Movlog

India

നിറച്ചു പൂക്കളുള്ള പത്തുമണിച്ചെടിയെ കുപ്പിയിൽ വളർത്തുന്നത് കണ്ടു നോക്കൂ .

എല്ലാം കാലത്തും ധാരാളം പൂക്കൾ ഉണ്ടാകുന്ന ഒരു ചെടിയാണ് പത്തുമണി ചെടി. വിത്തുകൾ നട്ടും ,തണ്ടുകൾ കുഴിച്ചിട്ടും വളർത്താവുന്ന ഈ ചെടി നമ്മുടെ വീടുകളിൽ എല്ലാം സർവ്വസാധാരണമാണ്. പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞൻ പൂക്കൾ. വിവിധ നിറങ്ങളിലുള്ള അതിസുന്ദരമായ ഈ പൂക്കൾ പെട്ടെന്നു തന്നെ പൂത്തു തുടങ്ങും. ഒരു കുപ്പിയിൽ വളരെ വ്യത്യസ്തമായി പത്തുമണി ചെടികൾ വളർത്താൻ സാധിക്കും.

ഇതിനായി ഒരു കൂൾ ഡ്രിങ്ക് അല്ലെങ്കിൽ മിനറൽ വാട്ടറിന്റെ കുപ്പി എടുക്കുക. ഏതെങ്കിലും കൂർത്ത വസ്തു കൊണ്ട് കുപ്പിയിൽ ഉടനീളം ദ്വാരങ്ങൾ ഉണ്ടാക്കുക. വേണമെങ്കിൽ കുപ്പിക്ക് നിങ്ങൾക്കിഷ്ടമുള്ള നിറം പെയിന്റ് ചെയ്യാവുന്നതാണ്. ഇതിനുശേഷം കുപ്പിയിലേക്ക് നല്ല വളവും ചകിരിച്ചോറും മണ്ണും യോജിപ്പിച്ച മിശ്രിതം ചേർക്കുക. കുപ്പി അടപ്പ് വെച്ച് മൂടുക. ശേഷം ഓരോ ദ്വാരങ്ങളിലൂടെ പത്തുമണി ചെടിയുടെ തൈ അമർത്തി ഉള്ളിലേക്ക് കടത്തി വെക്കുക.

രണ്ടു ദിവസം കൂടുമ്പോൾ കുപ്പിയുടെ അടപ്പ് തുറന്നു നന്നായി നനയ്ക്കുക. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ചെടിയിൽ നിറയെ പൂക്കൾ കാണുവാൻ സാധിക്കും. ഒരു കുപ്പിയിൽ നിന്നും നിറയെ പത്തുമണി പൂക്കൾ വിരിഞ്ഞു പുറത്തേക്ക് വരും പോലെ തോന്നും ഇത് കണ്ടാൽ. വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ എളുപ്പമുള്ള ഒരു വിദ്യയാണിത്. യാതൊരു ചെലവുമില്ലാത്ത അതിമനോഹരവും ക്രിയാത്മകമായ ഒരു കൃഷി മാർഗ്ഗമാണിത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top