Movlog

Health

ടെൻഷൻ അഥവാ സമ്മർദം കാരണം വരുന്ന രോഗങ്ങളും ലക്ഷണങ്ങളും

ഏതെങ്കിലും പ്രതിസന്ധിയിലകപ്പെടുമ്പോഴോ ഒരു വിഷമകരമായ സാഹചര്യത്തെ നേരിടുമ്പോഴുള്ള ശരീരത്തിലെ തയ്യാറെടുപ്പാണ് ടെൻഷൻ അഥവാ സമ്മർദ്ദം ആയി അനുഭവപ്പെടുന്നത്. ടെൻഷൻ അനുഭവിക്കുന്ന സമയത്ത് തലച്ചോർ ഹോർമോണുകളെ ശരീരം മുഴുവൻ വ്യാപിപിക്കുന്നു. ഇതുകൊണ്ടാണ് ഹൃദയമിടിപ്പ് കൂടുന്നതായും രക്തസമ്മർദ്ദം വർധിക്കുന്നതായും അനുഭവപ്പെടുന്നത്. ഇതിനോടൊപ്പം ശ്വാസോച്ഛ്വാസത്തിന് വേഗത കൂടുന്നതായും അനുഭവപ്പെടുന്നു. എന്താണ് നേരിടാൻ പോകുന്നത് എന്ന് പൂർണ്ണമായും അറിയുന്നതിനു മുമ്പേ നിങ്ങളുടെ ശരീരം ആ പ്രവർത്തനത്തിന് തയ്യാർ ആയിട്ടുണ്ടാകും.

ഒരു വിഷമകരമായ സാഹചര്യത്തിനോടുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് ടെൻഷൻ അഥവാ സമ്മർദ്ദം. വെല്ലുവിളികളെ നേരിടാനുള്ള ഒരു തയ്യാറെടുപ്പ് ആണ് അത്. ചില സന്ദർഭങ്ങളിൽ അത് നല്ലതാണ്. ചിന്തിച്ചു പ്രവർത്തിക്കാനും ,പ്രതികരിക്കാനും അതിനോടൊപ്പം ലക്ഷ്യത്തിൽ എത്തിച്ചേരാനും, നല്ല പ്രകടനം കാഴ്ചവെക്കാനും ടെൻഷൻ ഉണ്ടാവുന്നത്തിലൂടെ ആളുകളെ പ്രാപ്തരാക്കുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ അത് മറ്റ് അസുഖങ്ങളെ വിളിച്ചുവരുത്തുന്നു.

ടെൻഷൻ അകറ്റാനായി അമിതമായി കുടിക്കുകയും, പുകവലിക്കുകയും ,ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോൾ അത് മറ്റു രോഗങ്ങളിലേക്കും വിഷാദരോഗത്തിലേക്കും ആത്മഹത്യാപ്രവണതയിലേക്കും എല്ലാം എത്തിച്ചേരുന്നു. ടെൻഷൻ അനുഭവപ്പെടുമ്പോൾ നിങ്ങളുടെ നാഡീവ്യവസ്ഥ, പേശികൾ, ശ്വസനം, ഹൃദയമിടിപ്പു ,രക്തക്കുഴൽ, ഹോർമോൺ വ്യവസ്ഥ ,ദഹനവ്യവസ്ഥ, പുനരുത്പാദന വ്യവസ്ഥ എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുന്നു. പലർക്കും പല രീതിയിലാണ് ടെൻഷൻ അനുഭവപ്പെടുന്നത്. മിക്കപ്പോഴും ജോലിസംബന്ധമായി ആയിരിക്കും ടെൻഷൻ ഉണ്ടാവുക. എന്നാൽ ഇവയുടെ എല്ലാം ലക്ഷണങ്ങൾ സമാനമായിരിക്കും.

ടെൻഷൻ ഉണ്ടാവുമ്പോൾ ഏറ്റവുമധികം കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മർദ്ദം. ഭക്ഷണ രീതികൾ കൊണ്ട് മാത്രം വരുന്ന ഒരു അസുഖമല്ല രക്തസമ്മർദ്ദം. മാനസികമായ സമ്മർദങ്ങളും രക്തസമ്മർദ്ദത്തെ കൂട്ടുന്നു. ഇതിൽ നിന്നും മുക്തരാകാൻ വ്യായാമം ,യോഗ തുടങ്ങിയ ശീലങ്ങൾ പരിശീലിക്കുന്നത് നല്ലതാണ് . ടെൻഷൻ അനുഭവിക്കുന്നവർക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. ടെൻഷൻ ഉണ്ടാവുന്ന സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ രക്തത്തിൽ കൊഴുപ്പ് കലർത്തുകയും അത് ഹൃദയത്തിന്റെ പേശികളിൽ ചെന്ന് അടിഞ്ഞുകൂടുകയും ചെയ്യുന്നു. അതിനാൽ ഹൃദ്രോഗത്തിന് കാരണമാകുന്നു.

ടെൻഷൻ അനുഭവിക്കുന്ന സമയത്ത് ആമാശയത്തിലെ ആസിഡ് അളവ് വർദ്ധിക്കുകയും അത് അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. ടെൻഷൻ അകറ്റുവാൻ ആയി പുകവലിയും മറ്റ് ദുശ്ശീലങ്ങളിലും അഭയം പ്രാപിക്കുന്നവർ ശരീരത്തിന്റെ ആരോഗ്യത്തെ ആണ് നശിപ്പിക്കുന്നത്. ഇത്തരം ദുശീലങ്ങൾ ടെൻഷനകറ്റാൻ ഒരു പരിഹാരമാർഗ്ഗം അല്ല. കൗമാരക്കാർക്കിടയിൽ ടെൻഷൻ വർദ്ധിക്കുമ്പോൾ മുഖക്കുരു ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ടെൻഷൻ അകറ്റാനായി പുകവലി, ഡ്രഗ് ഉപയോഗിക്കുന്നത്, മദ്യപാനം ,അമിത ഉറക്കം,ജങ്ക് ഫുഡ് കഴിക്കുന്നത് , മൊബൈൽഫോണിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നത് ഒന്നും ശീലമാക്കുന്നത് നല്ലതല്ല . മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങളും വ്യക്തികളുമായി അകലം പാലിക്കുവാനും ,നിയന്ത്രിക്കാനും മാറ്റാനും പറ്റാത്ത ചില കാര്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു അത് സ്വീകരിക്കാനും കഴിയുന്നത് ടെൻഷൻ അതിജീവിക്കാൻ സഹായിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top