Movlog

Health

തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി – പൊസിഷണൽ വെർട്ടിഗോ അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമം.

ചെവിയുടെ അസുഖം കാരണം പലപ്പോഴും തലകറക്കം അനുഭവപ്പെടാം. പൊസിഷണൽ വെർട്ടിഗോ എന്നാണു ഈ രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്. സ്വയമോ ചുറ്റുപാടുമോ തിരിയുന്നതായി അനുഭവപ്പെടുന്ന അവസ്ഥയാണ് വെർട്ടിഗോ. ഒരു പ്രേത്യേക സ്ഥാനത്തേക്ക് തല തിരിക്കുമ്പോഴോ കുനിയുമ്പോഴോ തലകറക്കം അനുഭവപ്പെടുന്നതാണ് പൊസിഷണൽ വെർട്ടിഗോ. പെട്ടെന്ന് തന്നെ ഇത്തരം തലകറക്കം നിൽക്കുന്നതാണ്. വീണ്ടും അതെ പൊസിഷനിൽ രോഗി തല താഴ്ത്തുമ്പോൾ ശക്തമായ തലകറക്കം ഉണ്ടാവുന്നു. നിമിഷനേരത്തേക്കാണെങ്കിലും ഈ തലകറക്കം കാരണം അമിതമായി വിയർക്കുകയും, ഛർദിയും എല്ലാം ഉണ്ടാവും.

ഉൽചെവിയിൽ ആണ് നമ്മുടെ ശരീരത്തിന്റെ ബാലൻസിന്റെ സഞ്ചി സ്ഥിതി ചെയ്യുന്നത്. അതിന്റെ ഭിത്തിയിലായി കുറച്ചു കാൽഷ്യം കാർബൊനെറ്റിന്റെ ക്രിസ്റ്റലുകൾ സ്ഥിതി ചെയ്യുന്നുണ്ട്. പെട്ടെന്ന് തല തിരിക്കുമ്പോഴോ കുനിയുമ്പോഴോ ഈ കല്ലുകൾ ഇളകി ഉള്ളിലുള്ള ഫ്ലൂയിഡിലേക്ക് വീഴും. പിന്നീട് ഇത് ഫ്ലൂയിഡിലൂടെ ഒഴുകി ബാലൻസിന്റെ ഏതെങ്കിലും സഞ്ചിയിലേക്ക് പ്രവേശിക്കും. ബാലൻസിന്റെ ആറു സഞ്ചികൾ ആണ് ഉള്ളത്. ഈ സഞ്ചിയിലേക്കു ഒരിക്കൽ ഈ കല്ലുകൾ കയറിയാൽ പിന്നെ എപ്പോഴൊക്കെ നമ്മൾ തല തിരിക്കുമ്പോഴും കുനിയുമ്പോഴും ഈ കല്ല് ഭിത്തികളിൽ തട്ടി അവിടെ വൈബ്രെഷൻ ഉണ്ടാക്കുന്നു. അങ്ങനെ തലകറക്കം ഉണ്ടാവുന്നു.

പൊസിഷണൽ ടെസ്റ്റിലൂടെ വളരെ എളുപ്പത്തിൽ ഒരു ഇ എൻ ടി ഡോക്ടർക്ക് ഏതു ബാലൻസിന്റെ സഞ്ചിയിൽ ആണ് കല്ല് പ്രവേശിച്ചത് എന്ന് കണ്ടു പിടിക്കാൻ സാധിക്കും. വ്യായാമത്തിലൂടെ ഈ അസുഖം ഭേദപ്പെടുത്താൻ സാധിക്കും. ബാലന്സിന്റെ സഞ്ചിയിൽ നിന്നും കല്ല് പുറത്തേക്ക് വരാൻ ചില പ്രത്യേക വ്യായാമങ്ങൾ ഉണ്ട്. 80 ശതമാനം രോഗികളിലും ഒറ്റ തവണ വ്യായാമം ചെയ്യുമ്പോൾ തന്നെ കല്ലുകൾ പുറത്തേക്ക് കടക്കുന്നതാണ്. സ്ഥിരമായി പൊസിഷണൽ വെർട്ടിഗോ വരുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു വ്യായാമമുണ്ട്. കട്ടിലിന്റെ ഇരു ഭാഗത്തും തലയിണ വെക്കുക. തല 45 ഡിഗ്രി തിരിച്ചിട്ട് ഒരു തലയിണയിലേക്ക് കിടന്നു 30 സെക്കൻഡ് കിടക്കുക. ഇനി എഴുന്നേറ്റ് തല നേരെ വെച്ച് 30 സെക്കൻഡ് നിൽക്കുക. ഇത് എതിർഭാഗത്തേക്ക് കിടന്നും ആവർത്തിക്കുക. ഇങ്ങനെ അഞ്ചു പ്രാവശ്യം രാവിലെയും രാത്രിയും ചെയ്യുന്നതിലൂടെ ബാലൻസിനകത്ത് പ്രവേശിച്ച കല്ലിനെ പുറത്തേക്ക് ആക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top