ്യാൻ താല്പര്യമില്ലാതാവുക ണ് എന്നിവയുണ്ടാകുന്നു. പ്രോട്ടീൻ കുറവുള്ള വ്യക്തികളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റിലിവർ. മദ്യപാനികളിൽ പ്രോട്ടീൻ കുറവ് കൂടുതലായി കണ്ടുവരുന്നുണ്ട്. കരളിന്റെ ആരോഗ്യത്തെയും പ്രോട്ടീൻ കുറവ് കാരണമാകുന്നു. കാലിലും കൈകളിലും നീർവീക്കം ഉണ്ടാകുന്നത് പ്രോട്ടീൻ കുറവിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.

ഇന്ന് ഒരുപാട് ആളുകൾക്ക് കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രോട്ടീൻ കുറയുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭിക്കുന്ന ചില ഭക്ഷണവസ്തുക്കൾ കൊണ്ട് ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കൂട്ടാൻ സാധിക്കും . നമ്മുടെ എല്ലാവരുടെയും വീടുകളിൽ സുലഭമായ ഒന്നാണ് ചെറുപയർ. ചെറുപയർ പുഴുങ്ങി കഴിക്കുന്നത് പ്രോട്ടീന്റെ അളവ് വർധിപ്പിക്കുവാൻ ഏറ്റവും ഉത്തമമാണ്. ഇത്രയേറെ പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണവസ്തു ഉണ്ടാവില്ല. മരുന്നുകളുടെ സഹായമോ മറ്റു പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ ഒരു വീട്ടുവൈദ്യം കൊണ്ട് തന്നെ ശരീരത്തിലെ പ്രോട്ടീൻ അളവ് വർദ്ധിപ്പിക്കാവുന്നതേയുള്ളൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top