Movlog

Technology

ആപ്പിൾ ജ്യൂസ് ഒരിക്കലെങ്കിലും കുടിച്ചിട്ടുണ്ടെങ്കിൽ ഈ വീഡിയോ കണ്ടിരിക്കണം – കാണേണ്ട കാഴ്ച തന്നെ

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നാണ് ആപ്പിൾ ജ്യൂസ്. എങ്ങനെയാണ് പാക്കേജ്ഡ് ആപ്പിൾ ജ്യൂസ് ഉണ്ടാക്കുന്നത് എന്ന് പലർക്കും അറിയില്ല. 90% ആപ്പിൾ ജ്യൂസ് ഉണ്ടാക്കുന്നത് ആപ്പിളിന്റെ വിളവെടുപ്പ് മാസമായ ഒക്ടോബറിലാണ്. ആപ്പിൾ ജ്യൂസ് ഉണ്ടാക്കുന്നതിന്റെ ആദ്യപടിയെന്നത് നല്ല നിലവാരമുള്ള ആപ്പിളുകൾ ഫാക്ടറികളിൽ എത്തിക്കുന്നതാണ്. കൺവെയറിലൂടെ ആണ് ആപ്പിളുകൾ ഇൻസ്പെക്ഷൻ ലൊക്കേഷനിലേക്ക് എത്തിക്കുന്നത്.

മറ്റൊരു കൺവെയർ ബെൽറ്റിലേക്ക് അതിന്റെ വിപരീത ദിശയിൽ നിന്നും ആപ്പിളുകൾ വീഴുന്നു. ഇതിനോടൊപ്പം തന്നെ ആപ്പിളിലെ ഇലകളും വേണ്ടാത്ത പല വസ്തുക്കളും മാറ്റി കിട്ടുന്നു. അവിടെ നിന്നും കുറച്ച് താഴേക്ക് ആണ് ആപ്പിൾ പോകുന്നത്. എന്നാൽ നേരെ താഴേക്ക് വീണ് പൊട്ടി ചിതറി പോകാതിരിക്കാൻ ആയി പ്രത്യകം തയ്യാറാക്കിയ സംവിധാനത്തിലൂടെ ആണ് ആപ്പിൾ കടത്തി വിടുന്നത്. ഇനി ജ്യുസ് ഉണ്ടാക്കുന്ന ആദ്യ പടിയിൽ വെള്ളം ഉപയോഗിച്ച് ആപ്പിളുകൾ നന്നായി കഴുകുന്നു.

ആപ്പിളിൽ പറ്റിയ പൊടിയും അഴുക്കും നീക്കം ചെയ്യാൻ വെള്ളത്തിൽ കഴുകുന്നത് സഹായിക്കും. അവിടെ നിന്നും ചെറിയൊരു വാട്ടർ ഷവറിലൂടെ കടന്നു പോകുന്നതോടെ ആപ്പിൾ കഴുകുന്ന പ്രക്രിയ അവസാനിക്കും. ഒരു വലിയ ഗ്രൈൻഡറിലൂടെ കടത്തി വിട്ടാണ് ആപ്പിളിനെ ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റുന്നത്. ചില എൻസൈമുകൾ ചേർത്ത് ആപ്പിളിൽ നിന്നും പരമാവധി ജ്യൂസ് എടുക്കുന്നു. ഈ എൻസൈമുകൾ ആപ്പിളിനെ വീണ്ടും ചെറുതാക്കാനും സഹായിക്കുന്നു.

അവിടെ നിന്നും പൾപ്പ് രൂപത്തിലായ ആപ്പിളുകൾ ഒരു റിസർവോയറിലേക്ക് മാറ്റുന്നു. അവിടെയാണ് 60 തൊട്ട് 90 മിനിറ്റ് വരെ ഈ ആപ്പിളുകൾ സൂക്ഷിക്കുന്നത്. അടുത്ത ഘട്ടത്തിൽ നേരത്തെ തയ്യാറാക്കിയ ആപ്പിൾ പൾപ്പ് വലിയ ഒരു ഹൈഡ്രോളിക് പ്രെസിലേക്ക് മാറ്റുന്നു. ആപ്പിൾ തൊലിയും അതിനുള്ളിലെ അരിയും തണ്ടും എല്ലാം ഈ ഹൈഡ്രോളിക് പ്രസിലെ ഫിൽറ്റർ അരിച്ച് മാറ്റുന്നു. അതിനാൽ നല്ല ഫ്രഷ് ആപ്പിൾ ജ്യൂസ് ആണ് ഇതിൽ നിന്നും പുറത്തു വരുന്നത്.

ജ്യുസ് ഉണ്ടാക്കുന്ന എല്ലാ ഘട്ടങ്ങളിലും ഗുണമേന്മ പരിശോധിക്കുന്നു. ഇൻഡസ്ട്രി സ്റ്റാൻഡേർഡുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്യുന്നു. പിന്നീട് ജ്യുസ് വീണ്ടും ഫിൽറ്റർ ചെയ്യുന്നു. ആവശ്യമില്ലാത്ത ഏറ്റവും ചെറിയ വസ്തുക്കൾ പോലും നീക്കം ചെയ്യാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഫിൽറ്റർ ആണിത്. ഇത് കഴിയുന്നതോടെ വലിയൊരു റിസർവോയറിലേക്ക് ജ്യുസ് എത്തുന്നു.

അടുത്ത ഘട്ടമായ പാസ്റ്ററൈസേഷനായി ഒരു എക്സ്ചേഞ്ചറിലേക്ക് ജ്യൂസ് കടത്തി വിടുന്നു.ഇതിലേക്ക് എത്തുമ്പോൾ 72 ഡിഗ്രി ഫാരൻഹീറ്റ് ആണ് ജ്യൂസിന്റെ താപനില. ഇതിനുള്ളിൽ അത് 190 ഡിഗ്രിയിലേക്ക് ചൂടാക്കുന്നു. പിന്നീട് 120 ഡിഗ്രിയിലേക്ക് തണുപ്പിക്കുകയും ചെയ്യുന്നു. ജ്യൂസിലുള്ള ഒരു ഫൈബർ വികടിപ്പിക്കുവാൻ വേണ്ടി ഇവിടെ വെച്ച് വീണ്ടും എൻസൈമുകൾ ചേർക്കുന്നു. അടുത്ത ഫിൽറ്ററേഷൻ എളുപ്പമാക്കാനും ഇത് സഹായിക്കുന്നു.

പിന്നീട് ഒരു അൾട്രാ ഫിൽറ്ററേഷൻ പ്രോസസ് ആണ് നടക്കുന്നത്. ഇവിടെ മനുഷ്യരുടെ കണ്ണിൽ പോലും കാണാൻ സാധിക്കാത്തത്ര ചെറിയ വസ്തുക്കൾ ഈ ഫിൽറ്റർ വഴി എടുത്ത് മാറ്റുന്നു. ഇവിടെ വെച്ച ആപ്പിൾ ജ്യൂസിന്റെ ക്ലാരിറ്റി, നിറം, പ്രകൃതിദത്തമായ മധുരം എന്നിവയെല്ലാം പരിശോധിക്കുന്നു. ആപ്പിൾ വിളവെടുപ്പ് നടത്തുന്ന ഒക്ടോബർ മാസത്തിലാണ് ഏറ്റവും ഭൂരിഭാഗം ആപ്പിൾ ജ്യൂസുകൾ നിർമിക്കുന്നത്. അത് കൊണ്ട് വർഷം മുഴുവൻ ഉപയോഗിക്കുവാൻ ആയി ഇത് സ്റ്റോർ ചെയ്തു വെക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top