Movlog

Health

പ്രതിരോധശേഷി വർധിപ്പിക്കാൻ ഒരു വീട്ടുവൈദ്യം.

കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചതിനുശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പ്രതിരോധ ശേഷി വർധിപ്പിക്കുന്നത്. രോഗപ്രതിരോധശേഷി കൂടുതൽ ഉള്ള ആളുകൾക്ക് ഈ വൈറസ് തടയുവാൻ സാധിക്കും എന്നതാണ് ഇതിനു കാരണം. ഇന്ന് വരെ ഇതിനെക്കുറിച്ച് വേണ്ടവിധം ഗൗനിക്കാതെ ആളുകൾ പോലും ഇന്ന് പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നുകൾ വാങ്ങാൻ പോകുന്നു. ഭക്ഷണക്രമത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ പ്രതിരോധശേഷി വർധിക്കുവാൻ സാധിക്കും.

ജനിക്കുമ്പോൾ തന്നെ നമുക്ക് ലഭിക്കുന്ന ഒന്നാണ് പ്രതിരോധ ശേഷി. ശരീരത്തിനുള്ളിൽ കടന്നുവരുന്ന രോഗാണുക്കളെ തുരത്താനുള്ള ശേഷി ആണിത്. പ്രതിരോധ ശേഷി കുറയുമ്പോൾ ആണ് വൈറസും മറ്റും ശരീരങ്ങളിൽ ആക്രമിക്കാൻ ഇടയാക്കുന്നത്. രോഗ പ്രതിരോധശേഷി വർദ്ധിക്കുവാൻ ആയി ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സോഫ്റ്റ് ഡ്രിങ്ക്സ് പരമാവധി ഒഴിവാക്കുക. ഇവയുടെ ദീർഘകാല ഉപയോഗം ഫാറ്റിലിവർ പോലുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അനാരോഗ്യത്തിനും കാരണമാകുന്നു. മദ്യം , പുകവലി തുടങ്ങിയ ദുശീലങ്ങൾ പൂർണമായും ഒഴിവാക്കുക. പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം, പൊണ്ണത്തടി എന്നിവയൊക്കെ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.മാനസിക ആരോഗ്യം നിലനിർത്തുക. യോഗയും, ശ്വസന വ്യായാമം സ്ഥിരമായി ചെയ്യുന്നതിലൂടെ മനസ്സിന് കരുത്ത് ലഭിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനായി ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉന്മേഷവാനായി ഇരിക്കാനും സഹായിക്കുന്നു. ആന്റി ഓക്സിഡ്ന്സ്, വിറ്റമിൻസ് ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക. രോഗാണുക്കളെ ചെറുക്കാൻ ഇത് സഹായിക്കുന്നു. പ്രായഭേദമന്യേ വ്യായാമം പതിവായി ചെയ്യുക. നന്നായി ഉറങ്ങുക. ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും അടങ്ങുന്ന സമീകൃത ആഹാരം കഴിക്കുക. സുചിത്വ കുറവ് മൂലം പിടിപെടാൻ സാധ്യതയുള്ള അസുഖങ്ങളെ അകറ്റി നിർത്താൻ കൈകാലുകൾ നല്ലതുപോലെ കഴുകുക. രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.

ദൈനംദിന ജീവിതത്തിൽ ഇത് പോലുള്ള ചെറിയ ചില മാറ്റങ്ങൾ കൊണ്ട് വരുന്നതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കും. ഇതിനായി മരുന്നുകൾ വാങ്ങേണ്ടതില്ല. നമ്മുടെ വീടുകളിൽ എളുപ്പം ലഭിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ കൊണ്ട് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കും. ഈന്തപ്പഴവും കറുത്ത എള്ളും എല്ലാ ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വളരെ ഉത്തമമായ ഒരു വീട്ടുവൈദ്യം ആണിത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top