Movlog

Health

സ്ട്രെച്ച് മാർക്സ് അകറ്റാൻ ഒരു ഉഗ്രൻ വീട്ടുവൈദ്യം

ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ വരുന്നത് അസ്വസ്ഥതയായി അനുഭവപ്പെടുന്നവരാണ് പലരും. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടായേക്കാം. പ്രസവശേഷം മിക്ക സ്ത്രീകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്ട്രെച്ച് മാർക്ക്. ശരീരഭാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ആണ് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാക്കുന്നത്. എന്നാൽ ഇത് ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കും. മരുന്നുകളും ക്രീമുകളോ കൊണ്ടൊന്നും ഈ പാടുകൾക്ക് പൂർണ്ണമായും പരിഹാരം ലഭിക്കണമെന്നില്ല. ഈ പാടുകളകറ്റാൻ മികച്ച ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്.

ശുദ്ധമായ വെളിച്ചെണ്ണ സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ സഹായിക്കും. ദിവസവും സ്ട്രെച്ച്മാർക് ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുന്നത് ഫലപ്രദമാണ്. ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ സഹായിക്കും. മാത്രമല്ല ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നിലനിർത്താനും ഇത് സഹായിക്കും. സ്ട്രെച്ച് മാർക്ക് ഇല്ലാതാക്കാൻ മികച്ച ഒരു വഴിയാണ് ഒലിവ് ഓയിൽ പുരട്ടുന്നത്. വിറ്റാമിൻ ഇ ധാരാളമടങ്ങിയ ഒലിവ് ഓയിൽ ചർമ്മത്തിലെ പാടുകൾ നീക്കാൻ സഹായിക്കും. അതുപോലെ ചെറുനാരങ്ങാനീര് സ്ഥിരമായി പുരട്ടുന്നതും പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. എല്ലാ തരം ചർമപ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാർഗമാണ് കറ്റാർവാഴ. ദിവസവും കറ്റാർവാഴയുടെ നീര് പുരട്ടി നല്ലപോലെ മസാജ് ചെയ്യുന്നത് സ്ട്രെച്ച് മാർക്സ് അകറ്റാൻ സഹായിക്കും.

പാൽപ്പാട, ഷിയ ബട്ടർ, തേൻ, മുട്ടയുടെ വെള്ള, ഉരുളക്കിഴങ്ങ് നീര് തുടങ്ങിയവയും ഈ പാടുകൾ അകറ്റാൻ ഫലപ്രദമായ ചില പ്രകൃതിദത്തമായ മാർഗങ്ങൾ ആണ്. സ്ട്രെച്ച് മാർക്ക് അകറ്റാൻ ആയി വീട്ടിൽ നിന്ന് ചെയ്യാവുന്ന ഒരു ഒറ്റമൂലിയുണ്ട്. ഇതിനായി ഒരു നേന്ത്രപ്പഴം മാത്രം മതി. നേന്ത്രപ്പഴം ഒരു പേസ്റ്റ് പോലെ ചതച്ച് പാടുകളുള്ള ഭാഗത്ത് നല്ല കട്ടിയിൽ പുരട്ടിയിടുക. ഇത് ഉണങ്ങിക്കഴിഞ്ഞാൽ കഴുകിക്കളയുക. ഇങ്ങനെ 21 ദിവസം തുടർച്ചയായി ചെയ്യുന്നതിലൂടെ സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top